സര്‍ക്കാര്‍ വീഴാതിരിക്കാന്‍ ശ്രീധരന്‍ നായരെ പാട്ടിലാക്കാന്‍ നീക്കം

സോളാര്‍ കേസില്‍ സര്‍ക്കാര്‍ വീഴാതിരിക്കാന്‍ പരാതിക്കാരനായ ശ്രീധരന്‍ നായരെ പാട്ടിലാക്കാന്‍ നീക്കം. മുഖ്യമന്ത്രിക്കെതിരെ തിരിയാവുന്ന ഏക കേസ് ശ്രീധരന്‍ നായര്‍ നല്‍കിയതാണ്. അതിനാല്‍ ശ്രീധരന്‍ നായരില്‍ നിന്നും ജോപ്പന്റെ നേതൃത്വത്തില്‍ സരിത വാങ്ങിയ പണം കൊടുത്ത് കേസ് പിന്‍ വലിപ്പിക്കാനാണ് നീക്കം.
സോളാര്‍ പാനല്‍ പദ്ധതിയില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് സരിതാ നായര്‍ 40 ലക്ഷം രൂപാ വാങ്ങിയത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ചാണെന്ന് ശ്രീധരന്‍ നായര്‍ പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന ടെന്നി ജോപ്പന്റെ നിര്‍ദ്ദേശപ്രകാരമാണ് പണം നല്‍കിയതെന്നും ഇയാളുടെ പരാതിയില്‍ പറഞ്ഞിരുന്നു. ഈ കേസില്‍ ജോപ്പനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുഖ്യമന്ത്രിക്ക് തിരക്കായതിനാല്‍ മറ്റ് കാര്യങ്ങള്‍ പിന്നീട് സംസാരിക്കാമെന്നും ജോപ്പന്‍ പറഞ്ഞിരുന്നു.
ശ്രീധരന്‍ നായര്‍ ഇന്നലെ പത്തനംതിട്ട മജിസ്‌ട്രേട്ടിനു മുമ്പാകെ രഹസ്യമൊഴി നല്‍കിയത് യു.ഡി.എഫ് നേതാക്കളെ വെട്ടിലാക്കി. മുഖ്യമന്ത്രിക്കെതിരെ ഇയാള്‍ മൊഴി നല്‍കിയെന്ന് ചില ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയും ആഭ്യന്ത്രമന്ത്രിയും ഡി.ജി.പിയും മറ്റ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഇന്നലെ രാത്രി അടിയന്തരയോഗം ചേര്‍ന്നു.
പാമോയില്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരെ വിജിലന്‍സ് കോടതി പരാമര്‍ശം നടത്തിയപ്പോഴും മുന്‍ മന്ത്രി ഗണേഷ് കുമാറിന്റെ കുടുംബ പ്രശ്‌ന വിവാദത്തില്‍ ഗണേഷിന്റെ ഭാര്യയായിരുന്ന യാമിനി തങ്കച്ചിയുടെ പരാതി വാങ്ങിയില്ലെന്നുമുള്ള പ്രശ്‌നത്തിലും മുഖ്യമന്ത്രി രാജിയുടെ വക്കിലെത്തിയിരുന്നു. ഇതിനായി പ്രതിപക്ഷവും ഭരണപക്ഷത്തെ ചിലരും നീക്കങ്ങള്‍ നടത്തി. എന്നാല്‍ അതെല്ലാം അതിജീവിച്ചപോലെ ഇക്കുറിയും മുഖ്യമന്ത്രി തന്ത്രപരമായി രക്ഷപെടുമെന്ന വിശ്വാസത്തിലാണ് എ ഗ്രൂപ്പ്.
https://www.facebook.com/Malayalivartha