ശിവശങ്കറിനെതിരെ കൂടുതല്‍ തെളിവുകള്‍... സ്വര്‍ണക്കടത്ത് കേസിലെ തെളിവുകള്‍ കസ്റ്റംസ് മുദ്രവച്ച കവറില്‍ കോടതിയില്‍ നല്‍കി

ശിവശങ്കറിനെതിരെ കൂടുതല്‍ തെളിവുകള്‍... സ്വര്‍ണക്കടത്ത് കേസിലെ തെളിവുകള്‍ കസ്റ്റംസ് മുദ്രവച്ച കവറില്‍ കോടതിയില്‍ നല്‍കി. തെളിവുകള്‍ മുദ്രവച്ച കവറില്‍ നല്‍കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. കസ്റ്റസി കാലാവധി പൂര്‍ത്തിയാക്കി കസ്റ്റംസ് ശിവശങ്കറിനെ കോടതിയില്‍ ഹാജരാക്കി. അതേസമയം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചുമത്തിയ കേസില്‍ എം ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷ പിന്‍വലിച്ചു.
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന അഡീഷണല്‍ സി ജെ എം കോടതിയില്‍ നല്‍കിയ ഹര്‍ജിയാണ് പിന്‍വലിച്ചത്. ഇ ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ നാളെ ഹൈക്കോടതി ജാമ്യപേക്ഷ പരിഗണിക്കുന്ന സാഹിചര്യത്തിലാണ് നടപടി. സ്വര്‍ണക്കടത്തുമായി തന്നെ ബന്ധിപ്പിക്കുന്ന ഒരു തെളിവും ഹാജരാക്കാന്‍ കസ്റ്റംസിന് കഴിഞ്ഞിട്ടില്ലെന്നാണ് ശിവശങ്കറിന്റെ വാദം.
എന്നാല്‍ സ്വര്‍ണക്കടത്തില്‍ മാത്രമല്ല, വിദേശത്തേക്ക് ഡോളര്‍ കടത്തിയതിലും ശിവശങ്കറിന് പങ്കുണ്ടെന് കസ്റ്റംസ് പറയുന്നു. കേസില്‍ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി രേഖപ്പെടുത്തുന്നത് മജിസ്‌ട്രേറ്റ് കോടതിയില്‍ ഇന്നും തുടരും.
https://www.facebook.com/Malayalivartha