പോലീസ് കസ്റ്റഡിയില്‍ ശാലുമേനോന് വിവിഐപി പരിഗണന നല്‍കി ജാമ്യത്തില്‍ വിടാമെന്നുള്ള പോലീസിന്റെ മോഹം പൊലിഞ്ഞു, കോടതി ശാലുവിനെ റിമാന്‍ഡു ചെയ്‌ത് അട്ടക്കുളങ്ങര ജയിലിലേക്കയച്ചു

ശാലു മേനോനെ പോലീസ് കസ്റ്റഡിയില്‍ വേണമെന്നുള്ള പോലീസിന്റെ അപേക്ഷ കോടതി നിരസിച്ചു. ഇനി തിങ്കളാഴ്‌ചവരെ അട്ടക്കുളങ്ങര സബ്‌ജയില്‍ തന്നെയാണ് ശാലുവിന് ശരണം. പോലീസ് കസ്റ്റഡിയില്‍ തങ്ങളുടെ വിഐപിക്ക് വിവിഐപി പരിഗണന നല്‍കാനായിരുന്നു പോലീസിന്റെ ശ്രമം. അപ്പോഴേക്കും ജാമ്യം എടുത്ത് ശാലുവിന് പുറത്തിറങ്ങാനും കഴിയും എന്നായിരുന്നു പോലീസിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ കേസ് പരിഗണിച്ച തിരുവനന്തപുരം ചീഫ് ജ്യുഡീഷ്യല്‍ മഡിസ്‌ട്രേറ്റ് കോടതി ശാലുവിനെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. രാജകീയമായ സുഖ സൗകര്യങ്ങളില്‍ നിന്നാണ് ശാലു തടവറയിലേക്ക് മാറുന്നത്.
ശാലുവിനെ മൂന്ന് ദിവസത്തേക്ക് കസ്‌റ്റഡിയില്‍ വേണമെന്നാണ് പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടത്. കസ്‌റ്റഡിയില്‍ വിട്ടുകിട്ടണമെന്ന പോലീസിന്റെ ആവശ്യം കോടതി തിങ്കളാഴ്‌ച പരിഗണിക്കും.
ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കനത്ത പോലീസ് ബന്തവസ്സില്‍ ശാലുവിനെ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി-മൂന്നില്‍ ഹാജരാക്കിയത്. മണിക്കൂറുകളായി കാത്തിരുന്ന മാധ്യമപ്രവര്‍ത്തകരുടെ ക്യാമറയില്‍ നിന്ന് മറച്ചുകൊണ്ടാണ് പോലീസ് ശാലുവിനെ കോടതിയില്‍ ഹാജരാക്കിയത്. നടിയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മാറ്റി. തിരുവനന്തപുരം മണക്കാട് സ്വദേശി റാസിഖ് അലിയുടെ പരാതിയുടെ അടിസ്‌ഥാനത്തില്‍ ഇന്നലെ ഉച്ചയ്‌ക്ക് മൂന്നരയോടെ ചങ്ങനാശേരിയിലെ വീട്ടില്‍ നിന്നാണ് ശാലുവിനെ പോലീസ് കസ്‌റ്റഡിയിലെടുത്തത്.
ശാലുവിനുവേണ്ടി അഡ്വ. വി. ജിനചന്ദ്രന്‍ ഹാജരായി. ശാലു താരമൂല്യമുള്ള ആളാണെന്നും എപ്പോള്‍ വേണമെങ്കിലും അന്വേഷണ്യോദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാമെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
സോളാര്‍ തട്ടിപ്പ് കേസിലെ ഒന്നാം പ്രതി ബിജു രാധാകൃഷ്ണനുമായി ചേര്‍ന്ന് വിന്‍ഡ്മില്‍ സ്ഥാപിച്ചു നല്‍കാമെന്ന് പറഞ്ഞ് തിരുവനന്തപുരം സ്വദേശിയായ റാസിഖ് അലിയില്‍ നിന്ന് 75 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയിലാണ് ശാലുവിനെ അറസ്റ്റ് ചെയ്തത്. കേസിലെ രണ്ടാംപ്രതിയാണ് ശാലു. ബിജു രാധാകൃഷ്ണന്‍ ഒന്നാം പ്രതിയായ സോളാര്‍ തട്ടിപ്പു കേസിലും ശാലുവിന് പങ്കുള്ളതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. പണം പങ്കിടുന്നത് സംബന്ധിച്ച് ബിജു രാധാകൃഷ്ണന്‍ അയച്ച എസ്.എം.എസാണ് ശാലുവിലേയ്ക്ക് അന്വേഷണത്തെ നയിച്ചത്. സരിത എസ്. നായര്‍ അറസ്റ്റിലായ വിവരം അറിഞ്ഞ ബിജുരാധാകൃഷ്ണനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതും തൃശ്ശൂരിലെ സ്വകാര്യ ഹോട്ടലില്‍ മുറിയെടുക്കാന്‍ അവസരമൊരുക്കിയതും ശാലുമേനോനാണെന്ന് ബിജുരാധാകൃഷ്ണന്‍ മൊഴി നല്‍കിയിരുന്നു. ബിജുരാധാകൃഷ്ണന്‍ ഉപയോഗിച്ചത് ശാലുമേനോന്റെ മൊബൈല്‍ ഫോണാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
https://www.facebook.com/Malayalivartha