ജോലിക്ക് പോകാത്തത് ചോദ്യംചെയ്ത ഭാര്യയെ ഭര്‍ത്താവ് കുത്തി പരിക്കേല്‍പ്പിച്ചു

ജോലിക്ക് പോകാത്തത് ചോദ്യംചെയ്ത ഭാര്യയെ കുത്തിപ്പരിക്കേല്പിച്ച ഭര്‍ത്താവ് പോലീസ് പിടിയില്‍. പടിഞ്ഞാറ്റക്കര ശ്യാമളാലയം വീട്ടില്‍ ദീപാ റാണിക്കാണ്(40) തിങ്കളാഴ്ച രാവിലെ കുത്തേറ്റത്. ഭര്‍ത്താവ് ബേബി(44) എന്നു വിളിക്കുന്ന ബൗലജാണ് ദീപാ റാണിയെ കുത്തിയതെന്ന് പോലീസ് വെളിപ്പെടുത്തി. പെയിന്റിങ് തൊഴിലാളിയായ ഭര്‍ത്താവ് ജോലിക്ക് പോകാത്തത് ഭാര്യ ദീപ ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്ന് പറഞ്ഞു. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുകയായിരുന്ന ഏഴാംക്ലാസില്‍ പഠിക്കുന്ന മകളുടെ അടുക്കല്‍ ദീപ നില്‍ക്കുമ്‌ബോഴാണ് കത്തിയുമായി ഓടിയെത്തിയ ഭര്‍ത്താവ് നെഞ്ചിലും പുറത്തും കുത്തിയത്. മകള്‍ നിലവിളിച്ചപ്പോള്‍ ഓടിയെത്തിയ അയല്‍വാസികളാണ് കുത്തേറ്റ് കിടന്ന ദീപയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ ദീപയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. പാമ്പാടി പോലീസ് ബേബിയെ അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha