മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍പെട്ടത് ഡ്രൈവറുടെ അശ്രദ്ധ

മൂന്നാറില്‍ വിനോദസഞ്ചാരികള്‍ക്ക് കാഴ്ചകള്‍ കാണാനുള്ള ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍ പെട്ട സംഭവത്തില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. മൂന്നാര്‍ ഡിപ്പോയിലെ കെ പി മുഹമ്മദിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. എതിര്‍ദിശയില്‍ നിന്നും അമിതവേഗത്തില്‍ കാര്‍ വന്നതാണ് അപകട കാരണമെന്ന് മുഹമ്മദ് മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഡ്രൈവറുടെ അശ്രദ്ധ തന്നെയാണ് അപകടത്തിലേക്ക് നയിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
അമിതവേഗത്തില്‍ കാര്‍ എത്തി എന്നത് ഡ്രൈവര്‍ കെട്ടിച്ചമച്ച കഥയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. അപകടത്തിന്റെ ദൃശ്യങ്ങളില്‍ അത്തരത്തില്‍ ഒരു കാര്‍ തന്നെയില്ലെന്ന് വ്യക്തമായിരുന്നു. മാദ്ധ്യമങ്ങളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെയാണ് ഡ്രൈവര്‍ക്കെതിരെ നടപടിയെടുത്തത്.
https://www.facebook.com/Malayalivartha