മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രനെ നിയമിച്ചു

മൂന്ന് മാസം നീണ്ട കാത്തിരിപ്പിനൊടുവില്‍ വനിതാശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പ്രൈവറ്റ് സെക്രട്ടറിയെ നിയമിച്ചു. സെക്രട്ടേറിയറ്റില്‍ സ്‌പെഷ്യല്‍ സെക്രട്ടറി റാങ്കിലുള്ള ശരത് ചന്ദ്രനാണ് മന്ത്രിയുടെ പുതിയ െ്രെപവറ്റ് സെക്രട്ടറി. നിയമനത്തിന് മുഖ്യമന്ത്രി അംഗീകാരം നല്‍കി. വി.ഡി. സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് മൂന്നുമാസമായിട്ടും മന്ത്രിക്ക് െ്രെപവറ്റ് സെക്രട്ടറി ഇല്ലാതിരുന്നത് നേരത്തെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു.
മന്ത്രി നിര്‍ദേശിച്ച ശരത് ചന്ദ്രന്റെ നിയമനത്തിന് മുഖ്യമന്ത്രി ആദ്യം അംഗീകാരം നല്‍കാതിരുന്നതാണ് നടപടികള്‍ വൈകാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. വാര്‍ത്താസമ്മേളനങ്ങളില്‍ ഉള്‍പ്പെടെ പലതവണ മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം മന്ത്രിയോട് ചോദിച്ചിരുന്നു. എന്നാല്‍ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് മറ്റൊരു പേര് നിര്‍ദേശിക്കാന്‍ മന്ത്രി തയ്യാറാകാതിരുന്നതോടെ ഒടുവില്‍ ശരത് ചന്ദ്രന്റെ നിയമനത്തിന് അംഗീകാരം നല്‍കുകയായിരുന്നു.
നിലവില്‍ സെക്രട്ടേറിയറ്റില്‍ സ്‌പെഷ്യല്‍ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ശരത് ചന്ദ്രന്‍. കെ.സി. വേണുഗോപാല്‍ എംഎല്‍എയായിരുന്ന കാലത്ത് പിഎയായും പിന്നീട് മന്ത്രിയായപ്പോള്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. കെ.സി. വേണുഗോപാലുമായി അടുത്ത ബന്ധമുള്ളയാളെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കുന്നതില്‍ മുഖ്യമന്ത്രി വി.ഡി. സതീശന് അതൃപ്തിയുണ്ടായിരുന്നുവെന്ന ആരോപണവും നേരത്തെ ഉയര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha


























