രാജ്യത്തെ കോവിഡ് രോഗബാധിതരുടെ എണ്ണം ഒരു കോടിയോട് അടുക്കുന്നു...

രാജ്യത്തെ കോവിഡ് രോഗബാധിതരുടെ എണ്ണം ഒരു കോടിയോട് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 22,065 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 99,06,165 ആയി.കഴിഞ്ഞ 24 മണിക്കൂറിനിടെ 354 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 1,43,709 ആയി ഉയര്‍ന്നു.
നിലവില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 3,39,820 പേര്‍ ചികിത്സയിലാണ്. ആകെയുള്ള മരണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്ക, ബ്രസീല്‍ എന്നിവിടങ്ങളാണ് ഏറ്റവും അധികം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റ് രാജ്യങ്ങള്‍.
er
https://www.facebook.com/Malayalivartha