വേലയിറക്കിയാല്‍ മറുവേല... മഞ്ചേശ്വരത്ത് സുരേന്ദ്രനെ തോല്‍പ്പിക്കാന്‍ മുന്നണികള്‍ മത്സരിക്കുന്നതിന് പിന്നാലെ സമയം കൂടി വെട്ടിച്ചുരുക്കി; പ്രതിഷേധവുമായി സുരേന്ദ്രന്‍ രംഗത്തെത്തി; അവസാനം സുരേന്ദ്രന്റെ പ്രതിഷേധം ഫലം കണ്ടു; മഞ്ചേശ്വരത്ത് 7 പേര്‍ക്ക് കൂടി വോട്ട് ചെയ്യാം

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നിയമ സഭയില്‍ എത്താതിരിക്കാന്‍ കഴിഞ്ഞ തവണത്തേത് പോലെ ഈ തവണയും കളികള്‍ നടക്കുകയാണ്. മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന പോലും ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സിപിഎമ്മുകാര്‍ സുരേന്ദ്രനെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിന് വോട്ട് നല്‍കണമെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്. ഇതിനെതിരെ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും രംഗത്തെത്തിയെങ്കിലും മുല്ലപ്പള്ളി നിലപാട് മാറ്റിയില്ല.
ഇതിന് പിന്നാലെ മറ്റൊരു സംഭവം കൂടി നടന്നു. മഞ്ചേശ്വരത്തെ 130ാം നമ്പര്‍ ബൂത്തില്‍ അവസാന മണിക്കൂറില്‍ വോട്ട് ചെയ്യാന്‍ എത്തിയവര്‍ക്ക് അവസരം നല്‍കിയില്ലെന്ന് പരാതി. പ്രിസൈഡിംഗ് ഓഫീസര്‍ ഏകപക്ഷീയമായി വോട്ടിംഗ് അവസാനിപ്പിച്ചെന്ന് ബി.ജെ.പി ആരോപിച്ചു. സംഭവത്തെത്തുടര്‍ന്ന് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍ ബൂത്തിലെത്തി പ്രതിഷേധിച്ചു.
സുരേന്ദ്രന്റെ പ്രതിഷേധത്തെ തുടര്‍ന്ന് മഞ്ചേശ്വരത്ത് അവസാന മണിക്കൂറില്‍ എത്തിയവര്‍ക്കു വോട്ട് ചെയ്യാന്‍ അനുമതി ലഭിച്ചു. അവസാന മണിക്കൂറില്‍ എത്തിയ ഏഴു പേര്‍ക്കാണ് വോട്ടു ചെയ്യാന്‍ സാധിക്കുക. 130ാം ബൂത്തില്‍ വോട്ട് ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന പരാതിയുമായി ബിജെപിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നിരുന്നു.
ബൂത്തിന് മുന്നിലാണു കെ. സുരേന്ദ്രനും പ്രവര്‍ത്തകരും പ്രതിഷേധിച്ചത്. വോട്ട് ചെയ്യാന്‍ അനുവദിക്കാതെ മടങ്ങില്ലെന്നായിരുന്നു സുരേന്ദ്രന്റെ നിലപാട്.
പരാതി ഉയര്‍ന്നിരിക്കുന്ന ബൂത്തില്‍ വൈകി രാവിലെ ഒന്‍പത് മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചതായാണ് ആരോപണം. വൈകിട്ട് ആറ് മണിക്ക് ശേഷം വോട്ടര്‍മാര്‍ എത്തിയെങ്കിലും വോട്ട് ചെയ്യാന്‍ അനുവദിച്ചില്ല. ആറ് മണിക്ക് ശേഷം എത്തിയവരോട് തിരിച്ചു പോകാന്‍ ആവശ്യപ്പെട്ടതായും ആരോപണമുണ്ട്.
ആറ് മണിക്ക് പോളിംഗ് അവസാനിപ്പിക്കാന്‍ കളക്ടര്‍ ആവശ്യപ്പെട്ടതായി സുരേന്ദ്രന്‍ ആരോപിച്ചു. നിരവധി പേര്‍ക്ക് വോട്ട് ചെയ്യാന്‍ സാധിച്ചില്ലെന്നും വോട്ടര്‍മാരെ പൊലീസ് വിരട്ടി ഓടിച്ചെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. സുരേന്ദ്രന്റെ നേതൃത്വത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ബൂത്തിന് മുന്നില്‍ പ്രതിഷേധിച്ചു.
കാസര്‍കോട് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത് മഞ്ചേശ്വരത്താണ്. 76.61 ശതമാനം പോളിംഗാണ് ഇവിടെ രേഖപ്പെടുത്തിയത്. മഞ്ചേശ്വരത്ത് കഴിഞ്ഞ തവണത്തെ 76.31 ശതമാനവും കടന്നാണ് ഇത്തവണത്തെ പോളിംഗ്. ജില്ലയിലാകെ 74.65 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. സുരേന്ദ്രന്റെ പ്രതിഷേധത്തെ തുടര്‍ന്നാണ് അവസാനം 7 പേര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം ഒരുങ്ങിയത്.
ഇരു മുന്നണികള്‍ക്കെതിരേയും സുരേന്ദ്രന്‍ ആഞ്ഞടിച്ചിരുന്നു. കേരളം ഇതാദ്യമായി ശക്തമായ മൂന്നാം ബദലിനായി വോട്ടു ചെയ്യുന്നുവെന്ന് സുരേന്ദ്രന്‍ പറഞ്ഞു. എന്‍ഡിഎ മുന്നേറ്റം ഉണ്ടാക്കും. രണ്ട് മുന്നണികള്‍ക്കും തിരിച്ചടിയുണ്ടാകും.
35 സീറ്റ് കിട്ടിയാല്‍ ഭരണം പിടിക്കുമെന്ന വാദവും സുരേന്ദ്രന്‍ ആവര്‍ത്തിച്ചു. മണ്ഡലങ്ങളില്‍ അട്ടിമറിയുണ്ടാകും. തിരഞ്ഞെടുപ്പ് ഫലം മുഖ്യമന്ത്രിയുടെ പോക്കറ്റിലല്ല. ജനങ്ങളാണ് തീരുമാനിക്കുകയെന്നും വോട്ട് ചെയ്തശേഷം സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ അസുരഗണങ്ങളും ചേര്‍ന്നാണ് ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ചതെന്നും ഇപ്പോള്‍ േദവഗണങ്ങള്‍ കൂടെയുണ്ടെന്നു പറഞ്ഞാല്‍ വോട്ടര്‍മാര്‍ കേള്‍ക്കില്ല. സര്‍ക്കാര്‍ വക ആംബുലന്‍സില്‍ പൊലീസ് അകമ്പടിയോടെയാണ് യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിച്ചത്.
തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഭയമാണ് ഇപ്പോഴുള്ള മലക്കം മറിച്ചില്‍. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പ്രസ്താവന കൃത്യമായ സന്ദേശമാണ്. വോട്ടെടുപ്പു ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരിമല സംബന്ധിച്ച് നടത്തിയ പ്രസ്താവന അദ്ദേഹത്തിന്റെ ദൗര്‍ബല്യമാണ് കാണിക്കുന്നത്. ഇരട്ടച്ചങ്കന്‍ ദുര്‍ബലനാണ് എന്നതിന്റെ തെളിവാണ് ഇന്നത്തെ മലക്കംമറിച്ചിലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha