Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

കേരളത്തിന്റെ ചലച്ചിത്രമഹോത്സവം.... ഇനി അഞ്ചുനാള്‍ പാലക്കാട്ട് സിനിമാക്കാഴ്ചകളുടെ പൂരപ്പൊലിമ, വരുന്ന അഞ്ച് നാളുകള്‍ നഗരം ഇതുവരെ കാണാത്ത ഒരു ചലച്ചിത്രാനുഭവത്തിന് സാക്ഷിയാവുന്നു

01 MARCH 2021 08:44 AM IST
മലയാളി വാര്‍ത്ത

ഇനി അഞ്ചുനാള്‍ പാലക്കാട്ട് സിനിമാക്കാഴ്ചകളുടെ പൂരപ്പൊലിമ. കേരളത്തിന്റെ ചലച്ചിത്രമഹോത്സവം ആദ്യമായി പാലക്കാട്ടെത്തുന്നതിന്റെ ആവേശത്തിലാണ് ഇവിടത്തെ സഹൃദയരും സിനിമാസ്വാദകരും.


കോവിഡും ലോക്ഡൗണും തീര്‍ത്ത പ്രതിസന്ധിയില്‍നിന്ന് തിയേറ്ററുകള്‍ ഉണര്‍ന്നുവരുമ്പോഴാണ് ഐ.എഫ്.എഫ്.കെ. (ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള)യുടെ പാലക്കാടന്‍പതിപ്പ് എത്തുന്നത്. വരുന്ന അഞ്ച് നാളുകള്‍ നഗരം ഇതുവരെ കാണാത്ത ഒരു ചലച്ചിത്രാനുഭവത്തിന് സാക്ഷിയാവുകയാണ്.



മത്സരവിഭാഗത്തില്‍ 14 ചിത്രങ്ങള്‍

ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തില്‍ മാറ്റുരയ്ക്കുന്നത് 14 ചിത്രങ്ങള്‍. ബ്രസീല്‍, ഫ്രാന്‍സ്, ഇറാന്‍ തുടങ്ങി 10 രാജ്യങ്ങളില്‍നിന്നുള്ള ചിത്രങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. മോഹിത് പ്രിയദര്‍ശിയുടെ ആദ്യചിത്രമായ 'കൊസ', അക്ഷയ് ഇന്‍ഡിഗറിന്റെ 'ക്രോണിക്കിള്‍ ഓഫ് സ്പേസ്' എന്നീ ഇന്ത്യന്‍ചിത്രങ്ങളും ഇത്തവണ മത്സരവിഭാഗത്തിലുണ്ട്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ചുരുളി', ജയരാജ് സംവിധാനംചെയ്ത 'ഹാസ്യം' എന്നിവയാണ് മത്സരവിഭാഗത്തിലെ മലയാള ചിത്രങ്ങള്‍. 'ചുരുളി'യുടെ ലോകത്തിലെതന്നെ ആദ്യ പ്രദര്‍ശനമാണ് മേളയിലേത്. 'ഹാസ്യം' വിവിധ അന്താരാഷ്ട്രമേളകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട് .



ഇറാനിയന്‍ സംവിധായകന്‍ മുഹമ്മദ് റസോള്‍ഫിന്റെ 'ദേര്‍ ഈസ് നോ ഈവിള്‍' എന്ന ചിത്രവും മത്സരവിഭാഗത്തിലുണ്ട്. ഈ ചിത്രം 2019-ലെ ബെര്‍ലിന്‍ ചലച്ചിത്രോത്സവത്തില്‍ 'ഗോള്‍ഡന്‍ ബെയര്‍' പുരസ്‌കാരം നേടിയിട്ടുണ്ട്. ആഫ്രിക്കന്‍ സംവിധായകനായ ലെമോഹെങ് ജെറമിയ മോസസെയുടെ 'ദിസ് ഈസ് നോട്ട് എ ബറിയല്‍, ബട്ട് എ റിസറക്ഷന്‍' എന്ന ഇറ്റാലിയന്‍ ചിത്രവും മത്സരത്തിനുണ്ട്.

ബഹ്മെന്‍ തവോസി സംവിധാനംചെയ്ത 'ദ നെയിംസ് ഓഫ് ദ ഫ്‌ളവേഴ്‌സ്', ഹിലാല്‍ ബൈഡ്രോവിന്റെ 'ഇന്‍ ബിറ്റ്വീന്‍ ഡൈയിങ്', ബ്രസീലിയന്‍ സംവിധായകന്‍ ജോന്‍ പൗലോ മിറാന്‍ഡ മരിയയുടെ 'മെമ്മറി ഹൗസ്', ബ്രസീലിയന്‍ ചിത്രം 'ഡസ്റ്ററോ', ഫ്രഞ്ച് ചിത്രം 'ബൈലീസവാര്', 'ബേര്‍ഡ് വാച്ചിങ്', 'റോം', 'പിദ്ര സൊല' എന്നിവയാണ് മത്സരവിഭാഗത്തിലുള്ള മറ്റ് ചിത്രങ്ങള്‍.



വംശഹത്യയുടെ നേര്‍ക്കാഴ്ചയുമായി 'ക്വോ വാഡിസ് ഐഡ'

ബോസ്‌നിയയിലെ ജാസ്മില സബാനിക് സംവിധാനംചെയ്ത 'ക്വോ വാഡിസ് ഐഡ'യാണ് മേളയുടെ ഉദ്ഘാടനചിത്രം. പ്രിയ കോംപ്ലക്സില്‍ വൈകീട്ട് ആറിന് ഔപചാരിക ഉദ്ഘാടനത്തിനുശേഷമാവും ചിത്രം പ്രദര്‍ശിപ്പിക്കുക. ബോസ്‌നിയന്‍ വംശഹത്യയുടെ പിന്നാമ്പുറങ്ങള്‍ പുതിയ കാഴ്ചപ്പാടിലൂടെ ആവിഷ്‌കരിക്കുന്ന ചിത്രം അന്താരാഷ്ട്ര സംഘര്‍ഷങ്ങളുടെ ഉത്ഭവവും യുദ്ധത്തിന്റെ അര്‍ഥരാഹിത്യവും അനാവരണംചെയ്യുന്നു.

സ്രെബ്രെനിക്കയിലെ യു.എന്നിന്റെ വിവര്‍ത്തകയായ ഐഡ എന്ന കഥാപാത്രത്തിന്റെ കുടുംബജീവിതം ആധാരമാക്കിയാണ് ചിത്രത്തിന്റെ പ്രമേയം. ബലാത്സംഗം, ശിരച്ഛേദം തുടങ്ങി വംശഹത്യയുടെ ഭീകരതയെ ഐഡയുടെ കാഴ്ചപ്പാടിലൂടെ ചിത്രം അനാവരണം ചെയ്യുന്നു.



സെര്‍ബിയന്‍ ചരിത്രത്തിലെ ഏറ്റവും അക്രമാസക്തമായ സ്രെബെനിക്ക കൂട്ടക്കൊലയെ ആധാരമാക്കി രൂപപ്പെടുത്തിയ ഈ ചിത്രം ഇത്തവണത്തെ ഓസ്‌കര്‍ നോമിനേഷന്‍ നേടിയിരുന്നു. വെനീസ് ഉള്‍പ്പെടെ വിവിധ അന്താരാഷ്ട്രമേളകളിലും 'ക്വോ വാഡിസ് ഐഡ' മികച്ച പ്രതികരണം നേടി.

ചലച്ചിത്രപ്രേമികളുടെ കൂടിച്ചേരലുകള്‍, സംവാദങ്ങള്‍, പ്രതിഷേധങ്ങള്‍ എന്നിവ ഒന്നിക്കുന്ന ഇടമാണ് ഐ.എഫ്.എഫ്.കെ. ഇതുവരെ ചലച്ചിത്രമേള സംഘടിപ്പിച്ച മൂന്ന് സ്ഥലങ്ങളിലും വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്നും കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് നടക്കുന്നതിനാല്‍ ഒരുതരത്തിലുള്ള പ്രശ്‌നങ്ങളും നേരിട്ടില്ലെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ പറഞ്ഞു

