തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു. 95 വയസായിരുന്നു. വാര്‍ധക്യസഹജമായ രോഗങ്ങളാല്‍ ചികിത്സയിലിരിക്കെയാണ് വിയോഗം. ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
കബറടക്കം പിന്നീട് നടത്തും. തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ്, മാനന്തവാടി രൂപതയുടെ പ്രഥമ ബിഷപ്പ്, താമരശേരി രൂപതാ ബിഷപ്പ് എന്നീ സ്ഥാനങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2007 മുതല്‍ കാച്ചേരിയിലെ മൈനര്‍ സെമിനാരിയില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. ജീവന്‍ ടിവിയുടെ സ്ഥാപക ചെയര്‍മാന്‍ ആണ്.രണ്ടുതവണ കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഒഫ് ഇന്ത്യയുടെ (സിബിസിഐ) വൈസ് പ്രസിഡന്റ് സ്ഥാനം വഹിച്ചു. 2004ല്‍ തൃശൂര്‍ മേരിമാതാ സെമിനാരിയില്‍ നടന്ന സിബിസിഐയുടെ ചരിത്ര സംഗമത്തിന്റെ സംഘാടകനായി പ്രവര്‍ത്തിച്ചു.
1997ലാണ് തൃശൂര്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റത്. പത്തുവര്‍ഷം തല്‍സ്ഥാനത്ത് തുടര്‍ന്നു. 22 വര്‍ഷമാണ് മാനന്തവാടി രൂപതയുടെ ആര്‍ച്ച് ബിഷപ്പായി സേവനം അനുഷ്ഠിച്ചത്.കോട്ടയം ജില്ലയില്‍ പാലാ വിളക്കുമാടത്ത് കര്‍ഷകരായ കുരിയന്റെയും റോസയുടെയും നാലാമത്തെ മകനായി 1930 ഡിസംബര്‍ 13നായിരുന്നു ജനനം. കുടുംബം പിന്നീട് കോഴിക്കോട് തിരുവമ്പാടിയിലേയ്ക്ക് കുടിയേറിയിരുന്നു.
https://www.facebook.com/Malayalivartha