തനിയാവര്‍ത്തനമാകുമോ... സ്വപ്ന സുരേഷിന്റെ മൊഴികള്‍ക്ക് പിന്നില്‍ ആരുടെയെങ്കിലും വാഗ്ദാനമുണ്ടോ എന്നാണ് കോടതിക്ക് സംശയം; സോളാര്‍ കേസില്‍ സംഭവിച്ചതിന്റെ തനിയാവര്‍ത്തനമാണോ സ്വര്‍ണക്കടത്ത് കേസില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്?

കോടതിക്ക് വന്ന് വന്ന് സ്വപ്ന സുരേഷിനെ തീര്‍ത്തും വിശ്വാസമില്ലാതായിരിക്കുന്നു. സ്വപ്ന സുരേഷിന്റെ മൊഴികള്‍ക്ക് പിന്നില്‍ ആരുടെയെങ്കിലും വാഗ്ദാനമുണ്ടോ എന്നാണ് കോടതിക്ക് സംശയം. ആരെയെങ്കിലും രക്ഷിക്കാന്‍ സ്വപ്ന ശ്രമിക്കുന്നുണ്ടോ എന്ന സംശയത്തിലുമാണ് കോടതി. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്ത് സോളാര്‍ കേസില്‍ സംഭവിച്ചതിന്റെ തനിയാവര്‍ത്തനമാണ് സ്വര്‍ണ്ണക്കടത്ത് കേസില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതാണ് കോടതി സ്വപ്നയുടെ കാര്യത്തില്‍ അറച്ചു നില്‍ക്കുന്നത്.
സ്വപ്നക്ക് ജയിലിനകത്തും പുറത്തും ആരാധകര്‍ ഏറുന്നു എന്ന സംശയമാണ് കോടതിക്ക് ഉണ്ടായിരിക്കുന്നത്. സ്വപ്നയുടെ ഫോണ്‍ സംഭാഷണം ചോര്‍ന്നതും കോടതി വളരെ ഗൗരവമായാണ് എടുത്തിരിത്തുന്നത്. ജയിലില്‍ ഒരു പ്രതിക്ക് ഇത്രയേറെ സ്വാധീനം ലഭിക്കുന്നത് കോടതിയെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. സ്വപ്നക്ക് ഉദ്യോഗസ്ഥര്‍ക്കിടയില്‍ നല്ല സ്വാധീനം ഇപ്പോഴും ഉണ്ടെന്നും കോടതി കരുതുന്നു. അങ്ങനെയുള്ള ഒരു വ്യക്തിക്ക് വാഗ്ദാനങ്ങള്‍ ലഭിക്കുന്നത് സ്വാഭാവികം മാത്രം. ഉദ്യോഗസ്ഥര്‍ വഴി ആര്‍ക്കും വാഗ്ദാനങ്ങള്‍ നല്‍കാം.
സ്വര്‍ണക്കടത്ത് അന്വേഷണം തുടങ്ങി അഞ്ചുമാസത്തോളം ആവര്‍ത്തിച്ച മൊഴികള്‍ സ്വപ്നാ സുരേഷ് നിരന്തരം മാറ്റിയതാണ് സംശയകരമായത്. എം. ശിവശങ്കറിന് സ്വര്‍ണക്കടത്തിനെക്കുറിച്ച് ഒന്നുമറിയില്ലെന്നായിരുന്നു സ്വപ്നയുടെ ആദ്യ മൊഴി.അത് അടുത്തകാലം വരെ ആവര്‍ത്തിച്ചു. എന്നാല്‍ ശിവശങ്കര്‍ ജയിലിലായതോടെ ശിവശങ്കറിന് 'എല്ലാം അറിയാമായിരുന്നു' എന്ന് പറഞ്ഞു തുടങ്ങി . ഇതില്‍ അന്വേഷണ ഏജന്‍സികള്‍ പ്രതികരിച്ചിട്ടില്ല. ശിവശങ്കറെ നമ്പിയിട്ട് കാര്യമില്ലെന്ന് സ്വപ്ന ഒരു പക്ഷേ മനസിലാക്കി കാണണം.
കോടതിയില്‍ സമര്‍പ്പിച്ച പുതിയ മൊഴിക്കൊപ്പം സ്വപ്ന എന്തിന് മൊഴിമാറ്റി എന്നതിന് ഉത്തരം നല്‍കിയിട്ടുമില്ല. അന്വേഷണം ആറാം മാസത്തിലേക്ക് കടക്കുമ്പോള്‍ മജിസ്‌ട്രേറ്റിനുമുന്നില്‍ സ്വപ്ന നല്‍കുന്ന രഹസ്യമൊഴിയില്‍ പുതിയ വെളിപ്പെടുത്തലുകളോ മൊഴിമാറ്റങ്ങളോ ഉണ്ടാകുമെന്നാണ് കരുതുന്നത്. അടിക്കടി മാറ്റിക്കൊണ്ടിരിക്കുന്ന സ്വപ്നയുടെ മൊഴികളുടെ വിശ്വാസ്യതയും ഇതോടെ ചോദ്യംചെയ്യപ്പെടുകയാണ്.
സ്വര്‍ണക്കടത്തില്‍ ജൂലായ് അഞ്ചിനാണ് കസ്റ്റംസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജൂലായ് 11ന് എന്‍.ഐ.എ. സ്വപ്നയെയും സന്ദീപ് നായരെയും ബെംഗളൂരുവില്‍നിന്നും പിടികൂടി. തൊട്ടടുത്ത ദിവസം കൊച്ചിയിലെത്തിച്ചു. അന്നുമുതല്‍ നവംബര്‍ 10ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി.) പുതിയ മൊഴി നല്‍കുന്നതുവരെ എം. ശിവശങ്കറിന് സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്നാണ് സ്വപ്ന ആവര്‍ത്തിച്ചിരുന്നത്. സ്വപ്ന ശിവശങ്കറിനെ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് അന്വേഷണ ഏജന്‍സികള്‍ ഇതിനെ ന്യായീകരിക്കുന്നത്.
സ്വര്‍ണക്കടത്ത് അന്വേഷണത്തില്‍ കസ്റ്റംസിന് പ്രതി നല്‍കുന്ന മൊഴി കോടതിയില്‍ തെളിവായി കരുതുന്നത്.. എന്നാല്‍ ഇതേ മൊഴികളാണ് സ്വപ്നാ സുരേഷ് മാറ്റിപ്പറഞ്ഞിരിക്കുന്നത്.
സ്വപ്നയുടെ പുതിയ മൊഴിയില്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയും അവിശ്വാസം രേഖപ്പെടുത്തിയിരുന്നു. ശിവശങ്കറിന് ജാമ്യം നിഷേധിച്ചുള്ള വിധിയില്‍ നവംബര്‍ 10ലെ മൊഴി സൂക്ഷ്മപരിശോധന നടത്തേണ്ടതുണ്ടെന്നും ഏതെങ്കിലും വാഗ്ദാനങ്ങളുടെ പുറത്തുള്ളതാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ സംവിധാനത്തിലാണ് സ്വപ്ന ഇപ്പോള്‍ കഴിയുന്നത്.സ്വാഭാവികമായും സ്വപനക്ക് ഇത് വിവിധ ഇടപാടുകള്‍ നടത്താനുള്ള താവളമായി മാറും. അതാണ് കോടതിയെ സംശയമുനയില്‍ നിര്‍ത്താനുള്ള പ്രധാന കാരണം.
"
https://www.facebook.com/Malayalivartha