തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രചാരണ വാഹനമിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

മാഹിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രചാരണ വാഹനമിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. അയ്യപ്പന്‍ വീട്ടില്‍ വിശാലിന്റെ മകന്‍ ആദിഷ് (10) ആണ് മാഹി കടപ്പുറത്ത് എന്‍.ഡി.എ പ്രചാരണ വാഹനത്തിനടിയല്‍ പെട്ട് മരിച്ചത്.
മാഹിയില്‍ പ്രചാരണങ്ങള്‍ അവസാനിക്കാനിരിക്കെ പ്രവര്‍ത്തകര്‍ ആവേശപൂര്‍വം പ്രചരണം നടത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്. പ്രചരണം കാണാന്‍ സൈക്കിളിലെത്തിയ കുട്ടി എന്‍.ഡി.എ പ്രചരണ വാഹനത്തിനിടയിലേക്ക് വീഴുകയായിരുന്നു.
കുട്ടിയുടെ ശരീരത്തില്‍കൂടെ വാഹനം കയറിയിറങ്ങി കുട്ടി മരണപ്പെടുകയായിരുന്നു. മാഹി പൊലീസിലെ ഹോം ഗാര്‍ഡ് (സ്പെഷ്യല്‍ ബ്രാഞ്ച്) കൃഷ്ണ കൃപയില്‍ വിശ്വലാലിന്റെ മകന്‍ ആദിഷ് ലാലാണ് മരിച്ചത്.
ഇന്നലെ സന്ധ്യക്ക് 6.15 ഓടെ വളവില്‍ കടലോരത്തെ അയ്യപ്പ മഠത്തിന്നടുത്ത് വച്ചാണ് പ്രദേശത്തെയാകെ ദുഃഖത്തിലാഴ്ത്തിയ അപകടമുണ്ടായത്.
"
https://www.facebook.com/Malayalivartha