Widgets Magazine
29
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശ്രീലങ്കക്കെതിരെ തുടരെ നാലാം ടി20യിലും വിജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍....  


കുളത്തിന്‍റെ മധ്യ ഭാഗത്തായി കമഴ്ന്ന് കിടക്കുന്ന നിലയിൽ സുഹാന്‍റെ മൃതദേഹം: സുഹാന്‍റേത് മുങ്ങിമരണമാണെന്നും ശരീരത്തിൽ സംശയകരമായ മുറിവുകളോ ചതവുകളോ ഇല്ലെന്നുമാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നുമുള്ള ആവശ്യവുമായി നാട്ടുകാര്‍: ആറു വയസുകാരൻ സുഹാന്‍റെ മൃതദേഹം ഖബറടക്കി...


ശാസ്തമംഗലത്തുകാർക്ക് തെ​റ്റുപ​റ്റി; കൗൺസിലറെന്ന നിലയ്ക്കുള്ള ശ്രീലേഖയുടെ രംഗപ്രവേശം ഗംഭീരമായി| അധികം വൈകാതെ തന്നെ അവർ തെ​റ്റ് തിരുത്തുമെന്ന് വിശ്വസിക്കുന്നു; ജനപ്രതിനിധിയാണെന്ന കാര്യം വരെ അവർ വിസ്മരിച്ചുപോയി: ഇത്രയും അഹങ്കാരം എവിടെ നിന്ന് കിട്ടി..? ആർ ശ്രീലേഖ ബിജെപിക്കും മുകളിലെന്ന രൂക്ഷവിമർശനവുമായി കടകംപള്ളി സുരേന്ദ്രൻ എംഎൽഎ


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും

അഡ്വ : ദിവ്യയെന്ന പേര് കേരളം കേട്ടത് സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട കള്ളക്കടത്തിൽ കസ്റ്റംസ് വിശദവിവരങ്ങൾ ആരായാൻ വിളിച്ചു വരുത്തിയപ്പോഴാണ് .എന്നാൽ അവരെ ചോദ്യം ചെയ്യുന്നത് സ്വപ്നയേയും സരിത്തിനെയും ഇവർ ഫോണിലൂടെ ബന്ധപെട്ടതായി കണ്ടെത്തിയ തെളിവിന്റെ അടിസ്ഥാനത്തിലാണ്

08 MARCH 2021 04:47 PM IST
മലയാളി വാര്‍ത്ത

അഡ്വ : ദിവ്യയെന്ന പേര് കേരളം കേട്ടത് സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട കള്ളക്കടത്തിൽ കസ്റ്റംസ് വിശദവിവരങ്ങൾ ആരായാൻ വിളിച്ചു വരുത്തിയപ്പോഴാണ് .എന്നാൽ അവരെ ചോദ്യം ചെയ്യുന്നത് സ്വപ്നയേയും സരിത്തിനെയും ഇവർ ഫോണിലൂടെ ബന്ധപെട്ടതായി കണ്ടെത്തിയ തെളിവിന്റെ അടിസ്ഥാനത്തിലാണ് .

എന്നാൽ ഇപ്പോൾ അഡ്വ : ദിവ്യയുടെ ഭർത്താവും അഭിഭാഷകനുമായ അനൂപ് ഒരു വിവാദത്തിൽ പെട്ടിരിക്കുകയാണ് .ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യും എന്ന് പറഞ്ഞതുപോലെ തന്നെയാണ് ഇപ്പോൾ അനൂപ് കാരണം സംശയം വർധിച്ചിരിക്കുന്നത് .എന്നെ കണ്ടാൽ കിണ്ണം കട്ടതായി തോന്നുമോ എന്ന ശൈലിയിലുള്ള അനൂപിന്റെ ആ പോസ്റ്റ് ഉണ്ടാക്കിയ ഇമ്പാക്റ്റ്‌ വളരെ വലുതാണ് .

അതിനാൽ ദിവ്യയുടെ പേരിലുള്ളതെന്ന് കസ്റ്റംസ് ആരോപിക്കുന്ന സിമ്മുകളെ പറ്റിയും അവയിൽ നിന്നും പോയ ഫോൺ കോളുകളുടേയും വിശദമായ വിവരങ്ങൾ തപ്പിയെടുക്കുകയാണ് ഉദ്യോഗസ്ഥർ .സംശയവും ദുരൂഹതയും ഒരേസമയം ഉണ്ടാക്കുന്ന നിരവധി സംഭവങ്ങളാണ് ഇപ്പോൾ ഉടലെടുത്തിരിക്കുന്നത് .അതിനാൽ തന്നെ ദിവ്യയെ ചോദ്യം ചെയ്യുന്നത് അന്വേഷണത്തിൽ പുതിയ വഴിത്തിരിവ് ഉണ്ടാകുമോ എന്നതും കണ്ടറിയേണ്ടി വരും .

സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്യുന്ന അഡ്വ.എസ് ദിവ്യയുടെ സിപിഎം ബന്ധം ഇതിനോടകം വ്യക്തമായിരിക്കുന്നു . സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി കൂടിയായ ദിവ്യയുടെ ഭർത്താവ് അഡ്വ. എം.പി അനൂപ് ദിവ്യയ്ക്ക് സമൻസ് ലഭിച്ചതിന് പിന്നാലെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തെ വിമർശിച്ച് പോസ്റ്റിടുകയും പിന്നീട് പിൻവലിക്കുകയും ചെയ്തിരുന്നു.

സ്വർണക്കടത്തിൽ സിപിഎമ്മിനെ ന്യായീകരിക്കുന്ന പോസ്റ്റുകളാണ് അനൂപ് നിരന്തരമിട്ടിരുന്നത്.അതിനാൽ പ്രതിപക്ഷ കക്ഷികൾ ഇവർക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു .വിമാനം പറക്കുന്നത് വീട്ടിൽ നിന്നും മുകളിലേക്ക് നോക്കി മാത്രം കണ്ടിട്ടുള്ള തന്റെ ഭാര്യയ്ക്ക് കസ്റ്റംസ് സമൻസ് അയച്ചു.

അതുകൊണ്ട് മുഖ്യമന്ത്രിക്കെതിരെ പറയുന്ന എല്ലാ ആരോപണങ്ങളും അർഹിക്കുന്ന വിലയിൽ പുച്ഛിച്ച് തള്ളുന്നുവെന്നായിരുന്നു കസ്റ്റംസിന്റെ നോട്ടീസിന് പിന്നാലെ അനൂപിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഓട്ടോറിക്ഷകൾ ഉപയോഗിച്ചുള്ള സിപിഎമ്മിന്റെ പ്രചാരണവും അനൂപ് ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.

അതേസമയം, സ്വർണക്കടത്ത് കേസിൽ മൊഴി നൽകാനായി ദിവ്യ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരായി 11 മണിയോടെ കൈക്കുഞ്ഞുമാായാണ് ദിവ്യ എത്തിയത്. ദിവ്യയുടെ പക്കൽ ഒൻപത് സിം കാർഡുകളുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്.

സ്വപ്‌ന സുരേഷിനും സ്പീക്കർ പി. ശ്രീരാമകൃഷ്ണനുമിടയിൽ ഇടനിലക്കാരിയായി പ്രവർത്തിച്ചത് ദിവ്യയാണെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്.  അതിനാൽ വിശദമായ ചോദ്യം ചെയ്യലാകും ഉണ്ടാവുക എന്നാണ് കരുതുന്നത്.

ബാങ്ക് ഇടപാടിന്‍റെ രേഖകള്‍, ഉപയോഗിക്കുന്ന ഫോണ്‍ , പാസ്പോര്‍ട്ട് ഇവ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ദിവ്യയുടെ പേരില്‍ 9 സിം കാര്‍ഡുകള്‍ ഉണ്ടെന്നാണ് കസ്റ്റംസിന്‍റെ കണ്ടെത്തല്‍. ഈ നമ്പരുകളില്‍ നിന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതിയായ സ്വപ്നയ്ക്കും സരിത്തിനും ഫോണ്‍വിളികള്‍ പോയിട്ടുണ്ട്. ഈ നമ്പര്‍ ഉപയോഗിക്കുന്നത് ആരാണ് , നമ്പറുകള്‍ ആര്‍ക്കെങ്കിലു കൈമാറിയിട്ടുണ്ടോ എന്നിവയിലാണ് അന്വേഷണം.

