ചെന്നിത്തലയിടെ വാദങ്ങളെ വിമർശിച്ച് ഫിഷറീസ് മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ... ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും പ്രചരിപ്പിക്കുന്നത് വാസ്തവ വിരുദ്ധമാണെന്ന് മന്ത്രി...

നയങ്ങൾക്കു വിരുദ്ധമായി ഒരു കാര്യവും സർക്കാർ ചെയ്തില്ലെന്ന് ഉറപ്പായിരിക്കെ പുകമറ സൃഷ്ടിക്കാന്‍ വേണ്ടി ആസൂത്രിതമായി നടത്തുന്ന ദുഷ്പ്രചാര വേലയുടെ നേതൃത്വമാണ് പ്രതിപക്ഷ നേതാവ് നടപ്പിലാക്കുന്നതെന്ന് മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ.
ഇത്തരത്തിലുള്ള പ്രചാരവേല പ്രതിപക്ഷ നേതാവിനേക്കാള്‍ വാശിയോടെയാണ് ചില കുത്തകമാധ്യമങ്ങള്‍ എടുക്കുന്നതെന്നും മെഴ്‌സിക്കുട്ടിയമ്മ ആരോപിച്ചു.
"പ്രതിപക്ഷ നേതാവ് തന്നെ വെല്ലുവിളിച്ചു. ആ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്നും പറഞ്ഞു. ഏതെങ്കിലുമൊരു കാര്യത്തില്‍ ഫിഷറീസ് വകുപ്പ് തീരുമാനമെടുത്തോ. മറിച്ചാണെങ്കില്‍ അധമമായ പ്രചാരവേല അവസാനിപ്പിക്കാന്‍ സന്നദ്ധനാണോ എന്നു ചോദിച്ചു.
അതിനിതുവരെയും അദ്ദേഹം പ്രതികരിച്ചിട്ടില്ല. ഫിഷറീസ് നയത്തില്‍ മാറ്റം വരത്തിയെന്നാണ് പ്രതിപക്ഷത്തിന്റെ മറ്റൊരു പ്രചാരണം. ഒരു കമ്മറ്റി ഉണ്ടാക്കി, നിരവധി ഉദ്യോഗസ്ഥര്‍, ശാസ്ത്രജ്ഞര്‍, വിവിധ സംഘടനാ പ്രതിനിധികള്‍ എന്നിവരുടെ രണ്ട് വര്‍ഷത്തെ ചര്‍ച്ചയ്ക്കു ശേഷമാണ് 2018ല്‍ ഫിഷറീസ് ഡ്രാഫ്റ്റ് വരുന്നത്.
2019ല്‍ ഫിഷറീസ് നയവും വന്നു. ഈ നയത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. ആഴക്കടലിലേക്ക് പോകുന്നവരുടെ യാനത്തിന് സംരക്ഷണം നല്‍കണമെന്നത് ബോട്ട് ഉടമകളുടെ ആവശ്യമാണ്.
ആ സംരക്ഷമാണ് നയത്തിലെ 2.9 ക്ലോസിലൂടെ നല്‍കിയിരിക്കുന്നത്". 2.9 ഫിഷറീസ് നയത്തില്‍ നിന്ന് നീക്കണമെന്ന് ബോട്ടുടമകൾക്കും ഷിബു ബേബി ജോണിനും അഭിപ്രായമുണ്ടോ എന്നും മന്ത്രി ആരാഞ്ഞു.
