പനച്ചിക്കാട് നിന്നും കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി... മകള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതം

കഴിഞ്ഞ ദിവസം പനച്ചിക്കാട് നിന്നും കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. പെരുഞ്ചേരിക്കുന്ന് മാടപ്പള്ളികരോട്ട് ശശിയുടെ ഭാര്യ ഓമന(59)യുടെ മൃതദേഹമാണ് കുളത്തില്‍ നിന്നും കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ മുതലാണ് ഓമനയേയും മകള്‍ ധന്യ(37)യേയും കാണാതായത്. ധന്യയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
സാമ്പത്തിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള ആത്മഹത്യാ കുറിപ്പ് ഇവരുടെ വീട്ടില്‍ നിന്നും പോലീസ് കണ്ടെത്തി. ധന്യയ്ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. ശശിയും ഓമനയും മകള്‍ ധന്യയും ഭര്‍ത്താവ് അനീഷും പെരുഞ്ചേരികുന്നിലെ വീട്ടില്‍ ഒരുമിച്ചായിരുന്നു താമസം.
"
https://www.facebook.com/Malayalivartha