മുപ്പത്തി ആറ് ലക്ഷം രൂപയുടെ കുഴല്‍പ്പണം ആര്‍.പി.എഫ് പിടികൂടി

മംഗലൂരുവില്‍ നിന്ന് ചെന്നൈ മെയിലില്‍ കോഴിക്കോട്ടേക്ക് കടത്താന്‍ ശ്രമിച്ച മുപ്പത്തി ആറ് ലക്ഷം രൂപയുടെ കുഴല്‍പ്പണം റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് പിടികൂടി. സംഭവത്തില്‍ പിടിയിലായ രാജസ്ഥാന്‍ സ്വദേശി ബഹുത് സിങിനെ ആദായ നികുതി വകുപ്പിന് കൈമാറി. മംഗലൂരു കോഴിക്കോട് റിസര്‍വ് ടിക്കറ്റിലായിരുന്നു ബഹുത് സിങിന്റെ യാത്ര. ആര്‍.പി.എഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ യാത്രയിലുടനീളം ക്രൈം പ്രിവന്‍ഷന്‍ ആന്‍ഡ് ഡിറ്റക്ഷന്‍ സ്‌ക്വാഡ് ഇയാളെ നിരീക്ഷിച്ചിരുന്നു.ഇതിനിടെ ഇയാള്‍ കോഴിക്കോട് റയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങിയതിന് പിന്നാലെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയുടെ ബാഗില്‍ മുപ്പത്തി അഞ്ച് ലക്ഷത്തി തൊണ്ണൂറ്റി നാലായിരം രൂപ മൂല്യമുള്ള നോട്ടുകള്‍ പൊതിഞ്ഞ് സൂക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. കോഴിക്കോട് പാളയത്ത് കൈമാറുന്നതിന് എത്തിച്ച നോട്ടുകളെന്ന് മാത്രമാണ് ഇയാള്‍ ആര്‍.പി.എഫിന് മൊഴിനല്‍കിയിട്ടുള്ളത്.സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha