പാലക്കാട്ടും മലപ്പുറത്തും സി പി എം സിപിഎം സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിൽ ഏകദേശ ധാരണ ;സജീവമായ പേരുകൾ ഇവയൊക്കെ
നിയമസഭ തെരഞ്ഞെടുപ്പിൽ പാലക്കാട്ടെ സിപിഎം സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിൽ ഏകദേശ ധാരണയായി. ഇന്ന് ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റിലാണ് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിൽ അന്തിമ ധാരണയായത്. മന്ത്രി എ കെ ബാലൻ്റെ ഭാര്യ ഡോ. പി കെ ജമീലയെ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചതാണ് അപ്രതീക്ഷിത നീക്കം. സ്ഥാനാര്‍ത്ഥികളുടെ സാധ്യത പട്ടിക സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിന് വിട്ടിരിക്കുകയാണ്. എ കെ ബാലൻ പ്രതിനിധീകരിക്കുന്ന തരൂര്‍ സീറ്റിലേക്കാണ് അദ്ദേഹത്തിൻ്റെ ഭാര്യ ജമീലയെ പാര്‍ട്ടി പരിഗണിക്കുന്നത്. ബാലൻ സ്ഥിരമായി ജയിച്ചു വരുന്ന മണ്ഡലമാണ് തരൂര്‍. എന്നാൽ സ്ഥിരം മുഖങ്ങൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്താൻ സിപിഎം തീരുമാനിച്ചതോടെയാണ് ബാലൻ മത്സരരംഗത്ത് നിന്നും മാറുന്നതും പകരം ഭാര്യയുടെ പേര് സജീവ പരിഗണനയിലേക്ക് എത്തുന്നതും. സംവരണ മണ്ഡലമായ തരൂരിലേക്ക് പി കെ ജമീലയുടെ പേര് നേതൃത്വം നിര്‍ദേശിച്ചപ്പോൾ ജില്ലാ സെക്രട്ടേറിയറ്റിൽ ഭൂരിപക്ഷവും എതിര്‍ത്തു എന്നാണ് സൂചന. എന്നാൽ, മേൽത്തട്ടില്‍ നിന്നുള്ള നിര്‍ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് ജമീലയുടെ പേര് ഉൾപ്പെടുത്തിയതെന്ന് നേതാക്കൾ സെക്രട്ടേറിയറ്റിനെ അറിയിച്ചതായാണ് സൂചന. അതെ സമയം നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് തൃത്താലയിൽ എം ബി രാജേഷിനെ മത്സരിപ്പിക്കാൻ തീരുമാനിച്ചത്. കടുത്ത മത്സരം നടക്കാൻ സാധ്യതയുള്ള തൃത്താല പോലൊരു മണ്ഡലത്തിലേക്ക് രാജേഷിനെ അയക്കണോ എന്ന കാര്യത്തിൽ പാര്‍ട്ടിയിൽ രണ്ട് അഭിപ്രായമുണ്ടായെങ്കിലും വി ടി ബല്‍റാമിനെ പരാജയപ്പെടുത്തി മണ്ഡലം നിലനിര്‍ത്താൻ രാജേഷിനാവും എന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിൽ അദ്ദേഹം അവിടെ സ്ഥാനാര്‍ത്ഥിയായി ജില്ലാ സെക്രട്ടേറിയറ്റ് നിശ്ചയിക്കുകയായിരുന്നു.
സംവരണമണ്ഡലമായ കോങ്ങാട്ട് ഡിവൈഎഫ്ഐ ജില്ലാ അധ്യക്ഷൻ സി പി സുമോദിൻ്റെ പേരാണ് ജില്ലാ ഘടകം നിര്‍ദേശിച്ചത്. പേര് കേട്ട മലമ്പുഴ സീറ്റിൽ ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍റെയും പാലാക്കാട് ജില്ലാ സെക്രട്ടറി സി കെ.രാജേന്ദ്രൻ, എ പ്രഭാകരൻ എന്നിവരുടെ പേരുകളാണ് നിര്‍ദേശിച്ചിരിക്കുന്നത്. കൂടുതൽ സാധ്യത സി കെ രാജേന്ദ്രനാണ്. ഷാെര്‍ണ്ണൂരിൽ സിറ്റിംഗ് എംഎൽഎ പി കെ ശശിയും, ഒറ്റപ്പാലത്ത് നിലവിലെ എംഎൽഎ ഉണ്ണിയും വീണ്ടും ജനവിധി തേടും. മലപ്പുറം ജില്ലയിലെ സിപിഎം സ്ഥാനാർത്ഥികളുടെ സാധ്യതാപ്പട്ടികയായി. നിലമ്പൂരിൽ പി വി അൻവറിനെയും പൊന്നാനിയിൽ പി ശ്രീരാമകൃഷ്ണനെയും തവനൂരിൽ കെ ടി ജലീലിനെയും പട്ടികയിൽ ഉൾപ്പെടുത്തുന്നു. പെരിന്തൽമണ്ണയിൽ മുൻലീഗ് നേതാവും മലപ്പുറം നഗരസഭ ചെയർമാനുമായ കെ പി മുഹമ്മദ് മുസ്തഫയാണ് എൽഡിഎഫിന്‍റെ പരിഗണനയിലുള്ളത്. താനൂരിൽ വി അബ്ദുറഹിമാനും തിരൂരിൽ ഗഫൂർ പി ലില്ലീസും പരിഗണനയിലുണ്ട്.
നിലമ്പൂർ എംഎൽഎ പി വി അൻവർ ഇപ്പോഴും മണ്ഡലത്തിലില്ല. ആഫ്രിക്കയിലാണ്. മണ്ഡലത്തിൽ പി വി അൻവറിനെ കാണാനില്ലെന്നതിനെച്ചൊല്ലി ചില്ലറ വിവാദങ്ങളല്ല ഉയർന്നത്. അൻവറിനെ കാണാനില്ലെന്ന് കാട്ടി യൂത്ത് കോൺഗ്രസിൽ പരാതി വരെ നൽകി. അൻവർ ഘാനയിൽ ജയിലിലാണെന്നായിരുന്നു പ്രചാരണം. ഒടുവിൽ താൻ ആഫ്രിക്കയിലാണെന്നും, സിയറ ലിയോണിൽ ബിസിനസ് ടൂറിലാണെന്നും 'ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേൻ' എന്നും എംഎൽഎ തന്നെ തലയിൽ തൊപ്പിയൊക്കെ വച്ച്, ഫേസ്ബുക്ക് വീഡിയോയും ഇട്ടു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും അൻവർ മണ്ഡലത്തിൽ വരാത്തത് സജീവചർച്ചയാണ്.കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ ബി.ജെ.പിയ്ക്കുള്ളില്‍ ഭിന്നത. കേരളത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ പാര്‍ട്ടിക്കുള്ളില്‍ പുരോഗമിക്കവെ ഒരു വിഭാഗം നേതാക്കള്‍ മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ രംഗത്തെത്തിയതായാണ് റിപ്പോര്‍ട്ട്.മഹാരാഷ്ട്രയില്‍നിന്നുള്ള രാജ്യസഭാംഗമായ മുരളീധരന്‍ മത്സരിക്കട്ടെയെന്ന് നേതാക്കളില്‍ ഒരു വിഭാഗം അഭിപ്രായപ്പെടുമ്പോള്‍, അതിന്റെ ആവശ്യമില്ലെന്ന നിലപാടാണ് മറ്റുള്ളവര്‍ക്ക്
https://www.facebook.com/Malayalivartha