'സോണിയ ഗാന്ധി നേരിട്ടുവിളിച്ചു, പിണക്കം മറന്ന് കെ.വി. തോമസ്'; ഇടതുമുന്നണിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മാധ്യമവാര്‍ത്തകള്‍ മാത്രം; സോണിയ ഗാന്ധി എന്ത് പറഞ്ഞാലും തലകുനിച്ച് അനുസരിക്കുമെന്ന് കെ.വി. തോമസ്
കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന മുന്‍മന്ത്രി കെ.വി. തോമസ് പാര്‍ട്ടിവിടില്ല. സോണിയ ഗാന്ധി നേരിട്ടുവിളിച്ചെന്നും പ്രശ്നങ്ങള്‍ അവസാനിച്ചെന്നും കെ.വി. തോമസ് മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരത്തെത്തുന്ന കേന്ദ്രനേതാക്കളെ കാണാന്‍ സോണിയ ഗാന്ധി നിര്‍ദേശിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സോണിയ ഗാന്ധി നേരിട്ടുവിളിച്ചു നേതൃത്വവുമായി ചര്‍ച്ച നടത്താന്‍ നിര്‍ദേശിച്ചു. സോണിയ ഗാന്ധി എന്ത് പറഞ്ഞാലും തലകുനിച്ച് അനുസരിക്കും. ചില ദുഃഖങ്ങളും പരിഭവങ്ങളും ഉണ്ടായി. എന്നാല്‍ പാര്‍ട്ടിയുമായി പ്രശ്നങ്ങളില്ല. സഹപ്രവര്‍ത്തകര്‍ വളരെയധികം ആക്ഷേപിച്ചുവെന്നും കെ വി തോമസ് പറഞ്ഞു.
ഇടതുമുന്നണിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മാധ്യമവാര്‍ത്തകള്‍ മാത്രമായിരുന്നു. അതൊക്കെ മാനസികമായി പ്രശ്നങ്ങള്‍ ഉണ്ടാക്കി. 2019ലെ തെരഞ്ഞെടുപ്പില്‍ അങ്ങോട്ട് മാറിനില്‍ക്കാമെന്ന് പറഞ്ഞിരുന്നു. പാര്‍ട്ടിയില്‍ സ്ഥാനം ചോദിച്ചു എന്നത് തെറ്റിധാരണ മാത്രമാണ്.
പാര്‍ട്ടിയില്‍ നിന്ന് ധാരാളം വൈകാരിക പ്രതിസന്ധി നേരിട്ടിരുന്നു. തദ്ദേശതെരഞ്ഞെടുപ്പിലടക്കം പലതിലും വേദനയുണ്ടാക്കി. ഓണ്‍ലൈനിലും അല്ലാതെയും ഏറെ അധിക്ഷേപങ്ങള്‍ കേള്‍ക്കേണ്ടിവന്നു. പാര്‍ട്ടിയില്‍ കൂടുതല്‍ പദവികളോ സ്ഥാനമോ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha