ബി ജെ പിക്കാർ കൂടെ നിന്നില്ല, പാര്‍ട്ടിക്കാര്‍ മുതലെടുത്തു; ഇനി രാഷ്ട്രീയത്തിലേക്കില്ലെന്ന് കൊല്ലം തുളസി

നടൻ കൊല്ലം തുളസി ബി ജെ പിയിൽ ചേർന്നതും ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പ്രസംഗിച്ചതുമൊക്കെ വലിയ വാർത്തയായിരുന്നു .സമൂഹ മാധ്യമങ്ങളിലടക്കം ഈ വിഷയങ്ങൾ വലിയ ചർച്ചയാവുകയും ചെയ്തിരുന്നു .എന്നാൽ അടുത്ത ഒരു നിയസഭ തിരെഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കേ കൊല്ലം തുളസിയുടെ നിലപാട് ശ്രദ്ധേയമാണ് .അതാണ് ഇപ്പോൾ ചർച്ചയാകുന്നത് .രാഷ്ട്രീയത്തിലേക്കിറങ്ങിയത് തെറ്റായി പോയെന്നാണ് നടന്‍ കൊല്ലം തുളസി പറയുന്നത് . ഇനി ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമാകാനില്ലെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോടാണ് അദ്ദേഹം പ്രതികരിച്ചത് .‘നരേന്ദ്രമോദിയോടുള്ള താത്പര്യം കൊണ്ടാണ് ബി.ജെ.പിയില്‍ പോയത്. എന്നാല്‍, പാര്‍ട്ടിക്കാര്‍ അത് മുതലെടുക്കുകയായിരുന്നു’, കൊല്ലം തുളസി പറഞ്ഞു. നിലവില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളുമായി അകന്ന് കഴിയുകയാണെന്നും ഇടത് സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
‘നരേന്ദ്രമോദിയോടുള്ള താത്പര്യം കൊണ്ടാണ് ബി.ജെ.പിയില്‍ പോയത്. എന്നാല്‍, പാര്‍ട്ടിക്കാര്‍ അത് മുതലെടുക്കുകയായിരുന്നു’, കൊല്ലം തുളസി പറഞ്ഞു. നിലവില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളുമായി അകന്ന് കഴിയുകയാണെന്നും ഇടത് സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.ശബരിമല വിഷയവുമായി ഉണ്ടായ പ്രശ്നത്തില്‍ പാര്‍ട്ടിക്കാര്‍ ആരും കൂടെനിന്നില്ല. അതേസമയം ഇനി കൊല്ലം തുളസി എന്ന കലാകാരനായി ജീവിക്കാനാണ് താത്പര്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.2015-ലാണ് കൊല്ലം തുളസി ബി.ജെ.പിയില്‍ ചേര്‍ന്നത്. തുടര്‍ന്ന് 2015-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കൊല്ലം ജില്ലയിലെ കുണ്ടറയില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായി നിര്‍ദ്ദേശിച്ചിരുന്നെങ്കിലും മത്സരിച്ചിരുന്നില്ല.ശബരിമല കലാപകാലത്ത് ബി.ജെ.പി വേദികളില്‍ സ്ഥിരം സാന്നിധ്യമായിരുന്നു കൊല്ലം തുളസി. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ വരുന്ന യുവതിയുടെ കാലില്‍ പിടിച്ച് വലിച്ചുകീറണമെന്നും ഒരുഭാഗം മുഖ്യമന്ത്രി പിണറായി വിജയനും മറ്റൊരുഭാഗം വിധിപറഞ്ഞ സുപ്രീംകോടതി ജഡ്ജിക്കും അയച്ചുകൊടുക്കണമെന്നും അദ്ദേഹം പ്രസംഗിച്ചിരുന്നു.അന്നത്തെ എന്‍.ഡി.എ ചെയര്‍മാന്‍ പി.എസ്. ശ്രീധരന്‍പിള്ള നയിച്ച ശബരി സംരക്ഷണ യാത്രയിലായിരുന്നു കൊല്ലം തുളസിയുടെ വിവാദ പ്രസംഗം. വേണ്ടിവന്നാല്‍ സുപ്രീംകോടതി വരെ നാമജപയാത്ര നടത്തണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
"
https://www.facebook.com/Malayalivartha