Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

വിറങ്ങലിച്ച നിമിഷങ്ങള്‍... പ്രകൃതി ക്യാമ്പില്‍ ബന്ധുക്കളോടൊപ്പം തങ്ങാനെത്തിയ അധ്യാപിക ഷഹാനയുടെ മരണം ഒരു നാടിന്റെ വേദനയാകുന്നു; വിറങ്ങലിച്ച നിമിഷങ്ങള്‍ക്ക് പിന്നാലെ അമ്പരപ്പിക്കുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; ആനയുടെ ചവിട്ടേറ്റത് ഷഹാനയുടെ നെഞ്ചില്‍; ആന്തരികാവയവങ്ങള്‍ക്കും ഗുരുതര പരുക്ക്

25 JANUARY 2021 09:01 AM IST
മലയാളി വാര്‍ത്ത

കൊറോണയുടെ പേടി മാറി വിനോദ സഞ്ചാര മേഖല ഒന്ന് ഉണര്‍ന്ന് വന്നതേയുള്ളൂ. അതിനിടയ്ക്കാണ് വയനാട് മേപ്പാടിയില്‍ നിന്നും ദുരന്തവാര്‍ത്തയെത്തിയത്.

കോഴിക്കോട് പേരാമ്പ്ര ദാറുല്‍ നുജൂം കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സിലെ അധ്യാപികയായ ഷഹാന (26) ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് അവധി ആഘോഷിക്കാന്‍ മേപ്പാടി റെയിന്‍ ഫോറസ്റ്റ് റിസോര്‍ട്ടില്‍ പ്രകൃതി ക്യാംപിനെത്തിയത്.

 

 

എന്നാല്‍ അത് ഒരു ദുരന്ത യാത്രയായി മാറുകയായിരുന്നു. ശനിയാഴ്ച രാത്രി എട്ടരയോടെയാണു മേപ്പാടിക്കു സമീപം എളിമ്പിലേരിയിലെ റെയിന്‍ഫോറസ്റ്റ് റിസോര്‍ട്ടില്‍ കണ്ണൂര്‍ സ്വദേശിനി ഷഹാന കൊല്ലപ്പെട്ടത്.റിസോര്‍ട്ടിലെ ടെന്റുകളിലൊന്നില്‍ ബന്ധുക്കള്‍ക്കൊപ്പമായിരുന്ന ഷഹാന പുറത്തിറങ്ങിയപ്പോള്‍ ആന ഓടിച്ചുവീഴ്ത്തി ആക്രമിക്കുകയായിരുന്നു.


ബന്ധുക്കള്‍ ഓടിയെത്തിയെങ്കിലും ആന ആക്രമണം തുടര്‍ന്നു. പിന്നീട് ഷഹാനയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.



നെഞ്ചില്‍ ആനയുടെ ചവിട്ടേറ്റതിനെത്തുടര്‍ന്നുണ്ടായ പരുക്കാണു മരണകാരണമെന്നാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. ആന്തരികാവയവങ്ങള്‍ക്കു ഗുരുതര പരുക്കുണ്ട്. തലയുടെ പിന്നിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ചതവുകളുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.



ഇന്നലെ ഉച്ചയോടെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. . അസ്വാഭാവിക മരണത്തിനു മേപ്പാടി പൊലീസ് കേസെടുത്തിട്ടുണ്ട്.

കാട്ടാനയുടെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ എളിമ്പിലേരിയിലെ റിസോര്‍ട്ട് അടച്ചുപൂട്ടാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. ഇന്നു റവന്യുപഞ്ചായത്ത് അധികൃതരെത്തി റിസോര്‍ട്ടിനു താഴിടും. റിസോര്‍ട്ടില്‍ വേണ്ടത്ര സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നില്ലെന്നു സ്ഥലം സന്ദര്‍ശിച്ച കലക്ടര്‍ ഡോ. അദീല അബ്ദുല്ല പറഞ്ഞു.



അനുമതിയുണ്ടോയെന്നതും സുരക്ഷാക്രമീകരണങ്ങളിലെ വീഴ്ചയും അന്വേഷിക്കാന്‍ വൈത്തിരി തഹസില്‍ദാരെ ചുമതലപ്പെടുത്തി. അതേ സമയം, അനുമതിയില്ലാതെയാണു റിസോര്‍ട്ട് പ്രവര്‍ത്തിച്ചതെന്നു പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.



കാട്ടാന ആക്രമണത്തില്‍ വയനാട് മേപ്പാടിക്കു സമീപം റിസോര്‍ട്ടില്‍ വിനോദ സഞ്ചാരി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ടെന്റ് ഉള്‍പ്പെടെയുള്ള ഔട്ട്‌ഡോര്‍ സ്‌റ്റേകള്‍ക്കു മാര്‍ഗരേഖ പുറത്തിറക്കുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഇതിനായി അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റിക്ക് ആവശ്യമായ നിര്‍ദേശം നല്‍കി.



നിലവിലുള്ള മാനദണ്ഡങ്ങള്‍ക്കു പുറമേ ഈ മാര്‍ഗരേഖ കൂടി ഇത്തരം പ്രവൃത്തികള്‍ക്കു നിര്‍ബന്ധമാക്കും. 'റെയിന്‍ ഫോറസ്റ്റ്' എന്ന സ്ഥാപനത്തിനു മേപ്പാടി പഞ്ചായത്തിന്റെ ലൈസന്‍സ് ഉണ്ടായിരുന്നില്ല.



വനാതിര്‍ത്തിയോടു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സ്ഥാപനം ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ ഒന്നും സ്വീകരിച്ചിരുന്നില്ല എന്നാണു മനസ്സിലാക്കുന്നത്. ഗുരുതരമായ വീഴ്ച വരുത്തിയ സ്ഥാപനത്തിനു സ്‌റ്റോപ് മെമ്മോ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (3 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (3 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (3 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (4 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (4 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (4 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (4 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (5 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (5 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (5 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (6 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (6 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (6 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (6 hours ago)

Malayali Vartha Recommends