ഇനിയും കളികള്‍ ബാക്കി... എന്‍ എസ് എസ് ജനറല്‍സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ കോണ്‍ഗ്രസില്‍ നിന്ന് അകലുന്നുവെന്ന് സൂചന; ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പി.കെ. കുഞ്ഞാലിക്കുട്ടിയും അടക്കമുള്ള നേതാക്കളെ കാണാന്‍ ജി.സുകുമാരന്‍ നായര്‍ വിസമ്മതിച്ചതെന്തിന്?

എന്‍ എസ് എസ് ജനറല്‍സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ കോണ്‍ഗ്രസില്‍ നിന്ന് അകലുകയാണോ? ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പി.കെ. കുഞ്ഞാലിക്കുട്ടിയും അടക്കമുള്ള നേതാക്കളെ കാണാന്‍ ജി.സുകുമാരന്‍ നായര്‍ വിസമ്മതിച്ചത് കേവലം യാദ്യചഛികമാണെന്ന് രാഷ്ട്രീയ കേരളം കരുതുന്നില്ല.
രണ്ട് സാധ്യതകളാണ് എന്‍ എസ് എസ് നേതൃത്വം മുന്നില്‍ കാണുന്നത്. അതിലൊന്ന് ഇടതുപക്ഷത്തിന്റെ തുടര്‍ ഭരണമാണ്. രണ്ടാമത്തെ സാധ്യത ലീഗിനോടുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അതിപ്രീണന നയം.
യു ഡി എഫ് അധികാരത്തിലെത്തിയാല്‍ മുസ്ലീം ലീഗിനായിരിക്കും വിദ്യാഭ്യാസ വകുപ്പ് ലഭിക്കുക. യു ഡി എഫ് അധികാരത്തിലെത്തിയ കാലത്തൊക്കെ വിദ്യാഭ്യാസ വകുപ്പും എന്‍ എസ് എസും തമ്മില്‍ കട്ട ഉടക്കായിരുന്നു. അബദുറബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് സുകുമാരന്‍ നായര്‍ അദ്ദേഹത്തിനെതിരെ പലവട്ടം രംഗത്തെത്തിരുന്നു. അധ്യാപക പാക്കേജ് എന്ന പേരില്‍ കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ എന്‍ എസ് എസ് നേതൃത്വത്തിന് ഏല്‍പ്പിച്ച ദ്രോഹം ചില്ലറയല്ല. പിന്നീട് ഉമ്മന്‍ ചാണ്ടി ഇടപെട്ടാണ് നായര്‍ സര്‍വീസ് സൊസൈറ്റിയുടെ പരാതികള്‍ ഒരു പരിധിവരെ പരിഹരിച്ചത്. എന്നാല്‍ പിണറായി വിജയന്‍ അധികാരത്തിലെത്തിയ ശേഷമാണ് എന്‍ എസ് എസിന്റെ പരാതികള്‍ ഏറെക്കുറെ പരിഹരിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായിട്ടാണ് കോണ്‍ഗ്രസ് നേതാക്കള്‍ സുകുമാരന്‍ നായരുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചത്. എന്നാല്‍ അദ്ദേഹം മുഖം തിരിച്ചു. സുകുമാരന്‍ നായരെ കാണാന്‍ എന്‍എസ്എസ് ആസ്ഥാനവുമായി ബന്ധപ്പെട്ട മുസ്ലീം ലീഗ് നേതാക്കള്‍ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും അദ്ദേഹം കൂടിക്കാഴ്ചയ്ക്ക് തയ്യാറല്ല എന്ന മറുപടിയാണ് ലഭിച്ചത്. ഇതില്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ഉണ്ടെന്നതാണ് രസകരമായ കാര്യം. സി പി എം നേതാക്കളാരും കൂടി കാഴ്ചക്ക് ശ്രമിച്ചിട്ടില്ല.
പി.കെ.കുഞ്ഞാലിക്കുട്ടി ഇന്നലെ സുകുമാരന്‍ നായരുമായി കൂടിക്കാഴ്ചയ്ക്ക് അനുവാദം ചോദിച്ചെങ്കിലും എന്‍എസ്എസ് ആസ്ഥാനത്ത് നിന്നും കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചില്ല. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാക്കളും നേരില്‍ കണ്ടു ചര്‍ച്ച നടത്താന്‍ ശ്രമിച്ചെങ്കിലും അവര്‍ക്കും സുകുമാരന്‍ നായര്‍ അനുമതി നല്‍കിയില്ല. ഇപ്പോള്‍ രാഷ്ട്രീയ ചര്‍ച്ചകളൊന്നും വേണ്ടെന്നാണ് നിലപാടെന്നാണ് എന്‍എസ്എസ് നല്‍കുന്ന അനൗദ്യോഗിക വിശദീകരണം. സുകുമാരന്‍ നായര്‍ ഉറച്ച നിലപാട് സൂക്ഷിക്കുന്ന സമുദായ നേതാവാണ്. അദ്ദേഹം ആര്‍ക്കുമുന്നിലും സാധാരണ തലകുനിക്കാറില്ല.
പഞ്ചായത്ത് തെരഞ്ഞടുപ്പില്‍ ഏറ്റ തിരിച്ചടിക്ക് പിന്നാലെ യുഡിഎഫ് സമുദായിക നേതൃത്വവുമായി തുടര്‍ച്ചയായി സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനെ കൂടാതെ മുസ്ലീംലീഗില്‍ നിന്നും പികെ കുഞ്ഞാലിക്കുട്ടിയും വിവിധ സമുദായനേതാക്കളെ നേരില്‍ കണ്ടിരുന്നു. കേരള പര്യടനത്തിന്റെ ഭാഗമായി 14 ജില്ലകളും സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ എല്ലാ ജില്ലകളിലും പ്രധാന സമുദായിക നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിലും എല്‍ എസ് എസ് നേതാക്കള്‍ പങ്കെടുത്തില്ല. െ്രെകസ്തവ സഭാ നേതാക്കളുമായി ബിജെപിയും ഇപ്പോള്‍ സജീവമായി ആശയവിനിമയം നടത്തുന്നുണ്ട്. ബിജെപി നേതാക്കള്‍ നായര്‍ സര്‍വീസ് സൊസൈറ്റിയില്‍ സാധാരണ സന്ദര്‍ശനം നടത്താറില്ല. ശ്രീധരന്‍ പിള്ളയുമായി മാത്രമാണ് സുകുമാരന്‍ നായര്‍ക്ക് അടുത്ത ബന്ധമുള്ളത്. കെ.സുരേന്ദ്രനെയും അദ്ദേഹത്തിന് ഇഷ്ടമാണ്. എന്നാല്‍ സുരേന്ദ്രനെ സാധാരണ സഹായിക്കാറൊന്നുമില്ല.
യുഡി എഫ് അനുകൂല നിലപാടാണ് സാധാരണ എന്‍ എസ് എസ് പിന്തുടരാറുള്ളത് . ഇക്കഴിഞ്ഞ തെരഞ്ഞടുപ്പിലും സുകുമാരന്‍ നായര്‍ വലതു മുന്നണിക്ക് വോട്ടു ചെയ്യണമെന്ന് പരോക്ഷമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജയിച്ചത് ഇടതുമുന്നണിയാണ്. അതേ സമയം സുകുമാരന്‍ നായരുടെ പ്രസ്താവനയില്‍ വിരോധം കാണിക്കാതെ പിണറായി വിജയന്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് 800 ഓളം തസ്തികകള്‍ അനുവദിച്ചു നല്‍കി. ഇതില്‍ ഗണ്യമായ ഒരു ഭാഗം കിട്ടിയത് എന്‍ എസ് എസിനാണ്. നായര്‍ സര്‍വീസ് സൊസൈറ്റിക്കുള്ള എല്ലാ പരാതികളും തീര്‍ക്കാനും പിണറായി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സാമ്പത്തിക സംവരണം എന്ന എന്‍ എസ് എസ് ഡിമാന്റ് ആദ്യം അംഗീകരിച്ചതും ഇടതുസര്‍ക്കാരാണ്.
ഏതായാലും ജി. സുകുമാരന്‍ നായരുടെ നിലപാട് കോണ്‍ഗ്രസിനേറ്റ വലിയ തിരിച്ചടിയാണെന്ന കാര്യത്തില്‍ സംശയമില്ല.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha