ഓട്ടോറിക്ഷ ഓടിക്കുന്നതിനിടയില്‍ ഹൃദയാഘാതം...നിയന്ത്രണംവിട്ട വാഹനം മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

ഓട്ടോറിക്ഷ ഓടിക്കുന്നതിനിടയില്‍ ഹൃദയാഘാതം അനുഭവപ്പെട്ടതോടെ നിയന്ത്രണംവിട്ട വാഹനം മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. കങ്ങഴ പഞ്ചായത്ത് ഓഫിസിന് സമീപം വാടകക്ക് താമസിക്കുന്ന എരുമേലി സ്വദേശി പുത്തന്‍വീട്ടില്‍ അഷ്‌റഫാണ് (45) മരിച്ചത്. ഇന്നലെ വൈകീട്ട് 6.30ന് ചങ്ങനാശ്ശേരി - വാഴൂര്‍ റോഡില്‍ മാന്തുരുത്തിക്ക് സമീപമായിരുന്നു അപകടം നടന്നത്.
ഓട്ടത്തിനിടയില്‍ അഷ്‌റഫിന് ഹൃദയാഘാതമുണ്ടായതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോ റോഡില്‍ മറിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
"
https://www.facebook.com/Malayalivartha