Widgets Magazine
20
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ.. ഏകദേശം 10 സെക്കൻഡോളം അന്തരീക്ഷത്തിൽ..ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി..മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം..


നഗരസഭാ പരിധിക്കുള്ളിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ കർശന നിയമനടപടികളുമായി തിരുവനന്തപുരം നഗരസഭ...മേയർ വി വി രാജേഷ് നേരിട്ടിറങ്ങി..ആര്യയുടെ കാലത്തെ നിർമ്മാണങ്ങൾ..


കടൽ ചൂടിന്റെ സംഭരണിയാകുമ്പോൾ, ആ ചൂട് വായുവിലൂടെ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കും...ഈ ചൂട് വരും മാസങ്ങളിൽ പുറത്തുവരുന്നതോടെ ആഗോള കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..


കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...


'കള്ളി' എന്ന് വിളിച്ചതിന് മുത്തശ്ശനോട് ക്രൂര പ്രതികാരം; 13-കാരിയുടെ ക്വട്ടേഷന് പിന്നിൽ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം...

വര്‍ക്കലയില്‍ മകനും രാണ്ടാം ഭാര്യയും ചേര്‍ന്ന് വീട്ടില്‍ അതിക്രമിച്ചുകയറി ഗൃഹോപകരണങ്ങള്‍ അടിച്ചുതകര്‍ത്തു

20 AUGUST 2026 08:33 PM IST
മലയാളി വാര്‍ത്ത

അമ്മയോടുള്ള വിരോധം തീര്‍ക്കാന്‍ മകനും രാണ്ടാം ഭാര്യയും വീട്ടില്‍ അതിക്രമിച്ചുകയറി ഗൃഹോപകരണങ്ങളും പ്രധാന രേഖകളും അടിച്ചുതകര്‍ത്ത് തീയിട്ട് നശിപ്പിച്ചു. തിരുവനന്തപുരം വര്‍ക്കല ചെറുന്നിയൂരിലാണ് സംഭവം. ചെറുന്നിയൂര്‍ സ്വദേശിയായ സിന്ധുവാണ് മകന്‍ മഹേഷിനെതിരെ വര്‍ക്കല പൊലീസില്‍ പരാതി നല്‍കിയത്.

ഗള്‍ഫിലായിരുന്ന മഹേഷ് ഏകദേശം രണ്ടുമാസം മുമ്പാണ് നാട്ടിലെത്തിയത്. ആദ്യ ഭാര്യയുമായി അകന്നു കഴിയുന്ന ഇയാള്‍, അടുത്തിടെ രണ്ടാം ഭാര്യയെന്ന് അവകാശപ്പെടുന്ന ഒരു യുവതിയുമായി സ്വന്തം വീട്ടിലെത്തുകയും യുവതിയെ ഇവിടെ താമസിപ്പിക്കണമെന്ന് അമ്മയോട് ആവശ്യപ്പെടുകയും ചെയ്തു.

എന്നാല്‍ സിന്ധു ഇതിനെ ശക്തമായി എതിര്‍ത്തു. ഇതിനിടെ മഹേഷിന്റെ ആദ്യ ഭാര്യ നല്‍കിയ പരാതിക്ക് പിന്നില്‍ അമ്മയാണെന്ന് മകന്‍ തെറ്റിദ്ധരിച്ചു. ഈ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞ ദിവസം ഉച്ചയോടെ സിന്ധു വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് മഹേഷ് അതിക്രമം നടത്തിയത്. വീടിന്റെ മതില്‍ ചാടിക്കടന്നെത്തിയ പ്രതി അകത്തുകയറി ഗൃഹോപകരണങ്ങളെല്ലാം അടിച്ചുതകര്‍ത്തു. തുടര്‍ന്ന് അലമാരയിലുണ്ടായിരുന്ന വീടിന്റെ ആധാരം, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക രേഖകള്‍ പുറത്തെടുത്ത് കത്തിച്ചുകളയുകയായിരുന്നു.

കഴിഞ്ഞ മാസം ശബരിമല യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ സിന്ധുവിനെ മഹേഷ് രാത്രിയില്‍ വീട്ടിലെത്തി മര്‍ദിച്ചിരുന്നതായും പരാതിയിലുണ്ട്. അക്രമം നടന്ന സമയത്ത് മഹേഷിനൊപ്പം രണ്ടാം ഭാര്യയെന്ന് പറയുന്ന യുവതി പുറത്തുണ്ടായിരുന്നുവെന്ന് സിന്ധു പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. സംഭവത്തില്‍ മഹേഷിനും ഒപ്പമുണ്ടായിരുന്നവര്‍ക്കുമെതിരെ വര്‍ക്കല പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു  (19 minutes ago)

കെപിസിസി അധ്യക്ഷനെ തീരുമാനിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല  (21 minutes ago)

മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രനെ നിയമിച്ചു  (32 minutes ago)

നെഹ്രു ട്രോഫി വള്ളം കളി ; ഓഗസ്റ്റ് 22ന് ആലപ്പുഴയില്‍ ബുധനാഴ്ച പ്രാദേശിക അവധി  (36 minutes ago)

ആഘോഷത്തിരക്കില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരായ ജാഗ്രത കൈവെടിയരുതെന്ന് ആരോഗ്യമന്ത്രി മന്ത്രി കെ.മുരളീധരന്‍  (45 minutes ago)

വര്‍ക്കലയില്‍ മകനും രാണ്ടാം ഭാര്യയും ചേര്‍ന്ന് വീട്ടില്‍ അതിക്രമിച്ചുകയറി ഗൃഹോപകരണങ്ങള്‍ അടിച്ചുതകര്‍ത്തു  (1 hour ago)

'ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല; കീർത്തനയെ ഒറ്റി കാവ്യ ക്യാമറ കണ്ടതും ചാടി ഇറങ്ങി ഞാൻ എല്ലാം പറയാം...!  (2 hours ago)

എനിക്ക് 16 വയസ്സാകുമ്പോൾ ഞാൻ പുറത്തിറങ്ങും സാറേ..! അപ്പൂപ്പനെ കൊന്നത് അച്ഛൻ..! സ്വന്തം തന്തയെ പെടുത്താനും 13 കാരിക്ക് PLAN B  (2 hours ago)

വീണ വിജയൻറെ ഇന്റർനെറ്റ് കോളുകള്‍..ED മൂടോടെ തൂക്കി..! ദുബായിലേക്ക് 85 ലക്ഷം മറിച്ചു..?! വിവേകിന് എല്ലാം അറിയാം..?!  (2 hours ago)

സൗദിയിൽ യുദ്ധം..!! രാത്രിക്ക് രാത്രി മിസൈൽ അറ്റാക്ക്..!!ഹൂതികൾ കലിപ്പിൽ ആക്രമണ മുന്നറിയിപ്പ്.  (2 hours ago)

നടുറോഡില്‍ കാറില്‍ പാട്ടുകേട്ട് ഡ്രൈവറുടെ ഉറക്കം  (2 hours ago)

എന്റെ വീട്ടിൽ നിന്നാ കൊച്ച് പോയത്.!അവസാനമായി ഞാൻ കണ്ടു... ദൃണവ് പാളത്തിൽ എത്തിയത് ഇങ്ങനെ..ഞെട്ടി ലോക്കോ പൈലറ്റ്  (3 hours ago)

എന്റെ അമ്മ ഒട്ടും ശരിയല്ല ആന്റി എന്റെ അമ്മ... SI-യെ കെട്ടിപ്പിടിച്ച് 13-കാരി...! മോർച്ചറിക്ക് മുന്നിൽ അലറി ഭാര്യ  (3 hours ago)

ദുബായിലേക്ക് പറക്കേണ്ട യാത്രക്കാരെ വട്ടം ചുറ്റിച്ചു 17 മണിക്കൂര്‍ വിമാനത്തിലിട്ട് കൊന്നു...നിലവിളിയും കരച്ചിലും  (3 hours ago)

മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന ആവശ്യം വീണ്ടും നിരസിച്ച് തമിഴ്‌നാട്  (3 hours ago)

Malayali Vartha Recommends