റിവേഴ്സ് ഹവാല ഇടപാടുകളെ സംബന്ധിച്ച കാര്യത്തിലും കസ്റ്റംസ് സത്യവാങ് മൂലത്തിൽ പരാമർശിക്കുന്ന ഉന്നതരുടെ കാര്യമായും ബന്ധപ്പെട്ട് ഇവരെ ചോദ്യം ചെയ്യാനുള്ള സാധ്യതകൾ ഏറി. തിരുവനന്തപുരം കരമന സ്വദേശിയായ ദിവ്യയോട് ഫോണുകള്‍, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍, പാസ്പോര്‍ട്ട് എന്നിവ ഹാജരാക്കാന്‍ കസ്റ്റംസ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സ്വര്‍ണ്ണക്കടത്ത്, ഡോളര്‍ ഇടപാടുകള്‍ എന്നിവയുമായി ബന്ധപ്പെട്ട കേസില്‍ ആണ് മൊഴി എടുക്കുന്നത്. എന്നാല്‍ കള്ളക്കടത്ത് സംഘവുമായി ബന്ധമില്ലെന്നും അടുത്തിടെ ലഭിച്ച സിം കാര്‍ഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരായാനാണ് കസ്റ്റംസ് വിളിപ്പിച്ചതെന്നുമാണ് അ‍ഡ്വക്കേറ്റ് ദിവ്യ വ്യക്തമാക്കിയിട്ടുള്ളത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതി മരണത്തിന് കീഴടങ്ങി....  (7 minutes ago)

വൻ ഭക്തജന തിരക്കായിരുന്നു... ഇടതടവില്ലാതെ 60 ഓളം വിവാഹം നടന്നു  (21 minutes ago)

തെങ്കാശിയിൽ വാഹന പരിശോധനയ്ക്കിടെ പൊലീസ് പിടിയിൽ ....  (31 minutes ago)

തീർത്ഥാടകരെ പതിനെട്ടാംപടി കയറാൻ....  (47 minutes ago)

നാലാം ടി20യിലും വിജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍....    (1 hour ago)

തിരുവനന്തപുരത്ത് ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു  (9 hours ago)

ഡോ. ഷഹനയുടെ ആത്മഹത്യയില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് സര്‍ക്കാര്‍  (10 hours ago)

ഹോട്ടലുകളില്‍ കോഴി വിഭവങ്ങള്‍ വിതരണം ചെയ്യുന്നത് തടഞ്ഞ് ഭക്ഷ്യ സുരക്ഷാ വകുപ്പ്  (10 hours ago)

ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍ ശ്രീലേഖയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി വി ശിവന്‍കുട്ടി  (11 hours ago)

പൊലീസുകാരനെതിരെ വ്യാജ പീഡനപരാതി നല്‍കിയ യുവതിക്കെതിരെ നടപടി: സൗഹൃദം മുതലെടുത്തുള്ള തട്ടിപ്പെന്ന് ആരോപണവിധേയന്‍  (11 hours ago)

ശബരിമലയില്‍ തടസ്സമില്ലാതെ വൈദ്യുതി വിതരണം ഉറപ്പാക്കാന്‍ കെഎസ്ഇബി  (11 hours ago)

ബംഗ്ലാദേശിലെ ക്രിക്കറ്റ് പരിശീലകന്‍ കുഴഞ്ഞുവീണ് മരിച്ചു  (12 hours ago)

2025 ഇന്ത്യയുടെ അഭിമാന വര്‍ഷമെന്ന് പ്രധാനമന്ത്രി മോദി  (12 hours ago)

കുളത്തിന്‍റെ മധ്യ ഭാഗത്തായി കമഴ്ന്ന് കിടക്കുന്ന നിലയിൽ സുഹാന്‍റെ മൃതദേഹം: സുഹാന്‍റേത് മുങ്ങിമരണമാണെന്നും ശരീരത്തിൽ സംശയകരമായ മുറിവുകളോ ചതവുകളോ ഇല്ലെന്നുമാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; ക  (13 hours ago)

വ്യക്തിപരമായ സംഭാഷണം രാഷ്ട്രീയവത്ക്കരിക്കുന്നു; പ്രശാന്തിൻ്റെ ശ്രമം വട്ടിയൂർക്കാവിൽ പരാജയം മുന്നിൽ കണ്ടിട്ടുള്ളത്; അപലപിച്ച് ബിജെപി തിരുവനന്തപുരം സിറ്റി ജില്ല അദ്ധ്യക്ഷൻ കരമന ജയൻ  (13 hours ago)

Malayali Vartha Recommends