Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

ഭിന്നശേഷി സഹായ ഉപകരണ നിര്‍മ്മാണ കേന്ദ്രം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു

25 FEBRUARY 2021 07:31 AM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം പാറശാല കൊറ്റാമത്ത് സജ്ജമാക്കിയ സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്റെ നവീകരിച്ച ഭിന്നശേഷി സഹായ ഉപകരണ നിര്‍മ്മാണ കേന്ദ്രമായ എം.ആര്‍.എസ്.ടി.യുടെ ഉദ്ഘാടനം ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു.

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നല്‍കിയ കെട്ടിടത്തില്‍ 2 കോടി രൂപ സര്‍ക്കാര്‍ ചെലവഴിച്ച് നവീകരിച്ചാണ് പ്രവര്‍ത്തനസജ്ജമാക്കിയത്. ഇതോടൊപ്പം തന്നെ പുതിയൊരു കെട്ടിടം കൂടി നിര്‍മ്മിക്കുന്നു. ഈ വര്‍ക്ക്‌ഷോപ്പിന് പുറമേ ഒരു പ്രോസ്തറ്റീക്‌സ് ലാബ് കൂടി പ്രവര്‍ത്തിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

 

 

 

കേരളത്തിലെ ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമായ ഏറ്റവും ആധുനികമായ സഹായ ഉപകരണങ്ങള്‍ അവരുടെ ആവശ്യകതയനുസരിച്ച് എത്തിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.

ഭിന്നശേഷിക്കാരുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനായി സര്‍ക്കാര്‍ നിരവധി പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. കൊറ്റാമത്തെ നവീകരിച്ച ഭിന്നശേഷി സഹായ ഉപകരണ നിര്‍മ്മാണ കേന്ദ്രത്തോടൊപ്പം തന്നെ വടക്കന്‍ മേഖലയിലെ ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി അവര്‍ക്ക് എത്തിപ്പെടാന്‍ സൗകര്യത്തിന് എം.ആര്‍.എസ്.ടിയുടെ ഒരു പുതിയ യൂണിറ്റ് കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടുകൂടി കണ്ണൂര്‍ ജില്ലയിലെ കുളപ്പ എന്ന സ്ഥലത്ത് ആരംഭിക്കുന്നതിനായി 3 കോടി രൂപയുടെ ഭരണാനുമതി ഇതിനകം സര്‍ക്കാര്‍ ലഭ്യമാക്കിയിട്ടുണ്ട്.

 

 

ഇവയ്ക്കു പുറമേ ലോകത്തെവിടെയും ലഭിക്കുന്ന ആധുനിക സഹായ ഉപകരണങ്ങള്‍ കേരളത്തിലെ ഭിന്നശേഷിക്കാര്‍ക്ക് ലഭ്യമാക്കുന്നതിനായി ഒരു ഷോറും തുടങ്ങുന്നതിന് വിവിധ ഘട്ടങ്ങളിലായി ഏകദേശം 4 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കി. അതിന്റെ ഡിസൈനിംഗ് എല്ലാം പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനസജ്ജമാകാന്‍ പോകുകയാണെന്നും മന്ത്രി വ്യക്തമാക്കി.

കോവിഡ് മഹാമാരി മൂലമുണ്ടായിട്ടുള്ള പ്രതിസന്ധികളുണ്ടായിട്ടും അവയെല്ലൊം മറികടന്നുകൊണ്ടാണ് പൂര്‍ണമായും എം.ആര്‍.എസ്.ടി. സെന്റര്‍ പൂര്‍ത്തീകരിക്കാനും കണ്ണൂര്‍ എം.ആര്‍.എസ്.ടി. സെന്റര്‍ ആരംഭിക്കുന്നതിനും ഷോറും പ്രവര്‍ത്തനം ആരംഭിക്കാനും സാധിച്ചത്.

 

 

അതോടൊപ്പം തന്നെ കേരളത്തിലെവിടെയുമുള്ള ഭിന്നശേഷിക്കാര്‍ക്ക് ഉപകരണങ്ങള്‍ എവിടെനിന്നും വാങ്ങുന്നതിനും അവരുടെ ഉല്‍പന്നങ്ങള്‍ക്ക് മതിയായ വിപണി കണ്ടെത്തുന്നതിനും ഇ-സ്റ്റോര്‍ ആരംഭിക്കാനും സര്‍ക്കാര്‍ അനുമതി ലഭ്യമാക്കിയിട്ടുണ്ട്. ഇവയെല്ലാം ചേര്‍ത്തുകൊണ്ട് കേരളത്തിലെ ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമായ സഹായ ഉപകരണങ്ങള്‍ അവരുടെ ആവശ്യകത അനുസരിച്ച് ഏറ്റവും ആധുനികമായ സഹായ ഉപകരണങ്ങള്‍ എത്തിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

അതിനാവശ്യമായ ഒരു പ്രഥമ പ്രവര്‍ത്തനം എന്ന നിലയിലാണ് എം.ആര്‍.എസ്.ടി. സെന്ററിന്റെ നവീകരണം സര്‍ക്കാര്‍ കാണുന്നത്. ബാക്കിയുള്ളവ സമയബന്ധിതമായി പൂര്‍ത്തികരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

 

 

സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ച ചടങ്ങില്‍ വികലാംഗ ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ അഡ്വ. പരശുവയ്ക്കല്‍ മോഹനന്‍ സ്വാഗതം ആശംസിച്ചു.

കേണല്‍ ഷാജി എം. വര്‍ഗീസ് റിപ്പോര്‍ട്ടവതരിപ്പിച്ചു. സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍, സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ്, പ്ലാനിംഗ് ബോര്‍ഡ് അംഗം ഡോ. മൃദുല്‍ ഈപ്പന്‍ കെ.എസ്.എസ്.എം. എക്‌സിക്യുട്ടീവ് ഡയറക്ടര്‍ മുഹമ്മദ് അഷീല്‍ എന്നിവര്‍ മുഖ്യാതിഥികളായി. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരായ ആനാവൂര്‍ നാഗപ്പന്‍, വി.കെ. മധു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ലാല്‍കൃഷ്ണന്‍,

"

അഡ്വ. എസ്.കെ. ബെന്‍ഡാര്‍വിന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ എന്‍.എസ്. നവനീത് കുമാര്‍, മഞ്ജു സ്മിത എന്നിവര്‍ ആശംസകളര്‍പ്പിച്ചു. മാനേജിംഗ് ഡയറക്ടര്‍ കെ. മൊയ്തീന്‍ കുട്ടി നന്ദി പറഞ്ഞു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (21 minutes ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (26 minutes ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (27 minutes ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (47 minutes ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (1 hour ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (1 hour ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (1 hour ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (3 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (3 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (4 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (4 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (5 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (5 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (5 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (5 hours ago)

Malayali Vartha Recommends