സൗഹൃദം പുതുക്കൽ ബി ജെ പി യ്ക്ക് തുണയാകുമോ? കർദിനാൾ മാർ ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി ബി ജെ പി നേതാവ് കെ.സുരേന്ദ്രൻ

എറണാകുളം: ബിജെപി നേതാവും സംസ്ഥാന അധ്യക്ഷനുമായ കെ. സുരേന്ദ്രൻ കെസിബിസി അധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി.
കേരളത്തിലെ തിരഞ്ഞടുപ്പ് ചുമതലയുള്ള കർണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായണും കൂടിക്കാഴ്ചയിൽ പങ്ക് ചേർന്നു. കൊച്ചിയിലെ കത്തോലിക്കാ സഭാ ആസ്ഥാനമായ പിഒസിയിലെത്തിയായിരുന്നു കൂടിക്കാഴ്ച നടത്തിയത്.
കൂടിക്കാഴ്ച തീർത്തും സൌഹൃദപരമായിരുന്നുവെന്നും ഇതിനിടയിൽ രാഷ്ട്രീയ ചർച്ച നടന്നിട്ടില്ലെന്നും കെ.സുരേന്ദ്രൻ വ്യക്തമായി അറിയിച്ചു.
കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ വോട്ടുകൾ എൻഡിഎ പ്രതീക്ഷിക്കുന്നതായി അശ്വത് നാരായൺ അറിയിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ സമുദായത്തിൽ നിന്നും സ്ഥാനാർത്ഥികൾ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി അറിയിച്ചു.
കർദിനാൾ മാർ ആലഞ്ചേരിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം ചെല്ലാനത്തെത്തുകയും.
ചെല്ലാനം തീരദേശത്ത് കടൽ കയറ്റം ഉൾപ്പടെയുള്ള തീരദേശ വാസികളുടെ പ്രശ്നങ്ങളും നേരിട്ട് സന്ദർശിച്ച് ചോദിച്ചറിയുകയും ചെയ്തു.
ഇന്ന് എറണാകുളത്താണ് കെ. സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയുടെ സ്വീകരണ പരിപാടികൾ നടക്കാൻ പോകുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് അങ്കത്തിനായി ജനപ്രിയരായ സ്ഥാനർഥികളെ നിർത്തുമെന്നും കെ.സുരേന്ദ്രൻ എറണാകുളത്ത് മാദ്ധ്യമപ്രവർത്തകരോട് വ്യക്തമാക്കി അറിയിച്ചു.
കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനെതിരെ വിമർശനം ഉന്നയിച്ച തോമസ് ഐസക്കിനെതിരെയും ബി ജെ പി നേതാവ് കെ സുരേന്ദ്രൻ കടന്നാക്രമിച്ചു.
കേരളത്തിൽ ഇപ്പോൾ നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഈ ഒരു കൂടിക്കാഴ്ചയ്ക്ക് വലിയ രാഷ്ട്രീയ പ്രാധാന്യം തന്നെ ഉണ്ട്.
കര്‍ണാടകയില്‍ ഉന്നത വിദ്യാഭ്യാസം, ഐ.ടി ബയോടെക്‌നോളജി, ശാസ്ത്ര സാങ്കേതിക വിദ്യ, നൈപുണ്യ വികസനം, സംരംഭകത്വം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നത് സി.എന്‍ അശ്വത്ത് നാരായണനാണ്.
https://www.facebook.com/Malayalivartha