"എതിർ അഭിപ്രായമുണ്ടെങ്കില്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും പരമ്പരാഗത തൊഴിലാളികള്‍ ബോട്ടുകാര്‍ക്കെതിരാണ്. എന്നാല്‍ സര്‍ക്കാര്‍ ബോട്ടുകാര്‍ക്കെതിരല്ല. അവരെ സംരക്ഷിക്കാനാണ് ഈ ക്ലോസ് എന്നും മെഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
ഇപ്പോള്‍ ആട്ടിനെ പട്ടിയാക്കുന്ന കളിയാണ് അരങ്ങേറുന്നതെന്നും. കളവു പറയുന്നതിന് അതിരുണ്ട്. അപ്പുറത്തേക്ക് പോയാല്‍ ബൂമറാങ്ങിനെപ്പോലെ അത് തരിച്ചടിക്കുമെന്നും മെഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
മുങ്ങിത്താഴുമ്പോള്‍ കച്ചിത്തുരുമ്പിന് ശ്രമിക്കുകയാണ്. ഇത്തരത്തിലുള്ള കൈകാലിട്ടടിക്കല്‍ ഒരു മാസം കൂടെ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, ഇ.എം.സി.സിയുടെ വിശ്വാസ്യത സംബന്ധിച്ച ഫയലും കേന്ദ്രത്തിൽ നിന്നുള്ള റിപ്പോർട്ട് അടങ്ങിയ ഫയലും ആണ് തനിക്കു മുന്നിലെത്തിയതെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ വെളിപ്പെടുത്തി.
ഈ ഫയലുകൾ പരിശോധിക്കുന്നതിൽ എന്താണ് തെറ്റെന്നും കമ്പനിക്ക് അനുകൂലമായ ഒരു തീരുമാനവും ഇതുവരെ ഉണ്ടായിട്ടില്ല. മറിച്ചാണെന്ന് തെളിയിക്കാൻ പ്രതിപക്ഷ നേതാവിനെ വെല്ലുവിളിക്കുന്നു എന്നും മന്ത്രി പറഞ്ഞു.
ഇ.എം.സി.സി കമ്പനി പ്രതിനിധികളെ അമേരിക്കയിൽ കണ്ടിട്ടില്ലെന്ന് മേഴ്സിക്കുട്ടിയമ്മ ആവർത്തിച്ചു പറഞ്ഞു. ആരോപണം തെളിയിക്കാനായില്ലെങ്കിൽ പ്രതിപക്ഷ നേതാവ് ഈ പണി അവസാനിപ്പിക്കണമെന്നും ആഴക്കടൽ മത്സ്യബന്ധന വിവാദം തീരമേഖലയിൽ വേണ്ടത്ര സ്വാധീനം ഉണ്ടാക്കില്ല.
മറിച്ച് സർക്കാർ ചെയ്ത നല്ല കാര്യങ്ങൾ തീരവാസികൾക്ക് അറിയാവുന്നതാണ്. ഇഎംസിസി വിവാദത്തിൽ സർക്കാർ ഒളിച്ചു കളി തുടരുകയാണെന്ന് ചെന്നിത്തല ഇന്നലെ പ്രഖ്യാപനം നടത്തിയിരുന്നു.
ഇഎംസിസി ഫയൽ രണ്ടു തവണ ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ കണ്ടുവെന്നത് സർക്കാർ വാദങ്ങൾ തെളിയുകയാണ്. ഫയൽ കണ്ടില്ലെന്നു പറഞ്ഞ ഫിഷറീസ് മന്ത്രി മറുപടി തരണമെന്നും മേഴ്‌സികുട്ടിയമ്മയും മുഖ്യമന്ത്രിയും തുടക്കം മുതലേ കള്ളം പറയുകയാണെന്നും കുറ്റപ്പെടുത്തി.
ആഴക്കടൽ മത്സ്യ ബന്ധന നീക്കം പൊളിച്ചതിൽ മുഖ്യമന്ത്രിക്ക് തന്നോട് ദേഷ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ ഓരോ രഹസ്യ നീക്കങ്ങളും പ്രതിപക്ഷം പൊളിക്കുകയാണ്.
ഇങ്ങിനെ ഒരു പ്രതിപക്ഷം ഉള്ളത് കൊണ്ടാണ് മുഖ്യമന്ത്രിയുടെ ഗൂഢ പദ്ധതികൾ പൊളിയുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തിരുന്നു.
https://www.facebook.com/Malayalivartha