വീണ്ടും കള്ളം പറഞ്ഞ് വോട്ട് പിടിക്കുന്നുവോ സർക്കാരേ ? ; പൊളിച്ചടുക്കി യുവാവിന്റെ വീഡിയോ

പിണറായി സർക്കാരിന്റെ പൊള്ള വാഗ്ദാനങ്ങളിൽ പലതും നവമാധ്യമങ്ങളിലൂടെ യുവത പൊളിച്ചടുക്കിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ ചെങ്ങന്നൂർ നിയോജക മണ്ഡലത്തിലെ സിറ്റിംഗ് MLA യും എൽ ഡി എഫ് സ്ഥാനാർത്ഥിയുമായി മത്സരിക്കുന്ന സജി ചെറിയാന്റെ പ്രകടനപത്രികയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വസ്തുതാ വിരുദ്ധമാണെന്ന തരത്തിലുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.
മാന്നാർ സൂര്യ ക്ഷേത്രത്തിലെ കുളം നിർമാണത്തിന് 20 ലക്ഷം രൂപ മുടക്കി എന്ന് പറയുന്ന തരത്തിൽ പ്രകടന പത്രികയിലൂടെ പുറത്തുവിട്ട വിവരങ്ങൾ തെറ്റാണെന്ന് ചെങ്ങന്നൂർ മണ്ഡലത്തിലെ തന്നെ ഒരു യുവാവ് വെളിപ്പെടുത്തിയതോടെയാണ് കള്ളികൾ വെളിച്ചത്തായത്.
സജി ചെറിയാന്റെ പ്രകടനപത്രികയിൽ പറഞ്ഞിരിക്കുന്ന ക്ഷേത്രവുമായി ബന്ധപ്പെട്ട വിവരങ്ങൾ തെറ്റാണെന്നും പത്രികയിലുള്ള രീതിയിൽ 20 ലക്ഷം രൂപ ക്ഷേത്ര കുള നിർമ്മാണത്തിനായി ലഭിച്ചിട്ടില്ലെന്നുമാണ് യുവാവ് വ്യക്തമാകുന്നത്.
തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് യുവാവ് ഇത്തരത്തിലൊരു വെളിപ്പെടുത്തൽ നടത്തിയത്. എന്നാൽ വൈകാതെ തന്നെ ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലടക്കം വൈറലായിക്കൊണ്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha