ഒന്നും മനസിലാകാതെ ചെന്നിത്തല... തെരഞ്ഞടുപ്പ് അടുത്തപ്പോള്‍ കുഞ്ഞാലിക്കുട്ടിയുടെ ഭാഷ കണ്ട് അമ്പരന്ന് രമേശ് ചെന്നിത്തല; വിദ്യാര്‍ത്ഥി രാഷ്ട്രീയ കാലംതൊട്ടുതന്നെ ഇടത്, സിപിഎം നേതാക്കളുമായി തനിക്ക് ബന്ധമുണ്ട്; അവരെയെല്ലാം വിമര്‍ശിക്കുമ്പോള്‍ മാന്യമായ ഭാഷ; പിണറായിക്ക് ജനപ്രീതി കൂടിയെങ്കില്‍ അസൂയയില്ല

തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് രാഷ്ട്രീയ നേതാക്കളുടെ ഓരോ വാക്കും ഏറെ പ്രധാനമാണ്. ഒരക്ഷരം തെറ്റിയാല്‍ അത് മറ്റുള്ളവര്‍ മറയാക്കും. മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലി കുട്ടിയുടെ സിപിഎം മനോഭാവം തുറന്ന് പറയുകയാണ്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കുഞ്ഞാലിക്കുട്ടി തുറന്ന് പറഞ്ഞത്.
മുഖ്യമന്ത്രി പിണറായി വിജയനുമായി തനിക്ക് വളരെക്കാലമായി നല്ല ബന്ധമാണ് ഉള്ളതെന്നും വിദ്യാര്‍ത്ഥി രാഷ്ട്രീയ കാലംതൊട്ടുതന്നെ ഇടത്, സിപിഎം നേതാക്കളുമായി തനിക്ക് ബന്ധമുണ്ടെന്നും അതുമായി ബന്ധപ്പെട്ടുള്ള ചോദ്യം വന്നപ്പോള്‍ അദ്ദേഹം പറഞ്ഞു.
അവരെയെല്ലാം വിമര്‍ശിക്കുമ്പോള്‍ മാന്യമായ ഭാഷയിലാണ് താനത് ചെയ്യുകയെന്നും കുഞ്ഞാലിക്കുട്ടി പറയുന്നു. ചാനലിന്റെ തിരഞ്ഞെടുപ്പ് സര്‍വേയില്‍ പിണറായിക്ക് വന്‍ ജനപ്രീതിയെന്ന ഫലം ലഭിച്ച കാര്യത്തിലും കുഞ്ഞാലിക്കുട്ടി തന്റെ പ്രതികരണം അറിയിച്ചു.
അത് ജനങ്ങളുടെ അഭിപ്രായമല്ലേ. ഒരാള്‍ക്ക് ജനപ്രീതി ശതമാനം കൂടുതലായി കാണുന്നുണ്ടെങ്കില്‍ പിണറായി വിജയനും അദ്ദേഹത്തിന്റെ അഭ്യുദയകാംഷികള്‍ക്കും സന്തോഷിക്കാം. തനിക്ക് അക്കാര്യത്തില്‍ അസൂയയൊന്നുമില്ല. അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ മുഖ്യമന്ത്രിയാകണമെന്ന് താന്‍ ഇതുവരെ ആഗ്രഹിച്ചിട്ടില്ല. ആവശ്യമില്ലാത്തത് ആഗ്രഹിക്കുന്ന ശീലം തനിക്കില്ലെന്നും അത്തരം ആഗ്രഹങ്ങള്‍ തന്റെ ചിന്തയില്‍ തന്നെ വരാറില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. തനിക്ക് ഉപമുഖ്യമന്ത്രി പോലുള്ള പദവികള്‍ പലപ്പോഴും ആവശ്യപ്പെടാമായിരുന്നുവെന്നും എന്നാല്‍ അങ്ങനെയൊന്നും താന്‍ ആവശ്യപ്പെട്ടിട്ടില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു.
കേരളത്തില്‍ ഒരിക്കലും ബിജെപിയെ പോലെ മതേതരത്വത്തെ പരിഗണിക്കാത്ത ഒരു പാര്‍ട്ടിക്ക് വേരുറപ്പിക്കാന്‍ സാധിക്കുകയില്ലയെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെടുന്നു. അങ്ങനെ വരണമെന്നുണ്ടെങ്കില്‍ ബിജെപിക്ക് അവരുടെ നയങ്ങളും ഘടനയുമെല്ലാം മാറ്റി കോണ്‍ഗ്രസിനെ പോലെ എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന പാര്‍ട്ടിയായി മാറേണ്ടിവരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
എല്ലാവരെയും ഒരേപോലെ ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത ഒരു പാര്‍ട്ടി എങ്ങനെയാണ് കേരളത്തില്‍ ക്ലച്ച് പിടിക്കുക. അടുത്തതായി യുഡിഎഫ് അധികാരത്തില്‍ വരുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലീം ലീഗിനെ മുന്നണിയിലേക്ക് ക്ഷണിക്കാന്‍ മാത്രം ബി.ജെ.പി വളര്‍ന്നിട്ടില്ല. ലീഗ് കറകളഞ്ഞ മതേതര സ്വഭാവമുള്ള പാര്‍ട്ടിയാന്നെന്നും എന്‍ഡിഎ മുന്നണിയിലേക്കുള്ള ശോഭാ സുരേന്ദ്രന്റെ ക്ഷണത്തിന് മറുപടിയായി കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ലീഗിനെ ക്ഷണിക്കാന്‍ മാത്രം ബി.ജെ.പി ആയിട്ടില്ല. അതിനുവെച്ച വെള്ളം അങ്ങ് വാങ്ങിവെച്ചാല്‍ മതിയെന്നും കുഞ്ഞാലിക്കുട്ടി പരിഹസിച്ചു. മലപ്പുറത്ത് നടന്ന ലീഗിന്റെ സൗഹൃദ സന്ദേശ യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ഇടത് മുന്നണി ബിജെപിയുടെ ഭാഷയിലാണ് ഇപ്പോള്‍ സംസാരിക്കുന്നത്. അതുകൊണ്ട് ബിജെപിക്ക് ക്ഷണിക്കാന്‍ നല്ലത് സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇന്ത്യയില്‍ ബിജെപിയെ നേരിടുന്നതില്‍ മുന്നിലുള്ളത് കോണ്‍ഗ്രസാണ്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് മുന്നണിയില്‍ നിലകൊള്ളുന്നതില്‍ ലീഗിന് അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വര്‍ഗീയ നിലപാട് തിരുത്തി മോദിയുടെ നയങ്ങള്‍ തങ്ങള്‍ക്ക് സ്വീകാര്യമാണെന്ന് പറഞ്ഞാല്‍ മുസ്ലി ലീഗിനേയും ഉള്‍ക്കൊള്ളാനുള്ള ദര്‍ശനമാണ് ബിജെപിയുടെത് എന്നാണ് ശോഭാ സുരേന്ദ്രന്‍ ശനിയാഴ്ച പറഞ്ഞിരുന്നത്.
അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ശോഭയുടെ നിലപാടിനെ തള്ളി പറഞ്ഞെങ്കിലും കുമ്മനം രാജശേഖരന്‍ ശോഭയെ പിന്തുണച്ചിരുന്നു.
https://www.facebook.com/Malayalivartha