പാലക്കാട്ടും 1,500 പേര്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. പാസ് ലഭ്യമായവര്‍ താത്പര്യമുള്ള ചിത്രങ്ങള്‍ കാണുന്നതിന് പ്രദര്‍ശനത്തിനുമുന്‍പായി സൈറ്റിലൂടെ റിസര്‍വ് ചെയ്യണം. ഓണ്‍ലൈനായി രജിസ്റ്റര്‍ചെയ്തവര്‍ക്ക് താരേക്കാട് എന്‍.ജി.ഒ. യൂണിയന്‍ ഹാളില്‍ കോവിഡ് പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയശേഷം മാത്രമാണ് പാസ് വിതരണം


മാര്‍ച്ച് ഒന്നുമുതല്‍ അഞ്ചുവരെ അഞ്ച് തിയേറ്ററുകളിലായി മേള നടക്കും. പ്രിയ, പ്രിയദര്‍ശിനി, പ്രിയതമ, സത്യ മൂവീസ്, ശ്രീദുര്‍ഗ എന്നീ തിയേറ്ററുകളിലാണ് പ്രദര്‍ശനം. ഓരോ തിയേറ്ററിലും 200 പേര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കയുള്ളൂ. പൊതുപരിപാടികളോ സാംസ്‌കാരികപരിപാടികളോ ഉണ്ടായിരിക്കില്ല. ഉദ്ഘാടന-സമാപന ചടങ്ങുകളില്‍ പരമാവധി 200 പേരെമാത്രമേ പങ്കെടുപ്പിക്കയുള്ളൂ.

മീറ്റ് ദ ഡയറക്ടര്‍, പ്രസ് മീറ്റ്, മാസ്റ്റര്‍ ക്‌ളാസ്, വിദേശ അതിഥികളുടെ സാന്നിധ്യം എന്നിവയെല്ലാം ഓണ്‍ലൈന്‍വഴിയായിരിക്കും. മുന്‍വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി വിദേശപ്രതിനിധികളോ അതിഥികളോ മേളയില്‍ നേരിട്ട് പങ്കെടുക്കില്ല. അന്താരാഷ്ട്ര മത്സരവിഭാഗം, ലോക സിനിമാവിഭാഗം, മലയാളം സിനിമ ടുഡേ, ഇന്ത്യന്‍സിനിമ നൗ, കലൈഡോസ്‌കോപ്പ്, റെട്രോസ്‌പെക്ടീവ്, ഹോമേജ് എന്നിങ്ങനെ എല്ലാ വിഭാഗങ്ങളും മേളയിലുമണ്ടായിരിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം  (7 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 280 രൂപയുടെ കുറവ്  (18 minutes ago)

ബ്രേക്കിങ് ബാഡ് എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയിലൂടെ പ്രശസ്തനായ നടൻ ആർജെ മിറ്റി അന്തരിച്ചു...  (34 minutes ago)

കണ്ണീർക്കാഴ്ചയായി... തിരൂരിൽ മക്കളോടൊപ്പം സ്കൂട്ടറിൽ പോക​വേ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം, രണ്ട് കുട്ടികൾ പരുക്കേറ്റ് ആശുപത്രിയിൽ  (57 minutes ago)

ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്  (1 hour ago)

തൃശൂരിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്  (1 hour ago)

അരവണ നിർമ്മാണം ഇന്ന് പുനരാരംഭിക്കും... ശബരിമല അരവണ പ്ളാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി....  (1 hour ago)

മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന ബിൽ സർക്കാർ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും...  (1 hour ago)

ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു...  (1 hour ago)

നെടുമ്പാശ്ശേരി വിമാനത്താവള റോഡിലെ അപകടം... ഡ്രൈവറുടെ മദ്യപാനവും അമിതവേഗവുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്...  (2 hours ago)

ഐഎസ്എല്ലിൽ ഇഞ്ചുറി ടൈമിലെ ഗോളിൽ മോഹൻ ബഗാനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്  (2 hours ago)

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...  (2 hours ago)

റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരന്റെ മൃതദേഹം നാട്ടിലെത്തിക്കും  (2 hours ago)

കാർ ഡിവൈഡറിലിടിച്ച് മൂന്ന് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക്  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവ്വീസുകൾ വൈകും...  (3 hours ago)

Malayali Vartha Recommends