പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനേയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം സി.ബി.ഐ ആരംഭിച്ചു

പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനേയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം സി.ബി.ഐ ആരംഭിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നിസ്സഹകരണത്തിനിടെയാണ് സി.ബി.ഐ അന്വേണം തുടങ്ങിയിരിക്കുന്നത്. എസ്.പി. നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്ച രാവിലെ പെരിയയിലെത്തി കൊലപാതകം നടന്ന സ്ഥലം പരിശോധിച്ചു.
കൊല്ലപ്പെട്ടവര്‍ക്കുനേരെ നടന്നിരിക്കാവുന്ന ആക്രമണം സി.ബി.ഐ സംഘത്തിന്റെ നേതൃത്വത്തില്‍ പുനരാവിഷ്‌കരിച്ചു. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെരിയ ഇരട്ട കൊലക്കേസിന്റെ അന്വേഷണം സി.ബി.ഐക്ക് വിട്ടതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഡിസംബര്‍ ഒന്നിന് സുപ്രീം കോടതി തള്ളിയിരുന്നു. ഹൈക്കോതി ഉത്തരവ് സുപ്രീംകോടതി ശരിവച്ചതിനു പിന്നാലെ കേസ് സി.ബി.ഐ. ഏറ്റെടുക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha