വീഡിയോ കാണിച്ചു ഇ ഡിയുടെ കൊമ്പൊടിക്കാന്‍ കേരള പോലീസിന്റെ ചടുല നീക്കം;സ്വപ്ന കാലുമാറുമോ?

സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യാന്‍ സിപിഎം നേതാവിന്റെ അനന്തിരവനായ പോലീസുദ്യോഗസ്ഥനെ നിയോഗിച്ചതാണ് വിവാദമായത്. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ സ്വപ്നയെ കൊണ്ട് മൊഴി പറയിക്കാനാണ് പുതിയ നീക്കമെന്ന് ബി ജെ പി സംസ്ഥാന നേതൃത്വം ആരോപിക്കുന്നു. സ്വപ്നയെ ചോദ്യം ചെയ്യുന്നത് വീഡിയോ റെക്കോര്‍ഡ് ചെയ്യാനുള്ള അവകാശം കേരള പോലീസ് വാങ്ങിയത് കേന്ദ്ര ഏജന്‍സികള്‍ക്കെതിരെയുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് ബിജെപി കരുതുന്നു.
ഭരണകക്ഷി നേതാവിന്റെ ഉറ്റബന്ധുവിന് തന്നെ അന്വേഷണ ചുമതല ഏല്‍പ്പിച്ചത് എന്തിനാണെന്നാണ് ബി ജെ പി ചോദിക്കുന്നത്. എന്നാല്‍ കുറ്റമറ്റ അന്വേഷണങ്ങളിലൂടെ മികച്ച ഉദ്യോഗസ്ഥന്‍ എന്ന് പേരെടുത്തയാള്‍ക്കാണ് അന്വേഷണ ചുമതല നല്‍കിയത്. അദ്ദേഹം ഭരണകക്ഷി നേതാവിന്റെ ബന്ധുവായതു കൊണ്ട് മാറ്റിനിര്‍ത്തുന്നത് ശരിയല്ലെന്നും സര്‍ക്കാര്‍ വ്യത്തങ്ങള്‍ പറയുന്നു.
ഇ ഡിയെയും സമാനമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര അന്വേഷണ ഏജന്‍സികളെയും സംസ്ഥാന സര്‍ക്കാരിന് സംശയമാണ്. കേരള സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് ഇവര്‍ നടത്തുന്നതെന്ന് സര്‍ക്കാര്‍ കരുതുന്നു. മാസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച കേന്ദ്ര അന്വേഷണം ഒരിടത്തും എത്താത്തത് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കരുതുന്നു. അതു കൊണ്ടാണ് വിശ്വസ്തരായ ഉദ്യോഗസ്ഥരെ അണിനിരത്തി സര്‍ക്കാര്‍ സമാന്തര അന്വേഷണം നടത്തുന്നത്. സ്വപ്നയെ ചോദ്യം ചെയ്താല്‍ മാത്രമേ കേന്ദ്ര ഏജന്‍സികളുടെ കൃത്യമായ നീക്കത്തെ കുറിച്ച് സംസ്ഥാന സര്‍ക്കാരിന് മനസിലാക്കാന്‍ കഴിയുകയുള്ളു. സ്വപ്നയുടേതായി പ്രചരിക്കുന്ന ഫോണ്‍ സന്ദേശങ്ങളുടെ യാഥാര്‍ത്ഥ്യം മനസിലാക്കാനാണ് മുതിര്‍ന്ന ഉദ്യോഗസ്ഥനെ നിയോഗിച്ചിട്ടുള്ളത്.
സ്വപ്ന ജയിലിലായിരിക്കുമ്പോഴാണ് ഫോണ്‍ സന്ദേശം പുറത്തു വന്നത്. സംഭാഷണം തന്റേതല്ലെന്ന് സ്വപ്ന പറഞ്ഞിരുന്നു. എന്നാല്‍ സ്പഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരുമായി ഒത്തു കളിച്ച് സ്വപ്ന തന്നെ നടത്തിയ കളിയാണെന്ന് ഒരു പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്തു. കേരള പോലീസാണ് ഇക്കാര്യം അന്വേഷിക്കുന്നത്. കോടതിയില്‍ ഇതിനുള്ള അംഗീകാരത്തിന് അനുവാദം ചോദിച്ചത് സര്‍ക്കാര്‍ വിശ്വസ്തനാണെന്നാണ് ബിജെപിയുടെ ആരോപണം. ചോദ്യം ചെയ്യല്‍ വീഡിയോ റെക്കാര്‍ഡ് ചെയ്യാനും സംസ്ഥാന പോലീസ് അനുമതി വാങ്ങി.
വീഡിയോയില്‍ സ്വപ്ന കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ പറഞ്ഞാല്‍ സര്‍ക്കാരിന് അത് അമ്യതായി മാറും. സ്വപ്ന അത്തരത്തില്‍ പറയാനുള്ള സാധ്യത തള്ളികളയാനാവില്ല. കാരണം സ്വപ്ന കഴിയുന്നത് സംസ്ഥാന സര്‍ക്കാരിന് കീഴിലാണ്. ജയില്‍ ഉദ്യോഗസ്ഥരെ പിണക്കി കൊണ്ട് സ്വപ്നക്ക് ജയിലില്‍ കഴിയാനാവില്ല.കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ സ്വപ്നയെ കൊണ്ട് പറയിക്കാന്‍ സമ്മര്‍ദ്ദമുണ്ടെന്നും ബിജെ പി ആരോപിക്കുന്നു.
കള്ളപ്പണക്കേസിലും ശബ്ദരേഖ ചോര്‍ച്ചയിലും സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യാനുള്ള നിര്‍ണ്ണായക നടപടികളുമായി ക്രൈംബ്രാഞ്ചിനൊപ്പം ഇ.ഡിയും രംഗത്തുണ്ട്. ജയില്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഇല്ലാതെ ചോദ്യം ചെയ്യാന്‍ ഇഡിക്ക് കോടതി അനുമതി നല്‍കി. ശബ്ദരേഖ ചോര്‍ച്ചയില്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യല്‍ തുടങ്ങി.
സ്വപ്നയുടെ രഹസ്യമൊഴിയില്‍ ഉന്നതരുണ്ടെന്ന വിവരങ്ങളാണ് പുറത്തുവന്നത്. ഇഡി തനിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന സ്വപ്നയുടെ ശബ്ദരേഖയും വിവാദങ്ങള്‍ ശക്തമാക്കി. ശബ്ദരേഖക്ക് പിന്നില്‍ പൊലീസ് ഉദ്യോഗസ്ഥരാണെന്ന സൂചനകളും വരുന്നതിനിടെയാണ് സ്വപ്നയെ ചോദ്യം ചെയ്യുന്നത്. കസ്റ്റംസിനോട് സ്വപ്ന നടത്തിയിട്ടുള്ള പുതിയ വെളിപ്പെടുത്തലുകളെ കുറിച്ചുള്ള വിവരങ്ങളാകും ഇഡി തേടുക. അതിനിടെ, ജയില്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ ചോദ്യം ചെയ്യണമെന്ന ഇഡിയുടെ ആവശ്യവും എറണാകുളം സെഷന്‍സ് കോടതി അംഗീകരിച്ചു. മൂന്ന് ദിവസമായിരിക്കും ഇഡി ചോദ്യം ചെയ്യല്‍. സ്വപ്നയുടെ ശബ്ദരേഖ ചോര്‍ന്നതില്‍ വിമര്‍ശനം നേരിടേണ്ടിവന്നത് എന്‍ഫോഴ്‌മെന്റാണ്. ഈ സാഹചര്യത്തില്‍ ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങള്‍ ചോര്‍ന്നു പോകാതിരിക്കാനായിരുന്നു ജയില്‍ ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്താന്‍ ഇഡി ആവശ്യപ്പെട്ടത്. ഇ ഡിക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഉദ്യോഗസ്ഥരെ തീര്‍ത്തും വിശ്വാസമില്ല.
പ്രതികള്‍ക്ക് മാനസിക സംഘര്‍ഷമുണ്ടാക്കരുതെന്ന് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ പ്രേരിച്ചുവെന്ന സ്വപ്നയുടെ ശബ്ദരേഖയുടെ വിശദാശങ്ങളും ഇഡി തേടും. അതേസമയം, ശബ്ദരേഖ ചോര്‍ന്ന അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് സ്വപ്നയെ ചോദ്യം ചെയ്യാന്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന കോടതി അനുമതി നല്‍കി. പൊലീസിനെ വെട്ടിലാക്കുന്ന മൊഴികളാണ് സ്വപ്ന നല്‍കുന്നതെങ്കില്‍ സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലാകും. എന്നാല്‍ അതിനുള്ള സാധ്യതകളാണ് ക്രൈംബ്രാഞ്ച് ഇല്ലാതാക്കുന്നത്.അതു കൊണ്ടാണ് ഇ.ഡിക്ക് മുന്നേ ക്രൈംബ്രാഞ്ച് ജയിലിലെത്തിയത്.
"
https://www.facebook.com/Malayalivartha