നെഞ്ചിടിപ്പിന്റെ നിമിഷങ്ങള്‍... സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ എല്ലാവര്‍ക്കും ആകാംക്ഷ; അന്നംമുടക്കിയും വോട്ടുമുടക്കിയുമായി ചെന്നിത്തലയെ ചിത്രീകരിച്ചപ്പോള്‍ ക്യാപ്റ്റനായി സ്വീകാര്യത വര്‍ധിച്ച് പിണറായി വിജയന്‍; കലാശ പോരാട്ടത്തില്‍ നായകന്‍മാരെല്ലാവരും കളം നിറഞ്ഞു

കേരളം മറ്റൊരു തെരഞ്ഞെടുപ്പിലേക്ക് കടക്കാന്‍ മണിക്കൂറുകള്‍ മാത്രമേയുള്ളൂ. മൂന്ന് മുന്നണികള്‍ക്കും ആകാംക്ഷയുണ്ട്. പ്രവചനങ്ങള്‍ക്കപ്പുറം ജനം ചിന്തിക്കുമോ എന്നാണ് എല്ലാവരും ചിന്തിക്കുന്നത്. ചെന്നിത്തല കൊണ്ടുവന്ന പല ആരോപണങ്ങളും സര്‍ക്കാരിന് തിരിച്ചടിയാകുമോ എന്ന ചോദ്യം ബാക്കിയാണ്.
എന്നാല്‍ ചെന്നിത്തലയെ അരി മുടക്കാന്‍ ശ്രമിച്ച അന്നം മുടക്കിയും ജനങ്ങളെയാകെ ഇരട്ട വോട്ടര്‍മാരായി ചിത്രീകരിച്ച് നാണം കെടുത്തിയ വോട്ട് കലക്കിയുമായി ചിത്രീകരിക്കുകയാണ്. അതേസമയം പിണറായി വിജയന്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ കൈയ്യടി നേടുകയാണ്.
കത്തിപ്പടര്‍ന്ന പ്രചാരണത്തിന്റെ കലാശദിനത്തില്‍ വിജയമുറപ്പിക്കാനുള്ള അവസാന ഓട്ടപ്പാച്ചിലിലായിരുന്നു നേതാക്കള്‍. ഇന്നലെ രാവിലെ വയനാട്ടിലെ തിരുനെല്ലി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ രാഹുല്‍ ഗാന്ധി കലാശക്കൊട്ടിനെത്തിയത് തിരുവനന്തപുരത്ത് കെ. മുരളീധരനെ ഇറക്കി യു.ഡി.എഫ് അഭിമാനപോരാട്ടം നടത്തുന്ന നേമത്ത്.
മുഖ്യമന്ത്രി പിണറായി വിജയന്‍, സര്‍ക്കാരിനുള്ള ബഹുജനപിന്തുണ വിളംബരം ചെയ്യാന്‍ സ്വന്തം മണ്ഡലമായ ധര്‍മ്മടത്ത് മൂന്നു മണിക്കൂറാണ് വിവിധ പ്രദേശങ്ങളിലായി റോഡ് ഷോയില്‍ പങ്കെടുത്തത്. വി.എസിന്റെ അഭാവത്തില്‍ എല്‍.ഡി.എഫിന്റെ താരപ്രചാരകനായ അദ്ദേഹത്തെ വന്‍ജനാവലിയാണ് വരവേറ്റത്. ചലച്ചിത്ര താരങ്ങളായ ഹരിശ്രീ അശോകനും ഇന്ദ്രന്‍സും റോഡ് ഷാേയില്‍ അനുഗമിച്ചു. സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദാ കാരാട്ട് ഇന്നലെ കല്പറ്റയിലും മറ്റും പ്രചാരണറാലികളില്‍ സജീവമായി.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വന്തം മണ്ഡലമായ പുതുപ്പള്ളിയില്‍ വോട്ടര്‍മാരെ നേരില്‍ക്കാണാന്‍ സഞ്ചരിക്കുകയായിരുന്നു. ഹരിപ്പാട്ട് മത്സരിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രചാരണത്തിലെ അവസാന പോരാട്ടത്തിന് തെരഞ്ഞെടുത്തത് ഒരിക്കല്‍ യു.ഡി.എഫ് കോട്ടയായിരുന്ന ഇടുക്കി ജില്ലയാണ്. ദേവികുളം, ഉടുമ്പഞ്ചോല മണ്ഡലങ്ങളില്‍ റാലികളില്‍ പങ്കെടുത്ത അദ്ദേഹം നെടുങ്കണ്ടത്ത് റോഡ്‌ഷോയിലും അണിചേര്‍ന്നു.
കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്നലെ കണ്ണൂരിലായിരുന്നു. രാഹുല്‍ഗാന്ധി കോഴിക്കോട്ടും നേമം മണ്ഡലത്തിലും ആവേശം പകര്‍ന്ന് റോഡ് ഷാേയില്‍ പങ്കെടുത്തു.കോന്നിയിലും മഞ്ചേശ്വരത്തും മത്സരിക്കുന്ന ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അവസാന മണിക്കൂറുകളില്‍ മഞ്ചേശ്വരത്തെ യോഗങ്ങളില്‍ പങ്കെടുത്തു.
റോഡ് ഷോയും നടത്തി. കേന്ദ്രധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ തിരുവല്ലയിലും കൊട്ടാരക്കരയിലും നെടുമങ്ങാട്ടും ബി.ജെ.പി സ്ഥാനാര്‍ത്ഥികളുടെ റോഡ് ഷോകളില്‍ പങ്കാളിയായി. കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍ തിരുവനന്തപുരം നേമം മണ്ഡലത്തിലെ കരമന, കൈമനം ഭാഗത്ത് സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനൊപ്പം റോഡ് ഷോയില്‍ പങ്കെടുത്തു.
പരസ്യ പ്രചാരണം അവസാനിപ്പിച്ച് കേരളത്തിന് ഇന്ന് മനസ്സൊരുക്കത്തിന്റെ ഇടവേളയാണ്. 140 നിയമസഭാ മണ്ഡലങ്ങളിലായി പോര്‍ക്കളത്തിലുള്ള 957 സ്ഥാനാര്‍ത്ഥികളുടെ വിധി കുറിക്കാന്‍ 2.74 കോടി വോട്ടര്‍മാര്‍ നാളെ ബൂത്തിലേക്ക് പോകുകയാണ്. ഇന്നത്തെ നിശ്ശബ്ദ പ്രചാരണത്തിനു ശേഷം, നാളെ രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെയാണ് വോട്ടെടുപ്പ്. നക്‌സല്‍ബാധിത പ്രദേശങ്ങളിലെ ബൂത്തുകളില്‍ വൈകിട്ട് ആറിന് വോട്ടെടുപ്പ് അവസാനിക്കും.
രാഷ്ട്രീയ വിവാദങ്ങളും മൂര്‍ച്ചയേറിയ ആരോപണ പ്രത്യാരോപണങ്ങളും വെടിക്കെട്ടു തീര്‍ത്ത പ്രചാരണകാലം കടന്നെത്തുന്നത് സംസ്ഥാനചരിത്രത്തിലെ ഏറ്റവും വാശിയേറിയ തിരഞ്ഞെടുപ്പ്. തുടര്‍ഭരണമുറപ്പിക്കാന്‍ എല്‍.ഡി.എഫും, പിടിച്ചെടുക്കാന്‍ യു.ഡി.എഫും, നിര്‍ണായക ശക്തിയാകാന്‍ എന്‍.ഡി.എയും ഇഞ്ചോടിഞ്ച് പൊരുതുന്ന തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയുള്‍പ്പെടെ 12 മന്ത്രിമാരും പ്രതിപക്ഷ നേതാവും മത്സരരംഗത്തുണ്ട്.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ രണ്ട് മണ്ഡലങ്ങളില്‍ ജനവിധി തേടുന്നുവെന്ന പ്രത്യേകതയുമുണ്ട്.സംസ്ഥാനത്ത് ആരെയുള്ള 40,771 ബൂത്തുകളില്‍ പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലായുള്ള 298 എണ്ണം നക്‌സല്‍ ബാധിത മേഖലകളിലാണ്. ഇവിടങ്ങളില്‍ ഉള്‍പ്പെടെ പ്രശ്‌നസാദ്ധ്യതയുള്ള ബൂത്തുകളില്‍ കേന്ദ്ര സേനയെ നിയോഗിക്കും. ഇതിനായി 150 കമ്പനി കേന്ദ്ര സേനയെ എത്തിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha