മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്‍ ഇഡിയ്ക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി... ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഓഫീസിലാണ് ഹാജരായത്

മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്‍ ഇഡിയ്ക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി. ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഓഫീസിലാണ് അദ്ദേഹം ഹാജരായത്. ഇന്ന് ഹാജാരാകണമെന്നാവശ്യപ്പെട്ട് ഇഡി നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നാണ് ഹാജരായത്.ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുള്ള സി എം രവീന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരാകുമോയെന്നതില്‍ സംശയമായിരുന്നു.
കോടതി ഇന്ന് ഉത്തരവ് പറയാനിരിക്കേയാണ് ഹാജരാകല്‍. എന്നാല്‍ കോടതി വിധി എതിരാകുമെന്ന വിലയിരുത്തലിലാണ് ചോദ്യം ചെയ്യലിന് എത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. നാലാമത്തെ നോട്ടീസിലാണ് രവീന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരായത്. അനാരോഗ്യം ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം കഴിഞ്ഞ മൂന്ന് തവണയും ചോദ്യം ചെയ്യലിന് എത്താതിരുന്നത്.
"
https://www.facebook.com/Malayalivartha