വിനോദസഞ്ചാരിയായാണ് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തിയത്; രാഹുല്‍ ഗാന്ധിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പതിനഞ്ച് കൊല്ലം അമേഠിയില്‍ ഒന്നും ചെയ്യാതെയാണ് രാഹുല്‍ വയനാട്ടില്‍ എത്തിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വയനാട്ടിലെ മീനങ്ങാടിയില്‍ സി.കെ. ജാനുവിന് വേണ്ടി പ്രചരണം നടത്തുകയായിരുന്നു അമിത്ഷാ.
വിനോദസഞ്ചാരിയായാണ് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തിയത്. മുന്‍ യുപിഎ സര്‍ക്കാര്‍ വികസനത്തിന് പകരം 12 ലക്ഷം കോടി രൂപയുടെ അഴിമതിയാണ് നടത്തിയത്. കേരളത്തില്‍ പോരടിക്കുന്ന സിപിഎമ്മും കോണ്‍ഗ്രസും ബംഗാളില്‍ ഒന്നിച്ചാണ് നല്ക്കുന്നത്. യുഡിഎഫും എല്‍ഡിഎഫും മാറി മാറി ഭരിച്ച് കേരളത്തിന്റെ വികസനം നഷ്ടപ്പെടുത്തി. ഇരുകൂട്ടരും സംസ്ഥാനത്ത് പ്രീണനനയമാണ് നടപ്പിലാക്കുന്നതെന്നും അമിത്ഷാ വ്യക്തമാക്കി.
https://www.facebook.com/Malayalivartha