Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

അപ്രതീക്ഷിത നീക്കം... അന്വേഷണം മന്ദഗതിയിലാണെന്ന് വിമര്‍ശനം നേരിട്ട കസ്റ്റംസ് സടകുടഞ്ഞെണീറ്റപ്പോള്‍ കാര്യങ്ങള്‍ കൈവിടുന്നു; ഒരു രാഷ്ട്രീയ നേതാവ് കൂടി അന്വേഷണത്തിലേക്ക്; രാഷ്ട്രീയ നേതാവിന്റെ വിദേശയാത്രകള്‍ അന്വേഷിക്കുന്നു

05 DECEMBER 2020 08:33 AM IST
മലയാളി വാര്‍ത്ത

നയതന്ത്ര ബാഗ് വഴിയുള്ള സ്വര്‍ണക്കടത്ത് കണ്ടുപിടിച്ചതും അത് അന്വേഷിച്ച് തുടങ്ങിയതും കസ്റ്റംസായിരുന്നു. എന്നാല്‍ ഇടയ്ക്ക് വച്ച് കസ്റ്റംസിന്റെ അന്വേഷണത്തെപ്പറ്റി ഒരു വിവരവുമില്ലായിരുന്നു. ഇത് കോടതിയുടെ വിമര്‍ശനത്തിന് പോലും പാത്രമായി. ചില കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നു പോലും സംശയിച്ചു. ഇതോടെയാണ് ശക്തമായ അന്വേഷണം നടത്താന്‍ കസ്റ്റംസിന് ഡല്‍ഹിയില്‍ നിന്നും നിര്‍ദേശം വന്നത്. ഇതോടെ കസ്റ്റംസ് അന്വേഷണം ശക്തിപ്പെടുകയാണ്.

ഇതോടെ ഒന്നൊന്നായി വീണ്ടും വലയില്‍ വീഴുകയാണ്. സംസ്ഥാനത്തു പ്രമുഖ പദവി വഹിക്കുന്ന ഒരു രാഷ്ട്രീയ നേതാവിന്റെ വിദേശയാത്രകളും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിലേക്ക് വരികയാണ്. ഇദ്ദേഹത്തിനു സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായുണ്ടായിരുന്ന അടുപ്പമാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. ഇദ്ദേഹത്തിന്റെ സ്റ്റാഫിലുള്ള ചിലരെ ഉടന്‍ ചോദ്യം ചെയ്‌തേക്കും.

സ്വപ്നയുടെ മൊഴിയില്‍ നിന്നുള്ള വിവരങ്ങളും സ്വപ്നയുടെ ഫോണില്‍ നിന്നു തിരിച്ചെടുത്ത ചില വാട്‌സാപ് സന്ദേശങ്ങളും അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുകയാണ്. കസ്റ്റംസിന്റെ അന്വേഷണത്തില്‍ നിര്‍ണായകമായ മറ്റു ചില വിവരങ്ങളും ലഭിച്ചിട്ടുണ്ട്.

നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തു കേസില്‍ പ്രതികളായ സ്വപ്ന സുരേഷ്, പി.എസ്. സരിത് എന്നിവരുടെ രഹസ്യമൊഴികളിലെ വെളിപ്പെടുത്തലുകള്‍ അവരുടെ ജീവനുപോലും ഭീഷണിയുണ്ടാക്കുന്നതാണെന്നു കസ്റ്റംസ് കോടതിയില്‍ ബോധിപ്പിച്ചിരുന്നു.

അതേസമയം സ്വര്‍ണം, ഡോളര്‍ക്കടത്തു കേസുകളില്‍ പ്രതികളായ സ്വപ്നാ സുരേഷും പി.എസ്. സരിത്തും കോടതിയില്‍ നല്‍കുന്ന മൊഴികളില്‍ ചില പ്രധാനികളുടെ പേരുണ്ടെന്നാണ് സൂചന. ഇതിലൂടെ വമ്പന്‍ സ്രാവുകള്‍ എന്ന് കോടതി രേഖയില്‍ വിശേഷിപ്പിച്ചവരുടെ അറസ്റ്റുകളും ഉടനുണ്ടാകും. മജിസ്‌ട്രേറ്റിനുമുന്നില്‍ സ്വമേധയാ കുറ്റസമ്മതമൊഴി നല്‍കുന്ന സ്വപ്നയും സരിത്തും മാപ്പുസാക്ഷികളായേക്കും. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതിയില്‍ സ്വപ്നയും സരിത്തും നല്‍കുന്ന രഹസ്യമൊഴി കേസിന്റെ ഗതി മാറ്റുന്നതായിരിക്കും.

എം. ശിവശങ്കറിന് പുറമേ കേരളത്തിനുള്ളിലും വിദേശത്തുമുള്ള ചില പ്രമുഖര്‍ക്കുകൂടി ഡോളര്‍ക്കടത്ത് കേസില്‍ പങ്കുണ്ടെന്ന് കസ്റ്റംസിനോട് സ്വപ്നയും സരിത്തും വെളിപ്പെടുത്തിയിരുന്നു. ഇതിനുശേഷമാണ് കോടതിയില്‍ രഹസ്യമൊഴി നല്‍കാനുള്ള തീരുമാനമുണ്ടായത്.

തിങ്കളാഴ്ച ഡോളര്‍ക്കടത്ത് കേസിലെ മൊഴികളും രേഖപ്പെടുത്തും. ഇതിനുശേഷം അതത് കേസുകളുടെ വിചാരണക്കോടതി ന്യായാധിപര്‍ക്ക് ഈ മൊഴികള്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതി കൈമാറും. ഇതു പൂര്‍ത്തിയായാല്‍ മാപ്പുസാക്ഷികളാവാന്‍ കോടതിക്ക് ഇരുവരും അപേക്ഷ നല്‍കുമെന്നാണു കരുതുന്നത്.

അതേസമയം സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദരേഖ ചോര്‍ന്നതുമായി ബന്ധപ്പെട്ട അന്വേഷണം ത്രിശ്ശങ്കുവിലായി. അനുമതി ആര് വാങ്ങുമെന്നതിനെച്ചൊല്ലി പൊലീസും ജയില്‍ വകുപ്പും തമ്മില്‍ തര്‍ക്കം തുടരുകയാണ്. ജയിലില്‍ കഴിഞ്ഞ കോഫെപോസ തടവുകാരിയുടെ മൊഴി ചോര്‍ന്ന സംഭവമായതിനാല്‍ ഇതുസംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് കോടതിയുടെ അനുമതി വേണം. നേരത്തേ സ്വപ്നയുടെ മൊഴിയെടുക്കാന്‍ കസ്റ്റംസിനോട് ജയില്‍വകുപ്പ് അനുമതി തേടിയിരുന്നെങ്കിലും കസ്റ്റംസ് അനുമതി നിഷേധിക്കുകയും ആവശ്യമെങ്കില്‍ കസ്റ്റഡി കാലാവധി കഴിയുമേ്ബാള്‍ കോടതിയെ സമീപിച്ച് അനുമതി വാങ്ങാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. നിലവില്‍ സ്വപ്ന കസ്റ്റംസിന്റെ കസ്റ്റഡിയിലാണ്. അതിനുശേഷം അന്വേഷണത്തിനുള്ള അനുമതി ആര് തേടുമെന്നതിനെച്ചൊല്ലിയാണ് തര്‍ക്കം. ഇതിന് ശേഷമാണ് കസ്റ്റംസിന് മേല്‍ ആരോപണം ഉയരുന്നതും വമ്പന്‍മാര്‍ കുരുക്കില്‍പ്പെടുന്നതും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (2 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (2 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (2 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (2 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (3 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (3 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (3 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (4 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (4 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (4 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (4 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (5 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (5 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (5 hours ago)

Malayali Vartha Recommends