വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങൾക്കുമൊടുവിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അങ്കത്തട്ടിലേക്ക്

വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങൾക്കുമൊടുവിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അങ്കത്തട്ടിലേക്ക് ഇറങ്ങുന്നു. . ആദ്യപരിപാടി കണ്ണൂരില്‍ ആണ് നടക്കുന്നത് . പിണറായി പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് അവലോകനമായിരുന്നു മുഖ്യമന്ത്രിയുടെ ആദ്യ പരിപാടി. വൈകുന്നേരം ധര്‍മടത്തെ അവലോകന യോഗത്തിലും പങ്കെടുക്കും.
പാറപ്രം - മേലൂര്‍ക്കടവ് അപ്രോച്ച് റോഡ് സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. എട്ടു മാസത്തിന് ശേഷം ജില്ലയിലെത്തുന്ന അദ്ദേഹം വരും ദിവസങ്ങളില്‍ കണ്ണൂര്‍, പെരളശേരി, അഞ്ചരക്കണ്ടി തുടങ്ങിയ ഏഴു സ്ഥലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമാകും. മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പരിപാടികളില്‍ ഇല്ലാത്തത് പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കിയിരുന്നു.കോവിഡ് മാനദണ്ഡം കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണങ്ങള്‍ക്ക് മുഖ്യമന്ത്രി ഇത്തവണ ഇറങ്ങാത്തത് എന്നാണ് നേതാക്കൾ നൽകിയ വിശദീകരണം.
https://www.facebook.com/Malayalivartha