കെ വി തോമസ് നിന്നാലെന്താ,പോയാലെന്താ? നെയ്‌മീൻ ദില്ലിയിൽ കൊണ്ടുപോയി കേന്ദ്ര മന്ത്രി പദം വാങ്ങുന്ന പാർട്ടി... അപ്പൂപ്പൻമാരെ പുനരധിവസിപ്പിക്കാൻ കോൺഗ്രസ്സ് ഫോർമുല.

എറണാകുളം കുമ്പളങ്ങിയില്‍ കേവലം കോണ്‍ഗ്രസിന്റെ വാര്‍ഡ് പ്രസിഡന്റായിരിക്കെ, കെ കരുണാകരനെയും എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് എറണാകുളത്തും നിന്നും ലോക് സഭയിലെത്തിയാളാണ് ഈ തോമസ്. 75 വയസിനിടെ.. അഞ്ചാറു തവണ എംപിയും, എംഎല്‍എയും, മന്ത്രിയുമെക്കെയായി വിലസിയിട്ടും തീരുന്നില്ല കെവി തോമസിന്റെ അത്യാഗ്രഹം. ഈ കെവി തോമസും, പിജെ കുര്യനും, മുല്ലപ്പള്ളി രാമചന്ദ്രനും ഉള്‍പ്പെടെ വയോധികര്‍ ജീവിതത്തിലെ ..ആയ കാലം മുഴുവന്‍ അധികാരവും പദവിയും അനുഭലുച്ചുകഴിഞ്ഞല്ലോ ? ഇനിയെങ്കിലും ചെറുപ്പക്കാര്‍ക്ക് സ്ഥാനവും അവസരവും കൊടുത്തുകൂടെ... ഈ പാര്‍ട്ടിയില്‍ പുതിയ തലമുറ വളര്‍ന്നു വരേണ്ടന്നാണോ ഇവരുടെയൊക്കെ പൂതി ? കെവി തോമസിന്റെ ആഗ്രഹം ചെറുതൊന്നുമല്ല.
എംഎല്‍എയായി യുഡിഎഫിനു ഭരണം കിട്ടിയാല്‍ മന്ത്രിസ്ഥാനം വേണം പോലും. ഇനി ജയിച്ചാലോ.. എംഎല്‍എയായി ഇവരൊക്കെ ഒതുങ്ങിയിരുന്ന്, മറ്റൊരാള്‍ക്ക് മന്ത്രിസ്ഥാനം കൊടുക്കുമെന്ന് ആരും വിചാരിക്കേണ്ടതില്ല. പിജെ കുര്യനെയും കെവി തോമസിനെയും പോലുള്ളവരെ താക്കോല്‍സ്ഥാനത്ത് എത്തിക്കാന്‍ സമുദായത്തിന്റെ പിടികൂടി ഇവരൊക്കെ തന്ത്രപരാമായി എക്കാലത്തും ഉപയോഗിച്ചിട്ടുണ്ട്. കാല്‍നൂറ്റാണ്ട് ഡല്‍ഹിയില്‍ അധികാരം കൈയാളിയ പല അപ്പൂപ്പന്‍മാരെ വഴി തട്ടിയിട്ട് കോണ്‍ഗ്രസില്‍ പുതിയൊരു തലമുറ രക്ഷപ്പെടുമെന്ന് ആരും കരുതേണ്ടതില്ല.
ആയ കാലം മുഴുവന്‍ കെ കരുണാകരന്റെ അതിവിശ്വസ്തനായിരുന്ന കെവി തോമസ് എന്റെ ലീഡര്‍, എന്റെ കുമ്പളങ്ങി എന്നിങ്ങനെയൊക്കെ സ്തു-വര്‍ണനാ രചനകളും നടത്തിയിട്ടുണ്ട്. സോണിയാ ഗാന്ധിയെ പ്രീണിപ്പിക്കാന്‍ സോണിയ പ്രിയങ്കരി, അമ്മയും മകനും എന്നിങ്ങനെയും മഹാസാഹിത്യം രചിച്ചിട്ടുണ്ട്. നോക്കണെ... കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തിന്റെ പല നേതാക്കന്‍മാരും ഡല്‍ഹിയില്‍ പ്രീതിയും സ്ഥാനവും വാങ്ങിയെടുത്ത കഥകള്‍. അത് മാത്രമല്ല, കേരളത്തിലെ ഒരു കോണ്‍ഗ്രസ് എംപി മീന്‍ അച്ചാറും കണ്ണിമാങ്ങ അച്ചാറുമായി ഡല്‍ഹിയില്‍ പോയി കോണ്‍ഗ്രസ് നേതാക്കളെ പ്രീണിപ്പിച്ച് സ്ഥാനം വാങ്ങിയ ചരിത്രവുമുണ്ട്...
