അൺ എയ്ഡഡ് സ്കൂൾ മാനേജ്മെൻ്റിൻ്റെ അഹങ്കാരത്തിന് മുമ്പിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. ഒരു കുടുംബം അനാഥമായി.മാനേജ്മെൻ്റിന് തൃപ്തിയായി.ഇത് പോലെ എത്രയോ ജീവച്ഛവങ്ങൾ ഇവിടെയുണ്ട്. കൃത്യമായി ശമ്പളം കൊടുക്കാതെ എത്രയോ കുടുംബങ്ങൾ കണ്ണീരുമായി കഴിയുന്നു -കോവി ഡിൻ്റെ മറവിൽ ഏറ്റവും വലിയ തട്ടിപ്പും തീവെട്ടിക്കൊള്ളയും നടത്തിയതും നടത്തി കൊണ്ടിരിക്കുന്നതും അൺ എയ്ഡഡ് സ്കൂളുകളാണ്.തിരുവനന്തപുരത്തെ ഒരു സ്കൂളിലെ ഡ്രൈവർ ആണല്ലോ ജോലി നഷ്ടപ്പെട്ട് തീ കൊളുത്തി ജീവനൊടുക്കിയത്. കുട്ടികളിൽ നിന്ന് കോ വിഡ് കാലത്തും മുഴുവൻ ഫീസും വാങ്ങുന്നു.സ്കൂൾ ഫീസ് ഘടന നോക്കൂ - ലാബ് ഫീസ്, കംപ്യൂട്ടർ ലാബ് ഫീ, സ്കൂൾ ഡേ ഫീ, മാഗസിൻ ഫീ, കൾച്ചറൽ ഫീ ഇങ്ങനെ പോകുന്നു ഫീസ് ഘടന. ഇതിൽ എന്തു കാര്യമാണ് സ്കൂളിൽ ഇക്കൊല്ലം നടന്നത്. എന്നിട്ടും എന്തിൻ്റെ പേരിലാണ് ജീവനക്കാർക്ക് ശമ്പളം പകുതിയാക്കിയതും,പിരിച്ചുവിട്ടതും' കുട്ടികളുടെ ഫീസ് വാങ്ങിയാണ് ജീവനക്കാർക്ക് ശമ്പളം നൽകുന്നത് എന്നാണല്ലോ പറയുന്നത്? കുട്ടികളിൽ നിന്ന് മുഴുവൻ തുകയും വാങ്ങി. എന്നിട്ട് എന്താണ് ജീവനക്കാർക്ക് ശമ്പളം കൊടുക്കാത്തത്.കൊല്ലത്ത് ഒരു അദ്ധ്യാപിക ആത്മഹത്യക്ക് ശ്രമിച്ചിരുന്നല്ലോ. അതും ജോലി നഷ്ടപ്പെട്ടതിൻ്റെ പേരിലായിരുന്നു. കോ വിഡ് ഇല്ലാതിരുന്ന കാലത്തും സ്കൂൾ മാനേജ്മെൻറ് അദ്ധ്യാപകരെയും ജീവനക്കാരെയും മാനസികമായി പീഡിപ്പിക്കുമായിരുന്നു. ഒരു ടീച്ചർക്ക് ആഴ്ചയിൽ 32 - 34 പീരിയഡ് വരെയാണ് പഠിപ്പിക്കാനുള്ളത്. ക്ലാസ്സിൽ ഇരിക്കാൻ പാടില്ല. ലീവ് എടുക്കാൻ പാടില്ല. സ്ത്രീകൾക്ക് അവരെ സംബന്ധിച്ചുള്ള ആരോഗ്യ പ്രശ്നങ്ങൾ കാണിച്ചു കൊണ്ട് ലീവിന് അപേക്ഷിച്ചാൽ അത് നിരസിക്കപ്പെടും. അൺ എയ്ഡഡ് ജീവനക്കാർക്ക് പരാതിപ്പെടാൻ ഒരിടമില്ല. സംഘടിച്ചാൽ സ്കൂളിൽ നിന്ന് പുറത്ത് പോകേണ്ടി വരും. ഒരു കടിഞ്ഞാൺ ഇല്ലാത്ത സ്ഥാപനങ്ങളാണ് അൺ എയ്ഡഡ് വിദ്യാലയം. തോന്നിയ രീതിയിലുള്ള ശമ്പള വ്യവസ്ഥ -പലയിടത്തും ശമ്പളം ബുക്കിൽ ഒന്ന്. കൊടുക്കുന്നത് മറ്റൊന്ന്. ഇവിടെ ചോദ്യം പാടില്ല.നാവടക്കു- പണിയെടുക്കൂ എന്നാണ് ഇത്തരത്തിലുള്ള സ്കൂളുകളുടെ മുദ്രാവാക്യം. അദ്ധ്യാപികമാർ മാനേജ്മെൻ്റിൻ്റെ മാനസിക പീഡനത്തിന് ഇരകളാണ്. കോ വിഡ് കാലത്ത് അദ്ധ്യാപകരെ കൊണ്ട് വീട്ടിൽ ഇരുത്തി ക്ലാസ്സുകൾ എടുപ്പിച്ച് അത് അപ് ലോഡ് ചെയ്യിക്കുന്നു. സ്കൂളിന് ഈ കാലയളവിൽ വൈദ്യുതി ഇൻ്റർനെറ്റ് ചാർജ്, കുടിവെള്ള ചാർജ് ഇതൊന്നും ഉണ്ടായില്ല -കോവിഡ് ഇവിടെ നിന്നും പോകരുത് എന്ന് ആഗ്രഹിക്കുന്ന ഒരു വിഭാഗമാണ് അൺ എയ്ഡഡ് സ്കൂൾ -ഈ അൺ എയ്ഡഡ് സ്കുളുകളുടെ ശമ്പള കാര്യത്തിലും ജോലി സമയത്തിലും പൊതു നിയമം കൊണ്ട് വരുന്നതിനായി പലവട്ടം നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചു എങ്കിലും വേണ്ടത്ര ലക്ഷ്യം കാണാതെ കിടക്കുകയാണ്. ഒരു കാലത്ത് കേരളത്തിലെ പൊതുവിദ്യാഭ്യാസം താഴേക്ക് പോയപ്പോഴാണ് ഇത്തരത്തിലുള്ള സ്ഥാപനങ്ങൾ കൂണുപോലെ വളർന്നുവന്നത്. നമ്മുടെ സമുദായ നേതാക്കന്മാരെയും മതാ അദ്ക് ഷ്യന്മാരെയും പ്രീണിപ്പിച്ചു അൺ എയ്ഡഡ് സ്ഥാപനം വളർന്നു വന്നു. ഒരു കാലത്ത് കുട്ടികളെയും രക്ഷിതാക്കളെയും വരെ മാനസികമായി പീഡിപ്പിച്ച സ്ഥാപനങ്ങളാണ് ഇവയെല്ലാം _ എത്രയോ കുട്ടികളും രക്ഷിതാക്കളും ആത്മഹത്യ ചെയ്തിരിക്കുന്നു.എത്രയോ കുട്ടികളെയും രക്ഷിതാക്കളെയും മാനസികമായി തളർത്തിയിരിക്കുന്ന്-വേണ്ടത്ര പരിശീലനവും ഒന്നും ഇല്ലാതെയാണ് പല സ്കൂളുകളിലും അദ്ധ്യാപകരെ നിയമിക്കുന്നത്. സി ബി എസ് ഇ സ്കൂളുകളുടെ മേൽ ബോർഡിന് ഒരു നിയന്ത്രണവും ഇല്ല _ ഫീസ് ഏകീകത സ്വഭാവം ഇല്ല - ജീവനക്കാരുടെ ശമ്പളത്തിലും അതില്ല.