'ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല; കീർത്തനയെ ഒറ്റി കാവ്യ ക്യാമറ കണ്ടതും ചാടി ഇറങ്ങി ഞാൻ എല്ലാം പറയാം...!

സാങ്കേതിക തകരാറുകളെയും മറ്റ് തടസ്സങ്ങളെയും തുടര്‍ന്ന് സംസ്ഥാനത്തെ പ്രധാന വിമാനത്താവളങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്ര സര്‍വീസുകള്‍ റദ്ദാക്കി. കരിപ്പൂരില്‍ നിന്ന് വൈകിട്ട് 6.40 ന് ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്‌പൈസ് ജെറ്റ് വിമാനമാണ് അവസാന നിമിഷം റദ്ദാക്കിയത്. കൃത്യമായ കാരണം വ്യക്തമാക്കാതെ സര്‍വീസ് ഉപേക്ഷിച്ചതില്‍ യാത്രക്കാര്‍ ശക്തമായ പ്രതിഷേധമുയര്‍ത്തി. കഴിഞ്ഞ ദിവസവും ഇതേ സമയത്തുള്ള സ്‌പൈസ് ജെറ്റ് വിമാനം കരിപ്പൂരില്‍ നിന്ന് റദ്ദാക്കിയിരുന്നു. അതിനിടെ, കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് പുലര്‍ച്ചെ 4.15 ന് ദോഹയിലേക്ക് പോകേണ്ടിയിരുന്ന ഖത്തര്‍ എയര്‍വേയ്‌സ് വിമാനവും റദ്ദാക്കി. ഹൈഡ്രോളിക് സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് സര്‍വീസ് നിര്‍ത്തിവെച്ചത്. വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ പ്രതിഷേധിച്ച യാത്രക്കാരെ പിന്നീട് വിവിധ ഹോട്ടലുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു.
മണിക്കൂറുകളോളം വൈകുന്ന സര്‍വീസുകളും ലഗേജ് നല്‍കുന്നതിലെ വീഴ്ചകളും കാരണം സ്‌പൈസ് ജെറ്റ് യാത്രക്കാരുടെ പ്രതിഷേധം ശക്തമാവുകയാണ്. കഴിഞ്ഞ ദിവസം (ഓഗസ്റ്റ് 18) വൈകിട്ട് 3.40-ന് പുറപ്പെടേണ്ടിയിരുന്ന കൊച്ചി-ദുബൈ സ്‌പൈസ് ജെറ്റ് സ്‌പൈസ് ജെറ്റ് വിമാനം (എസ് ജി 5117) 17 മണിക്കൂറിലധികം വൈകിയിട്ടും യാത്ര തിരിക്കാനായില്ല. ഓരോ മൂന്നു മണിക്കൂറിലും സമയം നീട്ടി നല്‍കിയ അധികൃതര്‍ ഒടുവില്‍ പുലര്‍ച്ചെ 3.45-ന് വിമാനം പുറപ്പെടുമെന്ന് അറിയിച്ചു. ഇതേതുടര്‍ന്ന് പുലര്‍ച്ചെ 3.25-ന് യാത്രക്കാര്‍ ബോര്‍ഡിംഗ് പൂര്‍ത്തിയാക്കി വിമാനത്തിനുള്ളില്‍ പ്രവേശിച്ചെങ്കിലും, ടേക്ക് ഓഫിന് 1 മണിക്കൂര്‍ 45 മിനിറ്റ് കൂടി കാലതാമസമുണ്ടെന്ന് ക്യാപ്റ്റന്‍ പ്രഖ്യാപിക്കുകയായിരുന്നു. വിമാനത്തിനുള്ളില്‍ കുടുങ്ങിയ യാത്രക്കാര്‍ക്ക് കുടിവെള്ളം പോലും നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല. സ്‌പൈസ് ജെറ്റിന്റെ ഈ ഉത്തരവാദിത്തമില്ലായ്മയ്ക്കെതിരെ സിവില്‍ ഏവിയേഷനിലും ഡിജിസിഎക്കും (DGCA) പരാതി നല്‍കാനൊരുങ്ങുകയാണ് യാത്രക്കാര്‍.
https://www.facebook.com/Malayalivartha























