ആരെടാ ഞങ്ങളുടെ ശാലുവിനെ തൊടാന്‍, ശാലൂ മേനോന്റെ ദൃശ്യങ്ങളെടുക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകനെ പോലീസ് വളഞ്ഞിട്ട് തല്ലി, മാധ്യമ പ്രവര്‍ത്തകര്‍ കുത്തിയിരുന്നു, എഡിജിപി ഇടപെട്ടു പറഞ്ഞൊതുക്കി

ശാലു മേനോനെ ചോദ്യം ചെയ്യാനായി തിരുവനന്തപുരം എഡിജിപി ഓഫീസില്‍ കൊണ്ടു വന്ന സമയത്ത് മാധ്യമ പ്രവര്‍ത്തകര്‍ തടിച്ചു കൂടി. ചാനലുകളും പത്രക്കാരുമെല്ലാം ശാലുവിന്റെ ഒരു എസ്‌ക്ലൂസീവ് ചിത്രമെടുക്കാന്‍ തിരക്കുകൂട്ടി. ഇത് ചില പോലീസുകാര്‍ക്ക് ഇഷ്‌ടപ്പെട്ടില്ല. ശാലുവിന്റെ ഫോട്ടോയെടുക്കാന്‍ ഇവനാര് എന്നമട്ടില്‍ പോലീസുകാര്‍ ചാടിവീണു. ഒരു മാധ്യമ പ്രവര്‍ത്തകനെ വളഞ്ഞുവച്ചു തല്ലിച്ചതച്ചു. കേരളവിഷന്‍ ക്യാമറ മേനെയാണ് പോലീസ് മര്‍ദ്ദിച്ചത്.
ഇതിനെതുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ എഡിജിപി ഓഫീസില്‍ കുത്തിയിരുന്നു. ഇതിനിടെ സംഭവം വിവാദമായതോടെ എഡിജിപി ഹേമചന്ദ്രന്‍ ഇടപെട്ടു. മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച പോലീസുകാരനെതിരെ കര്‍ശന നടപെടിയെടുക്കുമെന്ന് അറിയിച്ചതോടെ മാധ്യമപ്രവര്‍ത്തകര്‍ ഉപരോധം അവസാനിപ്പിച്ചു.
ശാലുവിനെതിരെ പോലീസ് സ്വീകരിച്ച നിലപാടില്‍ നേരത്തേതന്നെ ആരോപണമുയര്‍ന്നിരുന്നു. നടിയെ വീട്ടിലെത്തി കസ്‌റ്റഡിയിലെടുത്ത പോലീസ് സംഘം സ്വന്തം കാറില്‍ സഞ്ചരിക്കാന്‍ അനുവദിക്കുകയായിരുന്നു. ഡ്രൈവര്‍ ഓടിച്ച സണ്‍ഫിലിം ഒട്ടിച്ച സ്വിഫ്‌റ്റ് കാറില്‍ പോലീസ് അകമ്പടിയോടെയാണ് ശാലു എം സി റോഡ് വഴി തിരുവനന്തപുരത്തേക്ക് പോയത്. വാഹനങ്ങളില്‍ സണ്‍ഫിലിം ഒട്ടിക്കുന്നത് സുപ്രീംകോടതി വരെ നിരോധിച്ച സാഹചര്യത്തിലാണ് പോലീസ് അകമ്പടിയോടെ ശാലു അത്തരമൊരു വാഹനത്തില്‍ സവാരി നടത്തിയത്.
https://www.facebook.com/Malayalivartha