കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയ കമ്മിറ്റിയില്‍ ഒന്‍പത് പേര്‍: സ്‌ക്രീനിംഗ് കമ്മിറ്റിയില്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും അംഗങ്ങള്‍

കേരളത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുളള സ്‌ക്രീനിംഗ് കമ്മിറ്റിയില്‍ ഒന്‍പത് പേര്‍. എച്ച്.കെ. പാട്ടീലാണ് ഒന്‍പതംഗ കമ്മിറ്റിയുടെ ചെയര്‍മാന്‍. മുല്ലപ്പളളി രാമചന്ദ്രന്‍, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരും കമ്മിറ്റിയിലുണ്ട്. ഡുഡ്ഡില്ല ശ്രീധര്‍ ബാബു, പ്രനീതി ഷിന്‍ഡെ, താരിഘ് അന്‍വര്‍, കേരളത്തിന്റെ ചുമതലയുളള എ.ഐ.സി.സി സെക്രട്ടറിമാര്‍ എന്നിവരും കമ്മിറ്റിയില്‍ അംഗങ്ങളാണ്. തമിഴ്‌നാട് സ്‌ക്രീനിംഗ് കമ്മിറ്റിയില്‍ കൊടിക്കുന്നില്‍ സുരേഷിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കര്‍ണാടക മുന്‍മന്ത്രിയാണ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന എച്ച്.കെ. പാട്ടീല്‍. അദ്ദേഹം സിദ്ധരാമയ്യ മന്ത്രിസഭയിലെ ഗ്രാമവികസന പഞ്ചായത്ത് രാജ് മന്ത്രിയായിരുന്നു.
https://www.facebook.com/Malayalivartha