Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കിട്ടുന്നില്ല ആരേയും... നൂറ്റിയിരുപത്തിയഞ്ചോളം സീറ്റുകളെ കുറിച്ച് ഏകദേശ ധാരണ ഇടതുമുന്നണിയിലുണ്ടായിട്ടും രണ്ട് സീറ്റ് വിട്ടുകളയുന്നു; ഹരിപ്പാട്, പുതുപള്ളി മണ്ഡലത്തില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥികളെ തേടി ഇടതുമുന്നണി; ശക്തരായ സ്ഥാനാര്‍ത്ഥികളെ കിട്ടിയില്ലെങ്കില്‍ പഴി ഉറപ്പ്

27 JANUARY 2021 01:16 PM IST
മലയാളി വാര്‍ത്ത

ഹരിപ്പാട്, പുതുപള്ളി മണ്ഡലത്തില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥികളെ തേടി ഇടതുമുന്നണി പരസ്യം നല്‍കാന്‍ ഒരുങ്ങുന്നു! ഏതാണ്ട് നൂറ്റിയിരുപത്തിയഞ്ചോളം സീറ്റുകളെ കുറിച്ച് ഏകദേശ ധാരണ ഇടതുമുന്നണിയിലുണ്ടായി കഴിഞ്ഞു. എന്നാല്‍ രണ്ട് താരമണ്ഡലങ്ങളില്‍ മത്സരിപ്പിക്കാനാണ് ആളെ കിട്ടാത്തത്. ഇരു സീറ്റുകളെ കുറിച്ചും ഇടതുമുന്നണി ആകെ അങ്കലാപ്പിലാണ്. ശക്തരായ സ്ഥാനാര്‍ത്ഥികളെ കിട്ടിയില്ലെങ്കില്‍ യു ഡി എഫുമായി ഒത്തു തീര്‍പ്പുണ്ടാക്കി എന്ന് പഴി കേള്‍ക്കേണ്ടി വരും.

നിയമസഭ തെരഞ്ഞെടുപ്പില്‍ മണ്ഡലം മാറുമെന്ന അഭ്യൂഹങ്ങള്‍ രമേശ് ചെന്നിത്തല തള്ളികളഞ്ഞു. ഉമ്മന്‍ചാണ്ടിയും മണ്ഡലം മാറുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നു. ചെന്നിത്തല വട്ടിയൂര്‍ക്കാവിലോ നേമത്തോ മത്സരിക്കുമെന്നായിരുന്നു പ്രചരണം. ഉമ്മന്‍ചാണ്ടിയും നേമത്ത് മത്സരിക്കുമെന്ന് കേട്ടിരുന്നു. നേമം ബിജെപിയുടെ ഉറച്ച കോട്ടയാണ്. അതുകൊണ്ടാണ് ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ ഇവിടെ മത്സരിക്കുമെന്ന് കേട്ടിരുന്നത്. ചാണ്ടി ഉമ്മന്‍ പുതുപ്പള്ളിയില്‍ നിന്നും ജനവിധി തേടുമെന്നായിരുന്നു കേട്ടിരുന്നത്. എന്നാല്‍ ഇത്തരം സാധ്യതകളെല്ലാം ഇല്ലാതായി.

 



ഹരിപ്പാട് ഈ തെരഞ്ഞെടുപ്പിലെ താര മണ്ഡലങ്ങളിലൊന്നായി മാറിയിരിക്കുന്നു. അഞ്ചാംവട്ടം ഹരിപ്പാട് ജനവിധി തേടാനൊരുങ്ങുന്ന ചെന്നിത്തലയെ ഒരിക്കല്‍ പോലും ഈ മണ്ഡലം കൈവിട്ടിട്ടില്ല.



ആലപ്പുഴ ജില്ലയില്‍ നിന്നും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന് എന്‍എസ് യു ദേശീയ അധ്യക്ഷനായിരിക്കെ 1982 ലാണ് കെ കരുണാകരന്‍ ഹരിപ്പാട് മത്സരിക്കാന്‍ രമേശ് ചെന്നിത്തലക്ക് അവസരം നല്‍കുന്നത്. പേരിനൊപ്പമുള്ള ചെന്നിത്തലയെന്ന ഗ്രാമം ഇപ്പോള്‍ തൊട്ടടുത്തുള്ള ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തിലാണെങ്കിലും സാമുദായിക സമവാക്യങ്ങളാണ് ഹരിപ്പാട് സീറ്റ് രമേശ് ചെന്നിത്തലക്ക് നല്‍കാന്‍ ലീഡറെ പ്രേരിപ്പിച്ചത്. പിന്നീട് 1986 ല്‍ സംസ്ഥാനത്തെ ഏറ്റവു പ്രായം കുറഞ്ഞ മന്ത്രിയായും ചെന്നിത്തലക്ക് തിളങ്ങാനായി. 1987 ല്‍ വീണ്ടും ഹരിപ്പാടു നിന്നും ജയിച്ചുവെങ്കിലും 89 ല്‍ ഹരിപ്പാടിനെ ഉപേക്ഷിച്ച് കോട്ടയത്തു നിന്നും ലോകസഭാംഗമായി.



2011 മുതല്‍ പിന്നീടങ്ങോട്ട് രമേശ് ചെന്നിത്തലക്ക് ഒപ്പമാണ് ഹരിപ്പാട്. റോഡുകള്‍ അടക്കം നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി. നാട്ടുകാര്‍ക്ക് എപ്പോഴും ആശ്രയിക്കാവുന്ന നേതാവ് എന്ന നിലയിലേക്ക് ഹരിപ്പാട് രമേശ് ചെന്നിത്തല ഉയര്‍ന്നു. ഇത്തവണ ഹരിപ്പാട് ഹാട്രിക് വിജയം ലക്ഷ്യമിട്ടാണ് തെരഞ്ഞെടുപ്പ് രംഗത്തേക്ക് ചെന്നിത്തലയുടെ വരവ്.കഴിഞ്ഞ തവണ 18621 വോട്ടുകള്‍ക്കാണ് ജയം. എന്നാല്‍ ബിജെപിക്ക് ഹരിപ്പാട് വോട്ടുകുറഞ്ഞത് രഹസ്യ ധാരണയുടെ ഭാഗമാണെന്ന ആരോപണവും ഇതോടൊപ്പം ഉയര്‍ന്നിരുന്നു. ബിജെപി സാധാരണ ഹരിപ്പാട് ഒരു താരസ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കാറില്ല. അതാണ് ആഭ്യൂഹങ്ങള്‍ പടരാന്‍ കാരണമാകുന്നത്.

1970 മുതല്‍ പുതുപ്പള്ളിയില്‍ നിന്നും ഉമ്മന്‍ ചാണ്ടി തുടര്‍ച്ചയായി മത്സരിക്കുന്നു. ഇവിടെ നിന്നും 11 തവണ അദ്ദേഹം കേരള നിയമസഭയിലെത്തി. 2020 ല്‍ അദ്ദേഹം നിയമസഭയില്‍ 50 വര്‍ഷം തികച്ചു. ഒരിക്കല്‍ പോലും പുതുപ്പളളിയില്‍ നിന്നും ഉമ്മന്‍ ചാണ്ടി തോറ്റിട്ടില്ല. 1965 ലും 1967 ലും ഇടതുമുന്നണിക്കൊപ്പം നിന്ന മണ്ഡലമാണ് പുതുപ്പള്ളി. ഉമ്മന്‍ ചാണ്ടി ഓര്‍ത്തഡോക്‌സ് വിഭാഗക്കാരനാണെങ്കിലും അദ്ദേഹത്തോട് ഓര്‍ത്തഡോക്‌സുകാര്‍ക്ക് വേണ്ടത്ര മമതയില്ല . ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞടുപ്പില്‍ പുതുപ്പള്ളി ഇടതു മുന്നണിക്ക് ഒപ്പമാണ് നിന്ന് പുതുപള്ളി മണ്ഡലത്തിലെ എട്ടില്‍ ആറ് പഞ്ചായത്തിലും എല്‍ഡിഎഫ് മികച്ച വിജയം നേടി. ഇതിനെ കുറിച്ച് ചോദിച്ചാല്‍ ഉമ്മന്‍ ചാണ്ടി മത്സരിച്ചില്ലല്ലോ എന്നായിരിക്കും കോണ്‍ഗ്രസുകാരുടെ മറുചോദ്യം. എന്നാല്‍ ജില്ലാ പഞ്ചായത്ത് തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നേടിയത് മികച്ച വിജയമാണ്. സാധാരണ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നത് ജില്ലാ പഞ്ചായത്ത് തെരഞ്ഞടുപ്പിലാണ്. ചാണ്ടി ഉമ്മനെ മത്സരിപ്പിച്ചാല്‍ അദ്ദേഹം ജയിക്കാനുള്ള സാധ്യത കുറവാണെന്ന് പറയുന്നുവര്‍ ധാരാളമുണ്ട്.

ഏതായാലും ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും മണ്ഡലം മാറാന്‍ സാധ്യതയില്ല. അത് തങ്ങളുടെ ഇമേജിന് കളങ്കമുണ്ടാക്കുമെന്നതാണ് കാരണം. എന്‍ എസ് എസിന്റെ പിന്തുണയില്ലാത്തത് ഹരിപ്പാട് ചെനിത്തലയുടെ വിജയത്തെ ബാധിക്കുമെന്ന് പറയുന്നുണ്ടെങ്കിലും എന്‍ എസ് എസ് താലൂക്ക് യൂണിയനുമായി ചെന്നിത്തല സുശക്തമായ ബന്ധമാണ് സൂക്ഷിക്കുന്നത്. തോറ്റാലും താന്‍ ഹരിപ്പാട് തന്നെ മത്സരിക്കുമെന്നാണ് ചെന്നിത്തലയുടെ നിലപാട്. മറിച്ചൊരു സാധ്യതയെ കുറിച്ച് പലരും അദ്ദേഹത്തെ ഉപദേശിച്ചെങ്കിലും കേള്‍ക്കാന്‍ തയ്യാനായിട്ടില്ല.

സാധാരണ വി ഐ പി മണ്ഡലങ്ങളില്‍ ചാവേറാകാന്‍ നിരവധി പേര്‍ ഇടതുമുന്നണിയില്‍ അണിനിരക്കാറുണ്ട്. എന്നാല്‍ ഇത്തവണ ചാവേറാകാന്‍ പോലും ആരും തയ്യാറല്ല. അതാണ് ഇടതുമുന്നണി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (3 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (4 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (4 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (5 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (5 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (7 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (8 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (8 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (8 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (9 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (9 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (9 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (10 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (11 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (11 hours ago)

Malayali Vartha Recommends