എന്തൊരു ശാപമാ സഖാവേ... ബിനീഷ് കോടിയേരി ജയിലിലായിട്ട് മാസങ്ങളായെങ്കിലും ഇപ്പോഴും പുറംലോകം കാണാനായില്ല; ഇളയമകന് പിന്നാലെ മൂത്തമകനും കുരുക്ക് മുറുകുന്നു; മൂന്നാഴ്ചത്തേക്ക് വിചാരണ മാറ്റിവയ്ക്കണമെന്ന് അഭ്യര്‍ഥിച്ച് ബിനോയ് കോടിയേരി

ബെംഗളൂരു ലഹരി ഇടപാടുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കുറ്റക്കാരനല്ല ഉടന്‍ തിരികെ വരുമെന്ന് പറഞ്ഞ് പോയതാണ് ബിനീഷ് കോടിയേരി. ആ പോക്ക് പോയതിന് ശേഷം ഇതുവരേയും പുറം ലോകം കണ്ടിട്ടില്ല. റെയ്ഡിന് വന്ന ഇഡിയെ ഭാര്യ വീട്ടുകാര്‍ വെള്ളം കുടിപ്പിച്ചെങ്കിലും അതൊന്നും ഫലം കണ്ടില്ല. ഇപ്പോള്‍ ബിനീഷ് കോടിയേരിക്ക് പുറമേ ബിനോയ് കോടിയേരിക്കും കുരുക്ക് മുറുകുകയാണ്. അതും രണ്ടുപേരും കേരളത്തിന് പുറത്താണ് കുരുങ്ങിയത്.
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് ആരോപിച്ച് ബിഹാര്‍ സ്വദേശിനി നല്‍കിയ കേസില്‍ വിചാരണ മൂന്നാഴ്ചത്തേക്കു മാറ്റിവയ്ക്കണമെന്ന് അഭ്യര്‍ഥിച്ച് ബിനോയ് കോടിയേരി കോടതിയെ സമീപിച്ചു. ദിന്‍ഡോഷി സെഷന്‍സ് കോടതി യുവതിയുടെ ഭാഗം കേള്‍ക്കാനായി കേസ് വെള്ളിയാഴ്ചത്തേക്കു മാറ്റി. കഴിഞ്ഞ മാസം 15ന് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 21ന് വിചാരണ ആരംഭിക്കാനിരിക്കെയാണു ബിനോയിയുടെ ഹര്‍ജി. ദുബായിലായതിനാല്‍ വിചാരണ മാറ്റണമെന്നാണ് അപേക്ഷ.
ഇതിനെ ശക്തമായി എതിര്‍ക്കുമെന്നു യുവതിയുടെ അഭിഭാഷകന്‍ അബ്ബാസ് മുക്ത്യാര്‍ അറിയിച്ചു. തന്റെ കുട്ടിക്കു നീതി ലഭിക്കാനായി പോരാട്ടം തുടരുമെന്നു കോടതിയില്‍ ഹാജരായ യുവതി മാധ്യമങ്ങളോടു പറഞ്ഞു. ആദ്യമായാണ് യുവതി കോടതിയിലും മാധ്യമങ്ങള്‍ക്കും മുന്നിലെത്തിയത്. കേസില്‍ ഒത്തുതീര്‍പ്പു നടന്നെന്ന വാര്‍ത്തകള്‍ നിഷേധിച്ചു.
അതേസമയം ബിനീഷ് കോടിയേരിയുടെ ജാമ്യം എങ്ങും എത്തിയില്ല. ബെംഗളൂരു ലഹരി ഇടപാടുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍, 2 ദിവസത്തിനകം ജാമ്യാപേക്ഷയുമായി വീണ്ടും പ്രത്യേക കോടതിയെ സമീപിക്കുമെന്നു ബിനീഷ് കോടിയേരിയുടെ അഭിഭാഷകന്‍ അറിയിച്ചു.
ജാമ്യ ഹര്‍ജി ഡിസംബര്‍ 14ന് ഇതേ കോടതി തള്ളിയിയിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റപത്രം സമര്‍പ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് വീണ്ടും സമീപിക്കുന്നത്.
ലഹരി മരുന്നിടപാടുമായി ബന്ധമുണ്ടെന്നാരോപിച്ച് ഇഡി റജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയെ നാലാം പ്രതിയാക്കിയാണ് കഴിഞ്ഞ മാസം അവസാനം കുറ്റപത്രം സമര്‍പ്പിച്ചത്.
ലഹരിമരുന്നുമായി നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) ഓഗസ്റ്റില്‍ അറസ്റ്റ് ചെയ്ത കൊച്ചി സ്വദേശി അനൂപ് മുഹമ്മദ്, കന്നഡ സീരിയല്‍ നടി ഡി. അനിഖ, തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രന്‍ എന്നിവരാണ് കേസിലെ ആദ്യ 3 പ്രതികള്‍.
എന്‍സിബി നേരത്തെ അറസ്റ്റ് ചെയ്ത സുഹാസ് കൃഷ്ണ ഗൗഡയെ സാക്ഷിയായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ബിനീഷിന്റെ അഭിഭാഷകന്‍ രഞ്ജിത് ശങ്കര്‍ പറഞ്ഞു. അനൂപ് മുഹമ്മദ് വാടകയ്ക്ക് എടുത്തിരുന്ന കല്യാണ്‍ നഗറിലെ റോയല്‍ സ്വീറ്റ്‌സ് അപ്പാര്‍ട്‌മെന്റില്‍ ബിനീഷ് സ്ഥിരമായി എത്തിയിരുന്നതായും ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായും സുഹാസ് മൊഴി നല്‍കിയിരുന്നു.
ബിനീഷിന്റെ അക്കൗണ്ടില്‍ കണ്ടെത്തിയ കണക്കില്‍പ്പെടാത്ത പണം ലഹരി ഇടപാടിലൂടെ സമ്പാദിച്ചതാണെന്നും ബെനാമിയായ അനൂപ് മുഹമ്മദുമായി കള്ളപ്പണ ഇടപാടു നടത്തിയതിനു തെളിവുണ്ടെന്നുമാണ് ഇഡിയുടെ വാദം. ബാങ്ക് അക്കൗണ്ടുകളിലെ പണവും ആദായനികുതി റിട്ടേണും തമ്മില്‍ പൊരുത്തക്കേടുണ്ടെന്ന് കണ്ടെത്തിയ ഇഡി 201219 വരെയുള്ള 5.17 കോടി രൂപയുടെ വരുമാനത്തില്‍ 3.95 കോടി രൂപ കണക്കില്ലാത്തതാണെന്നും ആരോപിച്ചു.
ഒക്ടോബര്‍ 29ന് അറസ്റ്റിലായ ബിനീഷ് നിലവില്‍ പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലാണ്. അതിന് പിന്നാലെയാണ് ദിന്‍ഡോഷിയില്‍ ബിനോയ് കോടിയേരിയും കുടുങ്ങുന്നത്.
https://www.facebook.com/Malayalivartha

























