കേരളം വിധിയെഴുതുന്നു... സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി.... പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിര.... ഒരു ബൂത്തില്‍ ആയിരം വോട്ടര്‍മാര്‍ മാത്രം, എല്ലാ വോട്ടര്‍മാരുടേയും ശരീര ഊഷ്മാവ് പരിശോധിക്കും.... അവസാന മണിക്കൂറില്‍ കോവിഡ് ബാധിതര്‍ക്ക് വോട്ടു ചെയ്യാം

കേരളം വിധിയെഴുതുന്നു... സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി.... പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിര.... ഒരു ബൂത്തില്‍ ആയിരം വോട്ടര്‍മാര്‍ മാത്രം, എല്ലാ വോട്ടര്‍മാരുടേയും ശരീര ഊഷ്മാവ് പരിശോധിക്കും.... അവസാന മണിക്കൂറില്‍ കോവിഡ് ബാധിതര്‍ക്ക് വോട്ടു ചെയ്യാം.
അടുത്ത അഞ്ചുവര്‍ഷം കേരളം ആരുഭരിക്കുമെന്ന് ഇന്ന് ജനം തീരുമാനിക്കും. മുമ്പെങ്ങുമില്ലാത്തവിധം വീറും വാശിയും നിറഞ്ഞ, അസാധാരണമായ പോരാട്ടത്തിനൊടുവിലാണ് ജനവിധി. പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടുതുടങ്ങി. മന്ത്രി ഇ.ചന്ദ്രശേഖരന്‍, മന്ത്രി ഇ.പി.ജയരാജന്‍ എന്നിവര്‍ വോട്ടിങ്ങിനായി ബൂത്തിലെത്തിച്ചേര്‍ന്നു
നിയമസഭയിലേക്കുള്ള 140 നിയോജകമണ്ഡലങ്ങളിലെ പൊതുതിരഞ്ഞെടുപ്പും മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പുമാണ് ഇന്ന് നടക്കുന്നത്.
പതിനഞ്ചാം കേരള നിയമസഭയിലേക്കുള്ള ജനവിധിയാണിത്. കോവിഡ് കാലത്ത് ഇത് രണ്ടാംതവണയാണ് കേരളം പോളിങ് ബൂത്തിലെത്തുന്നത്. ചൊവ്വാഴ്ച രാവിലെ ഏഴിന് വോട്ടെടുപ്പ് തുടങ്ങും. വൈകുന്നേരം ഏഴുവരെ തുടരും. 957 സ്ഥാനാര്‍ഥികളാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്.
സമാധാനപരമായി തിരഞ്ഞെടുപ്പ് നടത്താനുള്ള തയ്യാറെടുപ്പുകള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പ്രശ്നബാധിത കേന്ദ്രങ്ങളില്‍ വീഡിയോ ചിത്രീകരണവും കേന്ദ്രസേനയുടെ സാന്നിധ്യവും ഉണ്ടാവും. ഒന്നിലധികം വോട്ടുചെയ്യുന്നതും ആള്‍മാറാട്ടവും തടയാന്‍ പ്രത്യേക നടപടികളും സ്വീകരിക്കും.
കോവിഡ് പ്രോട്ടോക്കോളും കര്‍ശനമായി പാലിക്കും. കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും വൈകുന്നേരം അവസാന മണിക്കൂറില്‍ വോട്ടുചെയ്യാന്‍ പ്രത്യേക സജ്ജീകരണമുണ്ട്. മേയ് രണ്ടിനാണ് വോട്ടെണ്ണല്‍.
വോട്ടു ചെയ്യാനെത്തുന്നവര്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് പാസ്‌പോര്‍ട്ട് ഡ്രൈവിങ് ലൈസന്‍സ് ആധാര്‍ കാര്‍ഡ് സംസ്ഥാന/കേന്ദ്ര സര്‍ക്കാര്‍/ പൊതുമേഖലാസ്ഥാപനങ്ങള്‍/പൊതുമേഖലാ കമ്പനികള്‍ നല്‍കുന്ന സര്‍വീസ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ ബാങ്ക്/പോസ്റ്റ് ഓഫീസിലെ ഫോട്ടോ പതിച്ച പാസ്ബുക്ക് (സഹകരണ ബാങ്കുകളിലെ രേഖകള്‍ സ്വീകരിക്കില്ല) പാന്‍ കാര്‍ഡ് കേന്ദ്രതൊഴില്‍ മന്ത്രാലയത്തിന്റെ സ്മാര്‍ട്ട് കാര്‍ഡ് തൊഴില്‍പദ്ധതി ജോബ് കാര്‍ഡ് കേന്ദ്രസര്‍ക്കാര്‍ മന്ത്രാലയത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് ഫോട്ടോ പതിച്ച പെന്‍ഷന്‍ കാര്‍ഡ് എം.പി./എം.എല്‍.എ./എം.എല്‍.സി. എന്നിവര്‍ക്കുള്ള ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് ഇവയില്‍ ഏതെങ്കിലുമൊന്ന് കൈയ്യില്‍ കരുതേണ്ടതാണ്.
"
https://www.facebook.com/Malayalivartha