ആഘോഷത്തിരക്കില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരായ ജാഗ്രത കൈവെടിയരുതെന്ന് ആരോഗ്യമന്ത്രി മന്ത്രി കെ.മുരളീധരന്‍

ഓണാഘോഷങ്ങളുടെ തിരക്കില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരായ ജാഗ്രത കൈവിടരുതെന്ന് ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരന്‍ പറഞ്ഞു. ലോക കൊതുകു ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വട്ടിയൂര്‍ക്കാവ് എസ്.എഫ്.എസ് പാരിഷ് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. രോഗങ്ങളുടെ യഥാര്‍ത്ഥ കണക്കുകള്‍ മറച്ചു വെക്കരുതെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഒരുമിച്ച് ചേര്‍ന്നുള്ള പ്രവര്‍ത്തനമാണ് വേണ്ടതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ യഥാക്രമം സ്‌കൂളുകളിലും ഓഫീസുകളിലും വീടുകളിലും കൊതുകു നിര്‍മാര്‍ജ്ജനത്തിനുള്ള െ്രെഡഡേ ഊര്‍ജിതമായി ആചരിക്കപ്പെട്ടതിനാല്‍ കൊതുകുജന്യ രോഗങ്ങളെ നിയന്ത്രിക്കാനായിട്ടുണ്ട്.
അടുത്ത ഘട്ടമായി ആരോഗ്യപ്രവര്‍ത്തകരെയും തദ്ദേശസ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് വീടുകളിലെത്തിയുള്ള ബോധവത്കരണം സംഘടിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. യോഗത്തിനു മുന്നോടിയായി നെട്ടയം ശ്രീ ശാരദാ കോളേജ് ഓഫ് നഴ്‌സിംഗ് വിദ്യാര്‍ത്ഥിനികള്‍ ഫ്‌ലാഷ് മോബും ഹെല്‍ത്ത് പ്ലേയും അവതരിപ്പിച്ചു. ചടങ്ങില്‍ ആരോഗ്യകേരളം സംസ്ഥാന പ്രോഗ്രാം മാനേജര്‍ അനു.എസ്. നായര്‍ ഐ.എ. എസ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ വി.മീനാക്ഷി, അഡീഷണല്‍ ഡയറക്ടര്‍മാരായ ഡോ. റീത്ത കെ.പി, ഡോ. ഉണ്ണികൃഷ്ണന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്ദു മോഹന്‍, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. സതീഷ് കെ. എന്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അര്‍ണോള്‍ഡ് ദീപക്, സ്‌റ്റേറ്റ് മാസ്സ് ആന്‍ഡ് എഡ്യൂക്കേഷന്‍ മീഡിയാ ഓഫീസര്‍ ഡോമി ജോണ്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഷെര്‍ളി വര്‍ദ്ധനന്‍, കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ശ്രീഹരി, നഗര ആരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. രോഹന്‍ രാജു എന്നിവര്‍ സംസാരിച്ചു. ബോധവത്കരണ സെമിനാറിന് ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. സന്ധ്യ, ജില്ലാ മലേറിയ ഓഫീസര്‍ രാജശേഖരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
https://www.facebook.com/Malayalivartha























