ചലച്ചിത്ര നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു; യാത്രയായത് മലയാള സിനിമയില്‍ മുത്തച്ഛന്‍ വേഷങ്ങളിലൂടെ പ്രശസ്തിയാർജ്ജിച്ച പ്രിയനടൻ; അന്ത്യം കോവിഡാനന്തരം വിശ്രമ ജീവിതം നയിക്കവേ

ചലച്ചിത്ര നടന്‍ ഉണ്ണികൃഷ്ണന്‍ നമ്ബൂതിരി അന്തരിച്ചു. മലയാള സിനിമയില്‍ മുത്തച്ഛന്‍ വേഷങ്ങളിലൂടെയാണ് ഉണ്ണികൃഷ്ണന്‍ നമ്ബൂതിരി പ്രേക്ഷകര്‍ക്കിടയില്‍ പരിചിതനായത്. 98-ാം വയസ്സില്‍ കോവിഡിനെ അതിജീവിച്ച വ്യക്തികൂടിയാണ്. പിന്നീട് കോവിഡ് നെഗറ്റീവായി വീട്ടിലേക്ക് മടങ്ങിയിരുന്നു.
ആഴ്ചകള്‍ക്കു മുന്‍പ് അദ്ദേഹത്തിന് ന്യുമോണിയ ബാധിച്ചിരുന്നു. ആദ്യം പയ്യന്നൂരിലെ സ്വകാര്യ ആസ്പത്രിയിലും തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലും ചികിത്സ തേടുകയായിരുന്നു. ആ സമയത്ത് കോവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു. ന്യുമോണിയ ഭേദമായതിനെത്തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തില്‍ കഴിയുകയായിരുന്ന ഉണ്ണികൃഷ്ണന്‍ നമ്ബൂതിരിക്ക് രണ്ടുദിവസത്തിനുശേഷം വീണ്ടും പനി ബാധിക്കുകയും തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.അപ്പോള്‍ നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. രണ്ടുദിവസം ഐ.സി.യുവില്‍ കഴിയേണ്ടിവന്നെങ്കിലും വൈകാതെ ആരോഗ്യം വീണ്ടെടുത്തു. ആസ്പത്രിയിലായിരുന്നപ്പോള്‍ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍ വിവരങ്ങള്‍ ഫോണിലൂടെ അന്വേഷിച്ചിരുന്നു. കോവിഡ് കാലമായതിനാല്‍ കോറോത്തെ തറവാട്ടില്‍ തന്നെയായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്ബൂതിരി കഴിഞ്ഞിരുന്നത്. കൈതപ്രം ദാമോദരന്‍ നമ്ബൂതിരിയുടെ ഭാര്യാപിതാവാണ് ഉണ്ണികൃഷ്ണന്‍ നമ്ബൂതിരി
'ദേശാടന'ത്തിലെ മുത്തച്ഛന്‍ കഥാപാത്രത്തിലൂടെയാണ് ഉണ്ണികൃഷ്ണന്‍ നമ്ബൂതിരി സിനിമയില്‍ സജീവമാകുന്നത്. ഒരാള്‍ മാത്രം, കളിയാട്ടം, മേഘമല്‍ഹാര്‍, കല്ല്യാണരാമന്‍, നോട്ട്ബുക്ക്, രാപ്പകല്‍, ഫോട്ടോഗ്രാഫര്‍, ലൗഡ്സ്പീക്കര്‍, പോക്കിരി രാജ, മായാമോഹിനി തുടങ്ങി ഇരുപത്തഞ്ചോളം സിനിമകളുടെ ഭാഗമായിട്ടുണ്ട്.
ഒട്ടേറെ ചിത്രങ്ങള്‍ അദ്ദേഹത്തിന്റേതായി ഉണ്ടെങ്കിലും ഏവരും അറിയുന്നത് 'കല്യാണരാമനിലെ' രാമന്‍കുട്ടിയുടെ മുത്തച്ഛന്‍ എന്ന കഥാപാത്രത്തിലൂടെയാണ്. ചന്ദ്രമുഖിയില്‍ രജനികാന്തിനൊപ്പവും തിളങ്ങി. പമ്മല്‍ കെ. സംബന്ധം എന്ന തമിഴ് ചിത്രത്തില്‍ കമല്‍ ഹാസനൊപ്പവും, കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ സിനിമയില്‍ മമ്മൂട്ടിക്കൊപ്പവും തമിഴകത്തെത്തി. കൈതപ്രം ദാമോദരന്‍ നമ്ബൂതിരി ഇദ്ദേഹത്തിന്റെ മരുമകന്‍ ആണ്.
ന്യുമോണിയ കണ്ടെത്തിയതിനെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്ബൂതിരി. ന്യുമോണിയ ഭേദമായി വീട്ടില്‍ എത്തിയ ശേഷം പനി വന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് എന്ന് മനസ്സിലായത്. അച്ഛന്‍ കോവിഡ് നെഗറ്റീവ് ആയെന്ന വിവരം മകന്‍ ഭവദാസന്‍ കഴിഞ്ഞ ദിവസം ആണ് മാധ്യമങ്ങളെ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha