ചെന്നിത്തലയെ കളിയാക്കി ഇറക്കിവിട്ടപ്പോള്‍ ഇതൊന്നും പ്രതീക്ഷിച്ചില്ല, എല്ലാം പഴയതുപോലെയാക്കാന്‍ മുഖ്യമന്ത്രി എന്തു വിട്ടു വീഴ്‌ചയ്‌ക്കും തയ്യാര്‍, നിയമസഭ സമ്മേളനത്തിനു ശേഷം മന്ത്രിസഭ പൂര്‍ണമായി ഉടച്ചുവാര്‍ക്കും

ചെന്നിത്തലയെ മന്ത്രിസഭയില്‍ കയറ്റാതെ കളിയാക്കി വിട്ടതിന്റെ അനന്തര ഫലം ഇത്രയാകുമെന്ന് മുഖ്യമന്ത്രിയോ മുസ്ലീംലീഗോ ഒന്നും വിചാരിച്ചു കാണില്ല. രണ്ടു വര്‍ഷത്തോളം യാതൊരു കലഹവുമില്ലാതെ കെപിസിസിയുടെ കുടുംബ കാര്യങ്ങള്‍ മാത്രം നോക്കിയിരുന്ന ആളാണ് രമേശ് ചെന്നിത്തല. ഒന്നുമില്ലാതെ വന്നു മന്ത്രിയായവര്‍ കൊടിവച്ച കാറില്‍ സൈറന്‍ മുഴക്കി പാഞ്ഞു പോകുമ്പോഴും ഒന്നു നെടുവീര്‍പ്പിടുക മാത്രമല്ലാതെ ആരോടും ഒരു പരാതിയും കാണിച്ചില്ല. ഇതിനിടയില്‍ അഞ്ചാം മന്ത്രിക്കുവേണ്ടി മുസ്ലീംലീഗ് കലാപക്കൊടി ഉയര്‍ത്തിയപ്പോള്‍ മുന്നില്‍ നിന്നും തന്റെ മന്ത്രിപദം പോലും മാറ്റിവച്ച് അതും നടത്തിക്കൊടുത്തു. അതിന്റെ പേരില്‍ തന്റെ തറവാടെന്നു വിശേഷിക്കാവുന്ന എന്‍എസ്‌എസില്‍ നിന്നും കിട്ടിയ പരിഹാസം ഏഴു വൈള്ളത്തിലും കുളിച്ചാല്‍ തീരാത്തതായിരുന്നു. എന്നിട്ടും മുഖ്യമന്തിയോട് ഒരു നീരസവും ചെന്നിത്തല കാട്ടിയില്ല.
തിരുവഞ്ചൂരിന്റെ ആഭ്യന്തര വകുപ്പ് ഭരണം കൊണ്ടു സഹികെട്ട എ ഗ്രൂപ്പു നേതാക്കള്‍ ചെന്നിത്തലയെ പോയികണ്ട് മന്ത്രി സഭയിലേക്ക് ക്ഷണിക്കുകയും ചെയ്‌തു. കേരളയാത്രയുടെ അവസാനത്തില്‍ മന്ത്രിസഭ പ്രവേശനം നടക്കുമെന്ന് ചെന്നിത്തലയും സ്വപ്‌നം കണ്ടു. എന്നാല്‍ മുഖ്യമന്ത്രിയും മുസ്ലീം ലീഗും തമ്മിലുള്ള കളിയില്‍ ഉപമുഖ്യമന്ത്രിസ്ഥാനം നല്‍കാന്‍ പറ്റില്ലെന്നായി. എങ്കില്‍ ആഭ്യന്തരമായാലും മതിയെന്നായി ചെന്നിത്തല. എന്നാല്‍ ആഭ്യന്തരം വിട്ടു കൊടുക്കാന്‍ എ ഗ്രൂപ്പ് തയ്യാറാകാത്തതോടെ ചെന്നിത്തല നാണം കെട്ട് ഇറങ്ങിപ്പോയി, ഇനി സഹകരണമില്ലെന്ന പ്രഖ്യാപനത്തോടെ.
ചെന്നിത്തല വേദനയോടെ എന്ന് ആ പടി ഇറങ്ങിപ്പോയോ അന്നു തൊട്ട് സര്‍ക്കാരിന് ഒരു മനസമാധാനവുമില്ല. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും എന്നുവേണ്ട സാധാ എംഎല്‍എമാര്‍ പോലും സരിതയുടെ ഫോണിന്റെ റെയ്‌ഞ്ചിലായി. ഇതിനിടെ പാസ്‌പോര്‍ട്ടിലും പെണ്‍വാണിഭ കടത്തിലും ഇടയില്‍പ്പെട്ട് മുസ്ലീംലീഗും വെള്ളം കുടിച്ചു. അപ്പോള്‍ ചെന്നിത്തല ആര്യാടനെപ്പോലും അതിശയിപ്പിച്ച് സടകുടഞ്ഞെണീറ്റു. അതോടെ പരാതിയുംപരിഭവവുമായി മുസ്ലീലീഗ് ഓടി നടന്നു. ഇവിടെ സരിതയും ശാലുവും കൂടി സര്‍ക്കാരിനെ കൂട്ടിയടിപ്പിച്ചപ്പോള്‍ ഹൈക്കമാന്‍ഡിനും കാര്യങ്ങള്‍ ബോധ്യമായി. ഉടന്‍തന്നെ മന്ത്രിസഭ ഉടച്ചുവാര്‍ക്കാനാണ് ഹൈക്കമാന്‍ഡ് ഒരുങ്ങുന്നത്. കൂടെ ഉണ്ടായിരുന്ന മണ്ണെല്ലാം ഒലിച്ചു പോകാന്‍ തുടങ്ങിയതോടെ മുഖ്യമന്ത്രിക്കും മടുത്തു. എങ്ങനെയെങ്കിലും ഈ വിവാദങ്ങളൊന്നു അവസാനിപ്പിച്ചാല്‍ മതിയെന്ന മട്ടിലാണ് മുഖ്യമന്ത്രിയും.
സരിതാ എസ് നായരുടെ ഫോണ്‍വിളിയില്‍ കുരുങ്ങിയ തിരുവഞ്ചൂരിന് ആഭ്യന്തരമന്ത്രിസ്‌ഥാനം നഷ്‌ടമായേക്കുമെന്നാണ് സൂചനകള്‍. അതേസമയം പെട്ടെന്നുള്ള ഒരു നടപടി സ്‌ഥിതി നിലവിലുള്ളതിനേക്കാള്‍ മോശമാക്കും എന്ന വിലയിരുത്തലിനെ തുടര്‍ന്ന് പുന:സംഘടന നിയമസഭാ സമ്മേളനം കഴിയുന്നത് വരെ വേണ്ടെന്ന നിലപാടിലും നേതാക്കള്‍ എത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഉന്നത നേതാക്കളും ഹൈക്കമാന്റിലെ പ്രമുഖരുടേയും ഉപദേശമനുസരിച്ചായിരിക്കും കാര്യങ്ങള്‍. നിലവിലെ പ്രശ്‌നങ്ങളില്‍ നിന്നും തലയൂരാന്‍ പുന:സംഘടന നല്ലൊരു മാര്‍ഗ്ഗമായിട്ടാണ് പലരും വിലയിരുത്തുന്നത്. എന്നാല്‍ വകുപ്പുകളില്‍ മാത്രം വരുത്തുന്ന മാറ്റം കാര്യമായി ഗുണം ചെയ്യില്ലെന്നും കാതലായ മാറ്റം വേണമെന്നും ചിലയിടങ്ങളില്‍ നിന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha