തിരുവനന്തപുരത്ത് പട്ടാപ്പകല്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഗൃഹനാഥന് ചോരപുരണ്ട വസ്ത്രവുമായി നേരിട്ട് സ്റ്റേഷനിലെത്തി കീഴടങ്ങി... ഉച്ചസമയത്ത് മഴയുള്ളപ്പോള്‍ വീട്ടില്‍ നിന്ന് അലര്‍ച്ച കേട്ടതായി സമീപവാസികള്‍, ഭാര്യ വീട്ടില്‍ പോയ മകന് തിരിച്ചെത്തിയപ്പോള്‍ കണ്ട കാഴ്ച ഭയാനകം.... ഒടുവില്‍...
തിരുവനന്തപുരത്ത് പട്ടാപ്പകല്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഗൃഹനാഥന് ചോരപുരണ്ട വസ്ത്രവുമായി നേരിട്ട് സ്റ്റേഷനിലെത്തി കീഴടങ്ങി... ഉച്ചസമയത്ത് മഴയുള്ളപ്പോള്‍ വീട്ടില്‍ നിന്ന് അലര്‍ച്ച കേട്ടതായി സമീപവാസികള്‍, ഭാര്യ വീട്ടില്‍ പോയ മകന് തിരിച്ചെത്തിയപ്പോള്‍ കണ്ട കാഴ്ച ഭയാനകം. കുറ്റിച്ചല്‍ എരുമക്കുഴി അജിത് ഭവനില്‍ പത്മാക്ഷി (53) യാണ് കൊല്ലപ്പെട്ടത്....ഭര്‍ത്താവ് ഗോപാലകൃഷ്ണനാണ് (67) കീഴടങ്ങിയത്. ഇന്നലെ ഉച്ചയ്ക്ക് 12.30നായിരുന്നു കൊലപാതകം.
ചോരപുരണ്ട വസ്ത്രംപോലും മാറാതെ ഗോപാലകൃഷ്ണന് സ്വന്തംബൈക്കില്‍ നേരെ കാട്ടാക്കട പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു. വീട്ടിലാകട്ടെ ആരും ഉണ്ടായിരുന്നില്ല. ഗോപാലകൃഷ്ണന് റബര്‍ ടാപ്പിംഗ് തൊഴിലാളിയും പദ്മാക്ഷി തൊഴിലുറപ്പ് തൊഴിലാളിയുമാണ്. ഉച്ചയ്ക്ക് മഴതുടങ്ങിയ സമയത്ത് അലര്‍ച്ച കേട്ടിരുന്നതായി സമീപവാസികള്‍ പറയുന്നു. ഒരു മണിയോടെ ഗോപാലകൃഷ്ണന് രക്തം പുരണ്ട വസ്ത്രം ധരിച്ച് ബൈക്കില്‍ പോകുന്നത് സമീപവാസികള്‍ കണ്ടു.
ഉടന്‍ തന്നെ അയല്‍വാസി ഫോണില്‍ മകനെ വിവരം അറിയിച്ചു. ഭാര്യയെയും കൂട്ടി അവരുടെ വീട്ടില്‍ പോയിരുന്ന മകന് എത്തി വീടുതുറന്നപ്പോഴാണ് അടുക്കളയില്‍ രക്തം വാര്‍ന്ന് മരിച്ചുകിടക്കുന്ന അമ്മയെ കണ്ടത്. കഴുത്തില്‍ മൂന്നു വെട്ടുകള്‍ ഏറ്റ മുറിവുണ്ട്. വലതുകൈയില്‍ മുറിവേറ്റ നിലയിലാണ് ഗോപാലകൃഷ്ണന് പൊലീസ് സ്റ്റേഷനില്‍ എത്തിയത്. പ്രതി എത്തിയത് കാട്ടാക്കട പൊലീസ് സ്റ്റേഷനിലാണെങ്കിലും സംഭവം നടന്നത് നെയ്യാര്‍ ഡാം സ്റ്റേഷന്റെ പരിധിയിലായതിനാല്അവിടെ നിന്ന് ഇന്‍സ്പെക്ടര്‍ രഞ്ചിത് കുമാര്‍,എസ്.ഐ. സാജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി നടപടികള്‍ സ്വീകരിച്ചു.
ഫോറന്‍സിക് വിഭാഗവും എത്തി. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പ്രതിയെ ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നും സ്ഥലത്തെത്തിയ നെടുമങ്ങാട് ഡിവൈ.എസ്.പി ഉമേഷ് കുമാര്‍ അറിയിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha