23ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അന്വേഷണോദ്യോഗസ്ഥനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ രേഖകളും മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസി ടിവി ദൃശ്യങ്ങളും പുറത്തു വിടണമെന്ന് കെ. സുരേന്ദ്രന്‍

മെയ് 23ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സോളാര്‍ തട്ടിപ്പുകേസിന്റെ അന്വേഷണോദ്യോഗസ്ഥനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ രേഖകള്‍ പുറത്തുവിടണമെന്ന് ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ പങ്കാളിത്തം ഉറപ്പിക്കുന്ന രേഖകള്‍ പോലീസിന്റെ പക്കലുള്ളതു കൊണ്ടാണ് തന്നെ ആഭ്യന്തരമന്ത്രിസ്ഥാനത്ത് നിന്ന് മാറ്റില്ലെന്ന് തിരുവഞ്ചൂര്‍ ഉറപ്പിച്ചുപറയുന്നതെന്നും, മെയ് 23 ലെ മുഖ്യമന്ത്രിയുടെ ഓഫീസിലെ സി.സി. ടി.വി. ദൃശ്യങ്ങള്‍ പുറത്തുവിടണമെന്നും സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ആഭ്യന്തരമന്ത്രാലയം തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്നും ഇതിനെതിരെ ഡി.ജി.പി.ക്ക് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
മിസ്ഡ് കോള്‍ കണ്ടാണ് താന്‍ സരിത എസ്. നായരെ വിളിച്ചതെന്ന ആഭ്യന്തരമന്ത്രിയുടെ വാദം തെറ്റാണ്. സരിതയുമായി തിരുവഞ്ചൂരിന് അടുത്ത ബന്ധമാണുള്ളത്. മെയ് 23 ന് അന്വേഷണോദ്യോഗസ്ഥനെ വിളിച്ച് അദ്ദേഹം കേസിന്റെ വിശദാംശങ്ങള്‍ ആരാഞ്ഞിരുന്നു. തട്ടിപ്പില്‍ മുഖ്യമന്ത്രിക്കുള്ള പങ്കിന്റെ രേഖകളാണ് ആഭ്യന്തരമന്ത്രിയുടെ ധൈര്യം.
മുഖ്യമന്ത്രിയുടെ ആശ്രിതരാണ് തട്ടിപ്പിന് കളമൊരുക്കിയത്. സരിത എസ്. നായര്‍ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടാണ് ഈ സഹായികളെയെല്ലാം വിളിച്ചതെന്ന് വ്യക്തമാണ്. ഓഫീസിലുള്ളപ്പോള്‍ ജോപ്പനെയും യാത്രയിലായിരുന്നപ്പോള്‍ ജിക്കുമോനെയും ഡെല്‍ഹിയിലുള്ളപ്പോള്‍ തോമസ് കുരുവിളയെയുമാണ് സരിത വിളിച്ചത്. ഇതിന്റെ അര്‍ഥം സരിതയുടെ ലക്ഷ്യം മുഖ്യമന്ത്രിയായിരുന്നു എന്നു തന്നെയാണ്.
https://www.facebook.com/Malayalivartha