ചുണ്ടന്‍ വള്ളത്തിന്റെ മാതൃകയും കോഴിക്കോടന്‍ ഹല്‍വായും കൊണ്ടുപോയവരുമുണ്ട്. ചക്ക വറുത്തതും അവലോസുണ്ട കുപ്പിയിലാക്കിയതും.. അവല്‍ വിളയിച്ചതുമൊക്കെ ദക്ഷിണ കൊടുത്ത് കേന്ദ്രത്തില്‍ സ്ഥാനപദവികള്‍ വാങ്ങിയവരുണ്ട്... എന്തിനേറെ പറയുന്നു ...കരുണാകരന്‍ എറണാകുളത്തെ വീട്ടില്‍ കൊച്ചി ഹാര്‍ബറില്‍ നിന്നും മീന്‍ എത്തിച്ചു നേതാവായവരുമുണ്ട്. നെയ്മീന്‍ കൊടുത്ത് കേന്ദ്രത്തില്‍ പദവി നേടാനാകുന്ന പാര്‍ട്ടി കോണ്‍ഗ്രസ് മാത്രമായിരിക്കും. ...ശെരി ...അങ്ങാടിപ്പാട്ടായ ആ കഥകളൊക്കെ മാറ്റിവയ്ക്കാം. പിജെ കുര്യനെയും കെവി തോമസിനെയും കളത്തിലിറക്കിയാല്‍ ജനം പ്രത്യേകിച്ചും പുതിയ തലമുറയുടെ വികാരം കണ്ടറിയണം...
പാര്‍ട്ടിയേക്കാള്‍ ഉയരത്തിലാണ് ഇവരൊക്കെയെന്ന് അധികാരഭ്രമത്തില്‍ തലമൂത്ത പല കോണ്‍ഗ്രസുകാരും ധരിച്ചുപോയി. ടിഎച്ച് മുസ്തഫ, പിപി തങ്കച്ചന്‍ തുടങ്ങിയവരെയൊക്കെ കാലം ഇത്തരത്തില്‍ നീക്കം ചെയ്ത ചരിത്രം കോണ്‍ഗ്രസ് പഠിച്ചിട്ടില്ല..... പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച് പുതിയ തലമുറയെ കോണ്‍ഗ്രസില്‍ വളര്‍ത്താനുള്ള ദൗത്യം ഇവരാരും ഏറ്റെടുക്കുന്നില്ല..... പാര്‍ട്ടി അവഗണിച്ചു എന്നാണ് തോമസിന്റെയും കുര്യന്റെയുമൊക്കെ പരിഭവം....ഒരു പാര്‍ട്ടിയുടെയും കൊടിയുടെയും ഗാന്ധികുടുംബത്തിന്റെയും തണലില്‍ ഇത്രയേറെ വളര്‍ന്നവര്‍
ഇനിയെങ്കിലും പുതിയ തലമുറയ്ക്കായി വഴി മാറട്ടെ. അര നൂറ്റാണ്ട് കോണ്‍ഗ്രസില്‍ വാണരു-ളിയശേഷം വാര്‍ധക്യത്തിലും അത്യാഗ്രഹം നടക്കാതെ വരുമ്പോള്‍ ഇടതുമുന്നണിയിലേക്കു പോകും എന്ന നിലവാരം കെട്ടി ഭീഷണി കോണ്‍ഗ്രസില്‍ മാത്രമേ നടക്കൂ... കാരണം ആ പാര്‍ട്ടിക്ക് നാഥനുമില്ല നായകനുമില്ല നാണവുമില്ല എന്ന ഗതികേടിലാണല്ലോ. "
https://www.facebook.com/Malayalivartha