ബിജുരാധാകൃഷ്‌ണനെ വിവാഹം ചെയ്യാന്‍ തീരുമാനമെടുത്തിരുന്നതായി ശാലുമേനോന്‍

സോളാര്‍പ്രതി ബിജുരാധാകൃഷ്‌ണനെ വിവാഹം ചെയ്യാന്‍ തീരുമാനമെടുത്തിരുന്നതായി ശാലുമേനോന്‍. പ്രത്യേക അന്വേഷണ സംഘത്തോടാണ് ശാലു മേനോന്‍ ഇക്കാര്യം തുറന്നു പറഞ്ഞത്. ബിജു കുടുംബ സുഹൃത്ത് മാത്രമാണെന്നും തന്നെയും സാമ്പത്തിക ഇടപാടില്‍ വഞ്ചിച്ചെന്നുമായിരുന്നു ശാലു മേനോന്‍ നേരത്തേ പോലീസിന് നല്‍കിയിരുന്ന മൊഴി.
എന്നാല്‍ അറസ്‌റ്റ് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ശാലു എല്ലാം തുറന്നു പറയുകയായിരുന്നു. സമ്മാനവും പണവും കൈപ്പറ്റിയത് ഇക്കാരണത്താലായിരുന്നു. കാര്‍ വാങ്ങാനും വീടുവെയ്‌ക്കാനും ബിജു സാമ്പത്തിക സഹായം നല്‍കിയിരുന്നതായും താന്‍ കുടുങ്ങിപ്പോകുകയായിരുന്നെന്നും ശാലു പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
ഇതിനെ തുടര്‍ന്ന് ശാലുവിനെ സോളാര്‍ തട്ടിപ്പ് കേസില്‍ കൂട്ടു പ്രതിയാക്കും. ശാലു ബിജുവിനെ സഹായം ചെയ്‌തത് നിഷ്‌ക്കളങ്കമായിട്ടല്ലെന്ന് നേരത്തേ തന്നെ അന്വേഷണ സംഘം തിരിച്ചറിഞ്ഞെങ്കിലും ഇതു സംബന്ധിച്ച മൊഴി ലഭിക്കാന്‍ കാത്തിരിക്കുകയായിരുന്നു. ബിജു തന്റെ കുടുംബസുഹൃത്ത് മാത്രമാണെന്ന നിലപാട് നേരത്തേ എടുത്ത ശാലു മേനോന്‍ ബിജു തന്റെയും പണം തട്ടിയതായി കാണിച്ച് പരാതിയും നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha