പമ്പ്ഹൗസിലെ ജോലിക്കായി എത്തിയ യുവാവ് മാന്‍ഹോളിന്റെ സ്ലാബില്‍ ചവിട്ടിയതോടെ സ്ലാബ് തകര്‍ന്ന് 15 അടിയോളം താഴ്ചയുള്ള പമ്പ്ഹൗസിന്റെ കിണറ്റിലേക്ക്... നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരമായി, ഒടുവില്‍

പമ്പ്ഹൗസിലെ ജോലിക്കായി എത്തിയ യുവാവ് മാന്‍ഹോളിന്റെ സ്ലാബില്‍ ചവിട്ടിയതോടെ സ്ലാബ് തകര്‍ന്ന് 15 അടിയോളം താഴ്ചയുള്ള പമ്പ്ഹൗസിന്റെ കിണറ്റിലേക്ക്... നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരമായി, ഒടുവില്‍ പോലീസെത്തിയെങ്കിലും കിണറ്റിലിറങ്ങാന്‍ സാധിച്ചില്ല. ഒടുവില്‍ കോട്ടയത്തെ സ്‌കൂബാ ഡൈവ് ടീമെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
പാലായില്‍ പമ്പ്ഹൗസിന്റെ സ്ലാബ് തകര്‍ന്ന് കിണറ്റില്‍ വീണ് താത്കാലിക ജീവനക്കാരനാണ് ദാരുണാന്ത്യമുണ്ടായത്. മീനച്ചില്‍ കടയം ശാസ്താസദനം രാജേഷാണ്(42) ദാരുണമായി മരിച്ചത്.
മീനച്ചിലാറിന്റെ തീരത്തുള്ള കിടങ്ങൂര്‍ കാവാലിപ്പുഴ കുടിവെള്ള പദ്ധതിയുടെ പമ്പ്ഹൗസിലാണ് അപകടമുണ്ടായത്. ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് സംഭവം. കിണറ്റില്‍ വീണ രാജേഷിനെ രക്ഷിക്കാനായി രണ്ടരയടി മാത്രം വീതിയുള്ള മാന്‍ഹോളിലൂടെ കിണറ്റിലേക്ക് ഇറങ്ങാന്‍ നാട്ടുകാര്‍ക്കായില്ല. കൂടാതെ കിണറ്റില്‍ വായൂസഞ്ചാരവുമില്ലായിരുന്നു.
കൂരിരുട്ടും തടസമായി. ഉടന്‍തന്നെ പാലായില്‍നിന്ന് ഫയര്‍ഫോഴ്സും കിടങ്ങൂര്‍ പോലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും കിണറ്റിലിറങ്ങാന്‍ സാധിച്ചില്ല. തുടര്‍ന്ന് കോട്ടയത്തെ സ്‌കൂബാ ഡൈവ് ടീമിനെ വിവരമറിയിച്ചു. ഇവരെത്തി 9.15-ഓടയാണ് രാജേഷിന്റെ മൃതദേഹം പുറത്തെടുത്തത്. വായുസഞ്ചാരമില്ലാത്ത കിണറ്റില്‍ പ്രത്യേക സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് സ്‌കൂബാ ടീം ഇറങ്ങിയത്.
ഏറെ പണിപ്പെട്ട് വലയില്‍ കെട്ടിയാണ് മൃതദേഹം പുറത്തെത്തിച്ചത്. രണ്ട് മാസം മുമ്പാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്വഴി രാജേഷിന് താത്ക്കാലിക നിയമനം ലഭിച്ചത്.
രണ്ട് ജീവനക്കാരാണ് പമ്പ് ഹൗസിലുള്ളത്. മാറിമാറിയാണ് ഡ്യൂട്ടി ചെയ്യുന്നത്. ജില്ലയിലെ കാലപ്പഴക്കംചെന്ന പദ്ധതികളിലൊന്നാണ് കാവാലിപ്പുഴ കുടിവെള്ളപദ്ധതി. യാതൊരു സുരക്ഷാമാനദണ്ഡവും ജീവനക്കാര്‍ക്കില്ല. മാന്‍ഹോളിന്റെയും സ്ലാബിന്റെയും പമ്പ്ഹൗസിന്റെയും ശോച്യാവസ്ഥ കിടങ്ങൂര്‍ പഞ്ചായത്തിലും ജലവകുപ്പിലും പലതവണ അറിയിച്ചിട്ടും നടപടിയായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
https://www.facebook.com/Malayalivartha