കാസര്‍ഗോഡ് ജില്ലയിലെ പോപ്പുലര്‍ ഫിനാന്‍സിന്റെ എല്ലാ ശാഖകളും അടച്ചു പൂട്ടാൻ ജില്ലാ കളക്ടറുടെ ഉത്തരവ്; സ്ഥാപനത്തിന്റെ മുഴുവന്‍ അക്കൗണ്ടും മരവിപ്പിക്കാൻ ജില്ലയിലെ ബന്ധപ്പെട്ട ധനകാര്യസ്ഥാപനങ്ങള്‍ക്കും ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ക്കും നിർദ്ദേശം

പോപ്പുലര്‍ ഫിനാന്‍സ് ലിമിറ്റഡിന്റെ കാസര്‍ഗോഡ് ജില്ലയിലെ എല്ലാ ശാഖകളും ഇതിന്റെ അനുബന്ധ സ്ഥാപനങ്ങളും അടച്ചു പൂട്ടണമെന്ന് ജില്ലാ കളക്ടര്‍ ഡി. സജിത് ബാബു. പോപ്പുലര്‍ ഫിനാന്‍സ് ലിമിറ്റഡിന്റെയും അതിന്റെ അനുബന്ധ സ്ഥാപനങ്ങളുടെയും മുഴുവന്‍ ശാഖകളും അടച്ച് പൂട്ടി സീല്‍ ചെയ്ത് താക്കോല്‍ കളക്ടര്‍ക്ക് കൈമാറാന്‍ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്കി.
അടച്ചു പൂട്ടുന്ന സ്ഥാപനങ്ങള്‍ക്ക് മതിയായ സുരക്ഷ ഉറപ്പു വരുത്താനും നിര്‍ദേശമുണ്ട്. ഈ സ്ഥാപനത്തിന്റെയും ഇതിന്റെ അനുബന്ധ സ്ഥാപനങ്ങളുടെയും മുഴുവന്‍ അക്കൗണ്ടും മരവിപ്പിക്കുന്നതിന് ജില്ലയിലെ ബന്ധപ്പെട്ട ധനകാര്യസ്ഥാപനങ്ങള്‍ക്കും ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ക്കും കളക്ടര്‍ ഉത്തരവ് നല്കി.
https://www.facebook.com/Malayalivartha